Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജീവിതത്തില്‍ അപ്രതീക്ഷിത തിരിച്ചടി, പരാജയം; വീട്ടിലെ ഈ ആശ്രദ്ധ വാസ്തുദോഷത്തിന് കാരണം
ഒരു വ്യക്തിക്ക് ശാന്തതയും സുഖവും തോന്നുന്ന സ്ഥലമാണ് വീട്. എന്നാല്‍ വീട്ടില്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്ന ചില കാര്യങ്ങള്‍ നെഗറ്റീവ് എനര്‍ജിക്കും വാസ്തുദോഷത്തിനും കാരണമാകും. നെഗറ്റീവ് എനര്‍ജി കാരണം നിങ്ങളുടെ വീടിന്റെ ഐശ്വര്യം പലപ്പോഴും തടസ്സപ്പെടുന്നു. നെഗറ്റീവ് ഊര്‍ജ്ജം എല്ലായിടത്തും വ്യാപിക്കാന്‍ തുടങ്ങുന്നു. മനസ്സ് അസ്വസ്ഥമായി തുടരുന്നു. എല്ലാ ദിവസവും വീട്ടില്‍ പല തരത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നു.
നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും തടസ്സങ്ങളുണ്ടാകുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നുന്നുവെങ്കിലോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു ജോലിയും ചെയ്യാന്‍ തോന്നുന്നില്ലെങ്കിലോ നിങ്ങള്‍ക്ക് ചുറ്റും നെഗറ്റീവ് എനര്‍ജി ഉണ്ടെന്ന് മനസ്സിലാക്കുക. വീട്ടില്‍ വാസ്തുദോഷത്തിന് കാരണമാകുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വീട്ടിലെ നെഗറ്റീവ് എനര്‍ജി തിരിച്ചറിയാം
ഒരു വ്യക്തിക്ക് ശാന്തതയും സുഖവും തോന്നുന്ന സ്ഥലമാണ് വീട്. നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിങ്ങള്‍ക്ക് അസ്വാസ്ഥ്യം തോന്നുന്നുവെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഇടയ്ക്കിടെ വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഉണ്ടെന്ന് മനസിലാക്കാം. നെഗറ്റീവ് എനര്‍ജി എന്നാല്‍ പ്രേതങ്ങള്‍ എന്നല്ല അര്‍ത്ഥമാക്കുന്നത്. വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള വാസ്തു ദോഷങ്ങള്‍ ഉണ്ടായാല്‍, നെഗറ്റീവ് എനര്‍ജി നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു.
അസ്വസ്ഥത
നിങ്ങള്‍ രാവിലെ എഴുന്നേല്ക്കുമ്പോള് നിങ്ങളുടെ മനസ്സ് ഒരു കാരണവുമില്ലാതെ അസ്വസ്ഥമാണെങ്കില്‍ അല്ലെങ്കില്‍ വീട്ടില്‍ കയറിയതിന് ശേഷം കരയാന്‍ തോന്നുകയാണെങ്കില്‍ വീട്ടില്‍ വാസ്തുദോഷം ഉണ്ടെന്ന് മനസിലാക്കാം. ഇതെല്ലാം വീട്ടിലെ നെഗറ്റീവ് എനര്‍ജിയുടെ ഫലമാകാം. വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാന്‍ ഉപ്പ് വെള്ളം ഉപയോഗിച്ച് വീടിന്റെ തറ തുടയ്ക്കണം.
പ്രാണികള്‍ വന്നാല്‍
നിങ്ങള്‍ നിങ്ങളുടെ വീട് കൃത്യമായി വൃത്തിയാക്കിയാലും പലതരത്തിലുള്ള പ്രാണികള്‍ പെട്ടെന്ന് വീട്ടിലേക്ക് വരാന്‍ തുടങ്ങിയാല്‍, അതിന് പിന്നിലെ കാരണം കണ്ടെത്തണം. ഒരു കാരണവുമില്ലാതെയാണ് ഇതെല്ലാം സംഭവിക്കുന്നതെങ്കില്‍ അത് അല്പം ആശങ്കാജനകമാണ്. ഇത് നിങ്ങളുടെ വീട്ടിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
പരാജയം
എത്ര ശ്രമിച്ചിട്ടും നിങ്ങള്‍ക്ക് വീണ്ടും വീണ്ടും പരാജയം നേരിടുകയാണെങ്കിലോ അല്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുടെ പരമ്പര നടന്നതായി തോന്നുകയും ചെയ്യുന്നുവെങ്കില്‍ മനസ്സിലാക്കുക. നെഗറ്റീവ് എനര്‍ജി നിങ്ങളുടെ വീട്ടിലേക്ക് കടന്നിരിക്കുന്നു. പലപ്പോഴും നെഗറ്റീവ് എനര്‍ജി മൂലം നിങ്ങള്‍ക്ക് അസുഖങ്ങള്‍ അനുഭവിക്കേണ്ടി വരും.
ആശയക്കുഴപ്പം
വീട്ടിനുള്ളില്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ക്ഷീണവും ആശയക്കുഴപ്പവും അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നെഗറ്റീവ് എനര്‍ജി വസിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍, ശബ്ദ ഊര്‍ജ്ജത്തിലൂടെ നിങ്ങള്‍ക്ക് പോസിറ്റിവിറ്റി വര്‍ധിപ്പിക്കാനാകും. മണി, ശംഖ് മുതലായവയുടെ ശബ്ദം ഇതിന് സഹായകമാകും.
