Latest Updates
-
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം!
ചിലന്തിവല കെട്ടുന്ന വീട് വാസ്തുദൃഷ്ടിയില് ദോഷസാന്നിദ്ധ്യം, കുടുംബം ക്ഷയിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ
വീടിന്റെ പോസിറ്റിവിറ്റി വര്‍ദ്ധിപ്പിക്കാനായി പല കാര്യങ്ങളും വാസ്തുവില്‍ പറയുന്നുണ്ട്. അതില്‍ വൃത്തിയും ഒരു പ്രധാന ഘടകമാണ്. എന്നാല്‍ പലപ്പോഴും വീട് ശരിയായി വൃത്തിയാക്കിയിട്ടും, എപ്പോഴും ചിലന്തിവലകള്‍ കാണപ്പെടുന്നു. ഇത് മൂലം വീട്ടില്‍ വാസ്തു ദോഷവും ഉണ്ടാകുന്നു. വീട്ടില്‍ ചിലന്തിവലകള്‍ വന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടിവരുമെന്ന് പറയപ്പെടുന്നു. വീട്ടില്‍ എപ്പോഴും പണത്തിന് ക്ഷാമം ഉണ്ടായേക്കാം. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ സ്വഭാവത്തില്‍ അലസതയും ദേഷ്യവും നെഗറ്റിവിറ്റിയും വര്‍ദ്ധിക്കും. വീട്ടില്‍ ചിലന്തിവലയുണ്ടെങ്കില്‍ വാസ്തുപ്രകാരം നിങ്ങള്‍ക്ക് എന്തെല്ലാം ഫലങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുക എന്നറിയാന്‍ ലേഖനം വായിക്കൂ.

വാസ്തു നിയമങ്ങള്‍
വാസ്തു പ്രകാരം കിടപ്പുമുറിയില്‍ ചിലന്തിവല ഉണ്ടാകുന്നത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് എപ്പോഴും അഭിപ്രായവ്യത്യാസമുണ്ടാകുകയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്യും.
വാസ്തു പ്രകാരം, വളരെക്കാലമായി വീടിന്റെ മൂലകളില്‍ ചിലന്തിവലകള്‍ കെട്ടിക്കിടക്കുന്നത് കാരണം കുടുംബാംഗങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരികയും ക്രമേണ പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
പൂജാമുറിയിലെ ചിലന്തിവല
നിങ്ങളുടെ വീടിന്റെ പൂജാമുറിയില്‍ ചിലന്തിവല വരാന്‍ ഒരിക്കലും അനുവദിക്കരുത്. കാരണം ഇവിടെയുള്ള ആരാധനാ മൂര്‍ത്തികളുടെ വിഗ്രഹത്തിന്റെയും ചിത്രങ്ങളുടെയും ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക. പൂജാമുറിയില്‍ ചിലന്തിവല കെട്ടിക്കിടന്നാല്‍ കുടുംബത്തിലുള്ളവര്‍ക്ക് ദോഷം വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
അടുക്കളയില്‍ ചിലന്തിവല കാണുന്നതും അശുഭകരമാണ്. ഇതുമൂലം കുടുംബാംഗങ്ങള്‍ എപ്പോഴും എന്തെങ്കിലും അസുഖമോ മറ്റോ അഭിമുഖീകരിക്കേണ്ടിവരുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ അടുക്കളയില്‍ ചിലന്തിവല കെട്ടാതിരിക്കാന്‍ ശ്രദ്ദിക്കുക.
വാസ്തു ദോഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു
വീട്ടിലെ ചിലന്തിവല ഉണ്ടാകുന്നത് വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താല്‍, കുടുംബ ജീവിതത്തില്‍ പലപ്പോഴും പിരിമുറുക്കം ഉണ്ടാകാം. ഇത് കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. കുടുംബത്തില്‍ അസ്വസ്ഥതയുടെ അന്തരീക്ഷം നിലനില്ക്കുന്നു. അതുകൊണ്ട് വീടിന്റെ മൂലകളില്‍ ചിലന്തിവല കണ്ടാല്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുക.
വീടിന്റെ സന്തോഷവും ഐശ്വര്യവും നശിക്കുന്നു
ചിലന്തിവലകള്‍ മൂലമുണ്ടാകുന്ന നെഗറ്റീവ് എനര്‍ജി വീട്ടില്‍ വഴക്കുണ്ടാക്കുകയും സന്തോഷവും സമൃദ്ധിയും നശിപ്പിക്കുകയും ചെയ്യുന്നു. വീട്ടിലെ അസ്വസ്ഥതകള്‍ കാരണം നിങ്ങള്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ചിലന്തിവലകള്‍ ഉള്ള വീട്ടില്‍, വീട്ടംഗങ്ങള്‍ക്ക് തലച്ചോറ് ശരിയായി പ്രവര്‍ത്തിക്കില്ല. അത് ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവിനെ ആഴത്തില്‍ സ്വാധീനിക്കുന്നു.
ചിലന്തിവലയെക്കുറിച്ചുള്ള ശാസ്ത്രീയ അഭിപ്രായം
ശാസ്ത്രമനുസരിച്ച് വീട്ടില്‍ ചിലന്തിവല വരുന്നത് കാരണം വീട്ടിലുള്ളവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. ചിലന്തിയുടെ ശരീരത്തില്‍ ബാക്ടീരിയകള്‍ ഉണ്ട്. അത് വല വഴി വീടിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഈ ബാക്ടീരിയകള്‍ വീട്ടില്‍ നിന്ന് നിങ്ങളുടെ ശരീരത്തില്‍ എത്തുന്നു. ഇത് നിങ്ങളെ രോഗിയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ചിലന്തിവലകള്‍ വീട്ടില്‍ ഉണ്ടാകാന്‍ പാടില്ല.
വാസ്തു ശാസ്ത്രം അനുസരിച്ച്, ചിലന്തിവലകള്‍ ഉള്ള വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ധിക്കാന്‍ തുടങ്ങുന്നു. വീട്ടിലെ എല്ലാ അംഗങ്ങളും മടിയന്മാരും പ്രകോപിതരുമായിത്തീരുന്നു. കൂടാതെ വീടിനുള്ളിലെ ചിലന്തിവലകള്‍ നിങ്ങളുടെ വീടിന്റെ ഭംഗിയും നശിപ്പിക്കുന്നു. നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും ചിലന്തിവല ഉണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യുക.
ചിലന്തി വലകളെ എങ്ങനെ ഒഴിവാക്കാം
* തുല്യ അളവില്‍ വിനാഗിരിയും വെള്ളവും കലര്‍ത്തി ഒരു സ്പ്രേ ബോട്ടിലില്‍ നിറയ്ക്കുക. ചിലന്തിവലയിലുള്ള സ്ഥലത്തും പരിസരത്തും ഇത് തളിക്കുക. ഇങ്ങനെ ചെയ്താല്‍ ചിലന്തിവല എന്ന പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാനാകും.
* ചിലന്തിവലകള്‍ നീക്കം ചെയ്യാന്‍ എല്ലാ ആഴ്ചയും വീട് വൃത്തിയാക്കുക.
* പുതിന എണ്ണയുടെ ഗന്ധമടിച്ചാല്‍ ചിലന്തികള്‍ വീട്ടില്‍ നില്‍ക്കില്ല
* ചിലന്തിവലയില്‍ നിന്ന് രക്ഷനേടാന്‍ വീടിന്റെ മൂലകളില്‍ കുരുമുളക് എണ്ണ തളിക്കുക.



Click it and Unblock the Notifications