Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വാസ്തുപ്രകാരം ദോഷഫലം; കുളി കഴിഞ്ഞ് ഈ 10 കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്
ശാസ്ത്രം, ജ്യോതിശാസ്ത്രം, ജ്യോതിഷം എന്നിവയുടെ ഒരു സംയോജനമാണ് വാസ്തുശാസ്ത്രം. ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരുത്താനായി ഈ പുരാതന ശാസ്ത്രത്തിന്റെ തത്ത്വചിന്തകള്‍ ഏറെ ഫലപ്രദമാണ്. നമുക്ക് മാനസിക സുഖം കണ്ടെത്താനും ആരോഗ്യം, സമ്പത്ത്, ഭാഗ്യം, മൊത്തത്തിലുള്ള അഭിവൃദ്ധി എന്നിവ വര്‍ദ്ധിപ്പിക്കാനുമായി നമ്മുടെ പരിതസ്ഥിതിയില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് വാസ്തുവിന്റെ അടിസ്ഥാന തത്വം. പൊതുവെ അവഗണിക്കപ്പെടുന്ന സ്ഥലമാണ് കുളിമുറി. ഇവിടുത്തെ വൃത്തിയെക്കുറിച്ച് ആളുകള്‍ ചിന്തിക്കുന്നില്ല.
അതേസമയം വാസ്തു പ്രകാരം ഏറ്റവും കൂടുതല്‍ നെഗറ്റീവ് ഊര്‍ജ്ജം ഉണ്ടാക്കുന്ന സ്ഥലം കൂടിയാണിത്. വീടിന്റെ കുളിമുറി വൃത്തിയായി വച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നഷ്ടങ്ങളും തടസ്സങ്ങളും വരുത്തും. ഈ ലേഖനത്തില്‍ ബാത്ത്റൂമുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ ഞങ്ങള്‍ ഇന്ന് നിങ്ങളോട് പറയാന്‍ പോകുന്നു. വാസ്തുപ്രകാരം, കുളി കഴിഞ്ഞ ഉടനെ നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ.

ബക്കറ്റില്‍ വെള്ളം
കുളികഴിഞ്ഞാല് ബക്കറ്റില്‍ വെള്ളം ബാക്കി വയ്ക്കരുത്. ആ ബാക്കിയുള്ള വെള്ളം കൊണ്ട് മറ്റാരെങ്കിലും കുളിച്ചാല്‍ അത് ആ വ്യക്തിയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് വാസ്തു പറയുന്നു
ബക്കറ്റ് കാലിയാക്കി വയ്ക്കരുത്
കുളികഴിഞ്ഞാല് ബക്കറ്റ് കാലിയായി വയ്ക്കരുത്. എന്നാല്‍ വാസ്തു പ്രകാരം ബക്കറ്റില്‍ ശുദ്ധജലം നിറയ്ക്കണം. വെള്ളം നിറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ബക്കറ്റ് തലകീഴായി മാറ്റുക. ഇത് വാസ്തു ദോഷങ്ങളുടെ പ്രശ്നം ഉണ്ടാക്കില്ല.
കൊഴിഞ്ഞ മുടി
വാസ്തു ശാസ്ത്ര പ്രകാരം, പൊട്ടിയതോ കൊഴിഞ്ഞതോ ആയ മുടി നെഗറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്നു, ഇത് സാമ്പത്തിക പ്രതിസന്ധിയോ പ്രതികൂല ഫലമോ വരുത്തുന്നു. എന്നിരുന്നാലും, ഇതിന് ശാസ്ത്രീയ തെളിവുകളൊന്നും ലഭ്യമല്ല. അതേസമയം, കുളിമുറി വൃത്തിയായി സൂക്ഷിക്കുന്നതും കൊഴിഞ്ഞ മുടി നീക്കം ചെയ്യുന്നതും വൃത്തിയ്ക്കും ശുചിത്വത്തിനും നല്ലതാണ്.