ചോര്‍ച്ചയുള്ള ടാപ്പ്
വാസ്തുവിദ്യയനുസരിച്ച് വെള്ളം സമ്പത്തിനെ പ്രതിനിധീകരിക്കുന്നു. ചില ആളുകളുടെ വീടുകളിലും വീടിന്റെ ചുമരുകളിലും ഈര്‍പ്പം കാണാം, അത് വാസ്തുവില്‍ നല്ലതായി കണക്കാക്കപ്പെട്ടിട്ടില്ല. അത്തരമൊരു വീട്ടില്‍ ലക്ഷ്മീ ദേവി വസിക്കില്ലെന്ന് പറയുന്നു. അതുകാരണം കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. അതിനാല്‍, വീട് എല്ലായ്പ്പോഴും ശരിയായി സൂക്ഷിക്കുക. ചുവരുകളില്‍ ഈര്‍പ്പം ഉണ്ടായിരിക്കരുത്. വീട്ടിലെ ചോര്‍ച്ചയുള്ള ടാപ്പുകള്‍ ഉടന്‍ മാറ്റുക.
തകര്‍ന്ന പാത്രങ്ങള്‍
തകര്‍ന്ന പാത്രങ്ങളും തകര്‍ന്ന ഗ്ലാസ്സുകളും രാഹുവിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. രാഹു നിങ്ങളുടെ മാനസികാവസ്ഥയും സാമ്പത്തികവും നിയന്ത്രിക്കുന്ന ഗ്രഹമാണ്. കൂടാതെ, വീട്ടിലെ ചുവരിലെ വിള്ളലുകളും വാസ്തുവിദ്യാ തകരാറുണ്ടാകുന്നു. അതിനാല്‍, വീട്ടില്‍ തകര്‍ന്ന പാത്രങ്ങളും ഗ്ലാസുകളും ഉണ്ടെങ്കില്‍ അവ ഉടനെ വീട്ടില്‍ നിന്ന് മാറ്റുക. വീടിന്റെ മതിലുകളിലോ ചുവരിലോ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അതും ശരിയാക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ, വീട്ടില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജം നീങ്ങുകയും ജീവിതം പുരോഗമിക്കുകയും ചെയ്യുന്നു.
പക്ഷിക്കൂട്
വാസ്തു ശാസ്ത്രം പ്രകാരം, വീട്ടിലെ മേല്‍ക്കൂരയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. മേല്‍ക്കൂരയിലോ ഏതെങ്കിലും കോണിലോ ഉള്ള ഒരു പക്ഷിക്കൂട് വാസ്തു അനുസരിച്ച് ദാരിദ്ര്യത്തെ ക്ഷണിക്കുന്നു. ഒരു പക്ഷിയുടെ കൂട്ടില്‍ മുട്ട വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സമീപഭാവിയില്‍ സാമ്പത്തിക വെല്ലുവിളികള്‍ക്ക് കാരണമാകുന്ന അടയാളമാണിത്. അതിനാല്‍, പ്രാവ് അല്ലെങ്കില്‍ മറ്റ് പക്ഷികള്‍ എന്നിവയ്ക്ക് വീട്ടില്‍ കൂട് വയ്ക്കാന്‍ അവസരം നല്‍കരുത്. എന്നാല്‍ പക്ഷിക്കൂട് വീടിന് പുറത്താണെങ്കില്‍, ഒരു പ്രശ്നവുമില്ല.
സാമ്പത്തിക നില തകരാറിലാക്കുന്നു
വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജത്തിന്റെ ഉറവിടമായി മാലിന്യങ്ങളെ കണക്കാക്കുന്നു. എല്ലാ ദിവസവും ശുചിത്വം വരുത്തുന്ന വീടുകളില്‍ ലക്ഷ്മി ദേവി വസിക്കുന്നു. വീട്ടിലെ മാലിന്യങ്ങള്‍ നീക്കുക. കൂടാതെ ചിലന്തി വലകള്‍ കെട്ടാന്‍ ഇട നല്‍കരുത്. ഇത് വീട്ടിലെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ വീട്ടിലെ മാലിന്യം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍ പതിവായി വൃത്തിയാക്കുക.
ഇവ ശനിയുടെ ദോഷം കൂട്ടുന്നു
വാസ്തു പ്രകാരം വീട്ടില്‍ കീറിയ ഷൂസ് ഒരിക്കലും സൂക്ഷിക്കരുത്. അത് ശനിയുടെ നെഗറ്റീവ് ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതേസമയം, നിലച്ച ഘടികാരങ്ങളും പൊട്ടിയ ഘടികാരങ്ങളും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് വീടിന്റെ പുരോഗതി തടഞ്ഞുനിര്‍ത്തുന്ന സൂചകമാണ്,. ഇവ വീട്ടില്‍ സൂക്ഷിച്ചാല്‍ പണം നഷ്ടപ്പെടുന്നതായിരിക്കും. അതിനാല്‍ ഇത്തരം സാധനങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ഉടന്‍ അവ പുറത്തെത്തിക്കുക.



Click it and Unblock the Notifications