Latest Updates
-
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു!
ജീവിതത്തിലെ ദുരിതങ്ങള്‍ക്ക് മൂലകാരണം വാസ്തുദോഷം, ഐശ്വര്യത്തിന് വീട് ഇങ്ങനെ നോക്കണം
ഒരു വ്യക്തിയുടെ സന്തോഷത്തിനും ഐശ്വര്യത്തിനും തടസ്സം നില്‍ക്കുന്നത് വീടിന്റെ വാസ്തുദോഷം ആണെന്ന് വാസ്തു ശാസ്ത്രം പറയുന്നു. അത് വീട്ടുകാര്‍ക്ക് പോലും ചിലപ്പോള്‍ അറിയണമെന്നില്ല. വാസ്തു സംബന്ധമായ ദോഷങ്ങള്‍ കാരണം, ഒരു വ്യക്തി മാനസികമായി ബുദ്ധിമുട്ടുകയും സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചെയ്യുന്നു. വാസ്തവത്തില്‍, വാസ്തു സംബന്ധമായ ദോഷങ്ങള്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്യുന്നു.
ഇതിന് പരിഹാരമായി ചില പ്രതിവിധികള്‍ പരീക്ഷിച്ചാല്‍ പ്രശ്നങ്ങളില്‍ നിന്ന് വലിയൊരു പരിധി വരെ ആശ്വാസം ലഭിക്കുമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. വീട്ടില്‍ ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയും കടന്നുവരാനായി ഈ വാസ്തു പ്രതിവിധികള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ. ഇതിലൂടെ നിങ്ങളുടെ വീട്ടിലെ വാസ്തുദോഷങ്ങള്‍ പരിഹരിക്കാനും ഐശ്വര്യം വരുത്താനും സാധിക്കും.

ഈ സ്ഥലത്ത് പാത്രങ്ങള്‍ സൂക്ഷിക്കുക
വാസ്തു ശാസ്ത്രപ്രകാരം അടുക്കള വടക്ക് കിഴക്ക് മൂലയില്‍ ആണെങ്കില്‍ ഗ്യാസ് സ്റ്റൗ അടുക്കളയുടെ തെക്ക് കിഴക്ക് മൂലയില്‍ വയ്ക്കുകയും അടുക്കളയുടെ വടക്ക് കിഴക്ക് മൂലയില്‍ വെള്ളം നിറച്ച വൃത്തിയുള്ള പാത്രം വയ്ക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ പണത്തിന്റെ ഒഴുക്ക് നിലനില്ക്കുകയും പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍ അത് തിരികെ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും.
ലക്ഷ്മി ദേവിയുടെ ചിത്രം ഇവിടെ
വീടിന്റെ വടക്ക് ദിശയില്‍ ലക്ഷ്മി ദേവിയുടെ ചിത്രം സ്ഥാപിക്കുക. ദേവി കമലാസനത്തില്‍ ഇരുന്നുകൊണ്ട് സ്വര്‍ണ്ണ നാണയങ്ങള്‍ വര്‍ഷിക്കുന്ന രീതിയിലുള്ളതായിരിക്കണം ചിത്രം. അത്തരമൊരു ചിത്രം വീട്ടില്‍ സ്ഥാപിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു, ഇത് വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുന്നു. കൂടാതെ വടക്ക് ദിശയില്‍ തത്തയുടെ ചിത്രം വച്ചാല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും.
വാട്ടര്‍ ടാങ്ക് ഇവിടെ
വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ മേല്‍ക്കൂരയില്‍ പടിഞ്ഞാറ് ദിശയിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിക്കേണ്ടത്. ഈ ദിശയില്‍, മേല്‍ക്കൂരയുടെ മറ്റ് ഭാഗങ്ങളേക്കാള്‍ ഉയര്‍ന്ന പ്ലാറ്റ്ഫോമില്‍ ഒരു വാട്ടര്‍ ടാങ്ക് സ്ഥാപിക്കണം. വാസ്തു നിയമപ്രകാരം ഇത് വളരെ ശുഭകരമായി കണക്കാക്കുന്നു.
സന്തോഷവും സമാധാനവും നേടാന്‍
ഗൃഹനാഥന് ശിവന്റെയും ചന്ദ്രദേവന്റെയും മന്ത്രങ്ങള്‍ ദിവസവും ജപിച്ചാല്‍, വീട്ടില്‍ പതിവായി സന്തോഷവും സമാധാനവും കുടികൊള്ളുന്നു. വാസ്തു നിയമങ്ങള്‍ അനുസരിച്ച്, വീട്ടിലെ മുതിര്‍ന്നവര്‍ പതിവായി ശിവന്റെ മന്ത്രങ്ങള്‍ ജപിക്കണം. ഇത് വീടിന് ഐശ്വര്യം നല്കുന്നു.
