Latest Updates
-
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം!
ദരിദ്രനാകുന്നത് കണ്ണടച്ചുതുറക്കുന്ന സമയത്ത്; ചെയ്യാന്‍ പാടില്ല വീട്ടില്‍ ഈ വാസ്തു തെറ്റുകള്‍
ഇന്നും പലരും വാസ്തു ശാസ്ത്രത്തെ കുറിച്ച് അജ്ഞരാണ്. അതുകൊണ്ടാണ് അവര്‍ ജീവിതത്തില്‍ പലപ്പോഴും പല തെറ്റുകളും വരുത്തുന്നത്. അത്തരം തെറ്റുകള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സൂചി മുതല്‍ ചുമരിലെ പെയിന്റിംഗ് വരെ വാസ്തുവാല് ബന്ധിതമാണ്. വാസ്തു ഒരു വ്യക്തിയുടെ ജീവിതത്തെ നല്ലതും ചീത്തയുമായ രീതിയില്‍ ബാധിക്കും. പൊതുവേ, നാമെല്ലാവരും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ നിരവധി ചെറിയ തെറ്റുകള്‍ വരുത്തുന്നു.
അതുമൂലം ജീവിതത്തില്‍ പുരോഗതിയുടെയും വിജയത്തിന്റെയും സമൃദ്ധിയുടെയും പാത അടയുന്നു. വാസ്തു പ്രകാരം, ജീവിതത്തിലെ പുരോഗതിക്ക് തടസ്സമാകുന്ന ചില തെറ്റുകളുണ്ട്. ഇവ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ദിനവും ചെയ്യുന്നതായിരിക്കാം. ഈ തെറ്റുകള്‍ ചെയ്യുന്നത് നിങ്ങളെ സാമ്പത്തിക നഷ്ടത്തിലേക്കും നയിക്കുന്നു. വാസ്തുപ്രകാരം നിങ്ങള്‍ ഒഴിവാക്കേണ്ട അത്തരം ചില തെറ്റുകള്‍ ഇതാ.

കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്
കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം വാസ്തു പ്രകാരം തെറ്റായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് ഒരിക്കലും ആരോഗ്യവാനായിരിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്നവരുടെ ജീവിതത്തില്‍ വിജയത്തിന്റെ പാത നിലയ്ക്കുമെന്നും അവര്‍ കടക്കെണിയിലാകുമെന്നും വ്യക്തി അസുഖബാധിതനായി തുടരുമെന്നും വാസ്തു പറയുന്നു.
എച്ചില് പാത്രങ്ങള്‍ കഴുകാതെ വയ്ക്കരുത്
വാസ്തു പ്രകാരം, രാത്രിയില്‍ അടുക്കളയില്‍ എച്ചില് പാത്രങ്ങള്‍ ഉപേക്ഷിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഇത് ലക്ഷ്മീദേവിയുടെ കോപത്തിന് കാരണമാകുന്നു. ഒരിക്കലും രാവിലെ വരെ എച്ചില് പാത്രങ്ങള്‍ കഴുകാതെ വയ്ക്കരുത്. അതിനാല്‍, രാത്രിയില്‍ എച്ചില് പാത്രങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കണമെന്നാണ് വിശ്വാസം. ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ നിന്ന് നെഗറ്റിവിറ്റി അകലുകയും ജീവിതത്തില്‍ പുരോഗതിയുടെ പാത തുറക്കുകയും ചെയ്യുന്നു.

ബക്കറ്റ് ഒഴിച്ചിടരുത്
വാസ്തു പ്രകാരം, രാത്രിയില്‍ നിങ്ങളുടെ വീടിന്റെ കുളിമുറിയില്‍ ഒരു ബക്കറ്റ് നിറയെ വെള്ളം സൂക്ഷിക്കുന്നത് നെഗറ്റിവിറ്റി ഇല്ലാതാക്കുന്നു. ഇതുകൂടാതെ, രാത്രിയില്‍ അടുക്കളയില്‍ ഒരു ബക്കറ്റ് നിറയെ വെള്ളം സൂക്ഷിക്കുന്നത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
പൂജാമുറി
വാസ്തു പ്രകാരം, വീടിന്റെ വടക്കുകിഴക്ക് ദിശയില്‍ ഒരു പൂജാമുറി നിര്‍മ്മിക്കുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. കലശത്തില്‍ എപ്പോഴും വടക്ക് കിഴക്ക് ഭാഗത്ത് വെള്ളം സൂക്ഷിക്കണം. ഇത് ചെയ്യുന്നതിലൂടെ, ജീവിതത്തില്‍ വിജയത്തിന്റെ പാത തുറക്കുന്നു.
ചവറ്റുകുട്ട
വാസ്തു പ്രകാരം വീടിന് പുറത്ത് മാലിന്യം വലിച്ചെറിയരുത്. വീടിന് പുറത്ത് ചവറ്റുകുട്ടകള്‍ സൂക്ഷിക്കരുത്. വീടിന് പുറത്ത് ചവറ്റുകുട്ട വെച്ചാല്‍ അയല്‍വാസികള്‍ പോലും ശത്രുക്കളാകുമെന്നാണ് വിശ്വാസം.
സൂര്യാസ്തമയശേഷം ഇവ നല്‍കരുത്
വാസ്തു പ്രകാരം, സൂര്യാസ്തമയത്തിനു ശേഷം നിങ്ങള്‍ പാല്, തൈര്, ഉപ്പ് എന്നിവ ദാനമായി നല്‍കരുത്. ഇത് ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അടുക്കള വൃത്തികേടാക്കരുത്
നിങ്ങളുടെ അടുക്കള വൃത്തിയോടെ സൂക്ഷിക്കുക. വൃത്തിയും വെടിപ്പുമുള്ള അടുക്കള ആരോഗ്യകരമായ വീടിന്റെ പ്രതീകമാണ്. ഇത് നിങ്ങളുടെ വീട്ടിലെ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇത് വീട്ടിലുള്ളവര്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കുകയും കുടുംബത്തെ ബാധിക്കുന്ന നെഗറ്റീവ് എനര്‍ജി നീക്കംചെയ്യുകയും ചെയ്യുന്നു.
പ്രധാന വാതില്‍ മോശമാക്കരുത്
നിങ്ങളുടെ വീട്ടിലേക്കുള്ള പ്രധാന കവാടം സമ്പത്തിന്റെ മൂര്‍ത്തികളുടെ പ്രവേശന കവാടമാണ്. ഇത് വൃത്തിയുള്ളതും മനോഹരവുമാക്കി സൂക്ഷിക്കുക. പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്ന മനോഹരമായ നെയിംപ്ലേറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവ ഉണ്ടായിരിക്കുക. ഊര്‍ജ്ജ പ്രവാഹത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മറ്റെല്ലാ വാതിലുകളും ജനലുകളും വൃത്തിയായി സൂക്ഷിക്കുക.
നിലച്ച ക്ലോക്ക് വീട്ടില്‍ വയ്ക്കരുത്
നിങ്ങളുടെ വീട്ടിലെ എല്ലാ ക്ലോക്കുകളും ഒരേ സമയം കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ ക്ലോക്കുകളും ശരിയായ സമയം സൂചിപ്പിക്കണം. പ്രവര്‍ത്തനരഹിതമായ ക്ലോക്കുകള്‍ പണത്തിന്റെ സ്തംഭനാവസ്ഥയെയോ പണമൊഴുക്കിന്റെ കാലതാമസത്തെയോ പ്രതീകപ്പെടുത്തുന്നു.



Click it and Unblock the Notifications