സിന്ദൂരം വയ്ക്കരുത്
കുളിച്ച ഉടന്‍ നനഞ്ഞ മുടിയോടെ വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം വയ്ക്കരുത്. ഇത് അവരെ പ്രതികൂലമായി ബാധിക്കുന്നു, അതുപോലെ തന്നെ നെഗറ്റീവ് ചിന്തകളും അവരുടെ മനസ്സില്‍ വരുന്നു.
മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്
കുളിച്ച ഉടനെ മൂര്‍ച്ചയുള്ള വസ്തുക്കളൊന്നും ഉപയോഗിക്കരുത്. കുളികഴിഞ്ഞ ഉടനെ നെയില്‍ കട്ടര്‍ ഉപയോഗിക്കരുത്.
ഉടന്‍ മേക്കപ്പ് ചെയ്യരുത്
കുളികഴിഞ്ഞാല് ഉടന്‍ മേക്കപ്പ് ചെയ്യരുത്. നിങ്ങളുടെ മുടി നനഞ്ഞതാണെങ്കില്‍, മേക്കപ്പ് ചെയ്യുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. അഴിഞ്ഞുകിടക്കുന്ന മുടിയില്‍ വളരെ വേഗത്തില്‍ നെഗറ്റീവ് ഊര്‍ജം പ്രവേശിക്കുന്നു. അതിനാല്‍ ഈ കാര്യം മനസ്സില്‍ സൂക്ഷിക്കണം.

കുളിമുറി വൃത്തിയാക്കുക
കുളി കഴിഞ്ഞ് ഉടന്‍ കുളിമുറി തുടയ്ക്കുക. ഇത് നനവോടെ വയ്ക്കരുത്. നിങ്ങളുടെ കുളിമുറി വൃത്തിഹീനമായി സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വീട്ടില്‍ പണത്തിന് ക്ഷാമം ഉണ്ടാക്കും. കുളി കഴിഞ്ഞ്, എല്ലായ്പ്പോഴും ബാത്ത്റൂം ശരിയായി വൃത്തിയാക്കുക.
മുഷിഞ്ഞ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്
നനഞ്ഞ വസ്ത്രങ്ങള്‍ പിന്നീട് കഴുകാനായി മാറ്റിവയ്ക്കരുത്. വാസ്തു പ്രകാരം, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സൂര്യന്റെ സ്ഥാനം ദുര്‍ബലപ്പെടുത്തുന്നു. അതിനാല്‍, കുളിച്ച ശേഷം ഒരിക്കലും നനഞ്ഞ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്. മറിച്ച്, കുളിക്കുന്നതിന് മുമ്പ് അവ കഴുകുക. അല്ലെങ്കില്‍ സൂര്യന്റെ ദുര്‍ബല കാരണം, ഒരു വ്യക്തിയുടെ ബഹുമാനം കുറയും. ഇതോടൊപ്പം പണനഷ്ടവും പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. മുഷിഞ്ഞ വസ്ത്രങ്ങളോ നനഞ്ഞ വസ്ത്രങ്ങളോ കുളിമുറിയില്‍ ഉപേക്ഷിക്കുന്നത് ഈര്‍പ്പം അടിഞ്ഞുകൂടുന്നു. ഇത് അണുബാധകള്‍ക്കും കാരണമാകുന്നു.
കുളിമുറി തുറന്നിടരുത്
കുളിമുറി തുറന്നിടുന്നത് രോഗങ്ങള്‍ക്ക് കാരണമാകും. വാസ്തു ശാസ്ത്രത്തില്‍ നെഗറ്റീവ് എനര്‍ജിയുടെ ഇടമായും ഇത് കാണക്കാക്കുന്നു. ഇത് വീടിന്റെ ഊര്‍ജനിലയെ ബാധിക്കുകയും പണനഷ്ടം ഉണ്ടാക്കുകയും ചെയ്യും. കുളിമുറി എന്നത് വൃത്തികുറഞ്ഞതും ഈര്‍പ്പവും നീരാവിയും ഉള്ള സ്ഥലമാണ്. തുറന്നിട്ട ബാത്ത്റൂമുകള്‍ രോഗാണുക്കളെ വീട്ടില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം, മാനസികാവസ്ഥ, സമൃദ്ധി എന്നിവയെ പ്രതികൂലമായി ബാധിക്കും.



Click it and Unblock the Notifications