ശനിദേവന്റെ അനുഗ്രഹത്തിന്
ശനിദേവന്റെ അനുഗ്രഹം ലഭിക്കാനും ഏഴര ശനി, കണ്ടക ശനി സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനും വീടിന്റെ പടിഞ്ഞാറ് ദിശയില്‍ ഒരു ശനി യന്ത്രം സ്ഥാപിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കും. എല്ലാ ദിവസവും രാവിലെ, പ്രധാന കവാടത്തില്‍ ഒരു കലം വെള്ളം ഒഴിക്കണം, ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നല്കുന്നു.
വീട്ടില്‍ പുരോഗതിക്ക്
വീടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗം ഉയര്‍ത്തിയാല്‍ അത് ശുഭകരമാണ്. പുരോഗതിയും സമാധാനവും വീട്ടില്‍ വസിക്കുന്നു. വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുന്നും പാറയും ഉണ്ടെങ്കില്‍ അത് വളരെ ഗുണകരമാണ്.
ഭാഗ്യം കൈവരാന്‍
വീടിന്റെ കിഴക്ക് ദിശയില്‍ സൂര്യ യന്ത്രം സ്ഥാപിക്കുക. കിഴക്കോട്ട് അഭിമുഖമായുള്ള ഒരു വീട്ടില്‍, പ്രധാന വാതിലിനു പുറത്ത് സൂര്യന്റെ ചിത്രമോ പ്രതിമയോ സ്ഥാപിക്കുക. ഇത് വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി എത്തിക്കുകയും നെഗറ്റീവ് ഊര്‍ജത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും ചെയ്യുന്നു. തൊഴില്‍, ബിസിനസ്സ് സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടാന്‍ ഇത് ശുഭകരമാണ്.
ഈ സ്ഥലത്ത് മാലിന്യം തള്ളരുത്
വീടിന്റെ മധ്യഭാഗം എപ്പോഴും ശൂന്യമായി സൂക്ഷിക്കുക. ഈ ഭാഗത്ത് അധികം സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍, അത് വീട്ടിലേക്ക് പ്രവേശിക്കുന്ന പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടസ്സപ്പെടും. ഒരിക്കലും വീടിന്റെ മധ്യഭാഗത്ത് വലിയ ഫര്‍ണിച്ചറുകള്‍ വയ്ക്കരുത്.
സമ്പത്ത് വര്‍ദ്ധിക്കാന്‍
വീട്ടില്‍ ഒരു വലിയ കണ്ണാടി ഉണ്ടായിരിക്കണം, അത് നിങ്ങള്‍ വീടിന്റെ കിഴക്കും വടക്കും ഭിത്തികളില്‍ സ്ഥാപിക്കണം. വീടിന്റെ പ്രധാന കവാടത്തില്‍ ഒരിക്കലും കണ്ണാടി സ്ഥാപിക്കരുത്. വടക്ക് ദിശയില്‍ കണ്ണാടി വയ്ക്കുന്നത് വരുമാനവും സമ്പത്തും വര്‍ദ്ധിപ്പിക്കും.
പോസിറ്റീവ് എനര്‍ജി വീട്ടിലേക്ക് വരാന്‍
വീടിന്റെ പ്രധാന കവാടത്തില്‍ കറുത്ത കുതിരലാടം വയ്ക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ലാടത്തിന്റെ വായ താഴോട്ടായിരിക്കണം. ഇത് ദൃഷ്ടിദോഷത്തില്‍ നിന്ന് വീടിനെ സംരക്ഷിക്കുകയും വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പുരോഗതി നല്‍കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ സ്ഥലത്ത് കുളിമുറി പാടില്ല
വാസ്തു ശാസ്ത്രം അനുസരിച്ച് കുളിമുറിയും അടുക്കളയും പരസ്പരം അടുത്തടുത്താവാന് പാടില്ല. ഇത് പരസ്പരം അടുത്തിരിക്കുമ്പോള്‍, വീട്ടിലുള്ളവര്‍ കൂടുതല്‍ രോഗികളായിത്തീരുന്നു. പണത്തിന്റെ ഒഴുക്കും നിലക്കുന്നു, ചെലവ് വര്‍ദ്ധിക്കുന്നു. കുളിമുറിയില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാന്‍, എപ്പോഴും കുളിമുറിയില്‍ കല്ലുപ്പ് നിറച്ച ഒരു ഗ്ലാസ് പാത്രം സൂക്ഷിക്കണം.



Click it and Unblock the Notifications