Latest Updates
-
ജൂൺ 18-ലെ ഗുരുപുഷ്യ യോഗം: സ്വർണം വാങ്ങാനും ബിസിനസ് തുടങ്ങാനും ഈ സമയം മറക്കരുത്! -
ഭക്ഷണപ്പൊതികളിലെ ചതിക്കുഴികൾ: 'സീറോ മൈദ', 'ഹൈ പ്രോട്ടീൻ' വാഗ്ദാനങ്ങൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന നടപടി -
കൊളാജൻ ഡ്രിങ്കും ബയോട്ടിൻ ഗമ്മിയും വാങ്ങുന്നവരാണോ? ഈ അബദ്ധം പറ്റാതെ സൂക്ഷിക്കണം, FSSAI മുന്നറിയിപ്പ് -
വടക്കൻ കേരളത്തിൽ ഷിഗെല്ല ഭീഷണി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകരുത്, ശ്രദ്ധിക്കാൻ കാര്യങ്ങൾ ഇതാ -
ഡൽഹിയിൽ റെഡ് അലർട്ട്: പൊടിക്കാറ്റ് ഭീഷണി, പുറത്തിറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്!
സാമ്പത്തികനഷ്ടം, കടബാധ്യത; പണവരവിന് തടസ്സം വീട്ടിലെ ഈ വാസ്തുപ്രശ്നങ്ങള്‍
വാസ്തു ശാസ്ത്രം ഊര്‍ജ്ജത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വാസ്തു പ്രകാരം, വീട്ടില്‍ സൂക്ഷിക്കുന്ന ഓരോ വസ്തുവിനും അതിന്റെ ദിശയ്ക്കും വീട്ടിലെ അംഗങ്ങളെയും ബാധിക്കുന്ന ഒരു ഊര്‍ജ്ജമുണ്ട്. പോസിറ്റീവ് എനര്‍ജി വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമ്പോള്‍ നെഗറ്റീവ് എനര്‍ജി ജീവിതത്തില്‍ പല പ്രശ്നങ്ങളും കൊണ്ടുവരുന്നു. വീട്ടില്‍ നെഗറ്റീവ് എനര്‍ജി വരുത്തുന്ന അത്തരം സ്ഥലങ്ങളും വസ്തുക്കളും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടില്‍ വാസ്തു ദോഷം കുടികൊള്ളും.
സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കുന്നതില്‍ വാസ്തു ശാസ്ത്രം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. എല്ലാവര്ക്കും ജീവിതത്തിലെ ഏറ്റവും അത്യാവശ്യമായ ഘടകമാണ് പണം. വാസ്തു ശാസ്ത്രമനുസരിച്ച് 5 മൂലകങ്ങള്‍ - അഗ്നി, ജലം, ഭൂമി, വായു, ആകാശം എന്നിവ കോസ്മിക് ഊര്‍ജ്ജങ്ങളുടെ സംയോജനമാണ്. ഈ ഘടകങ്ങളില്‍ ഏതെങ്കിലും സന്തുലിതമല്ലെങ്കില്‍, അത് വീട്ടില്‍ വലിയ അളവില്‍ നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കും.
വാസ്തു ശാസ്ത്രം ശരിയായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ വീട്ടില്‍ നിന്ന് മോശം ഊര്‍ജം നീക്കംചെയ്യാന്‍ സാധിക്കും. അങ്ങനെ നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും സമ്പത്തും പണവും നിലനില്ക്കും. നിങ്ങളുടെ വീട്ടില്‍ വാസ്തുശാസ്ത്രം അനുസരിച്ച് കുറച്ച് ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഇതിന് സാധിക്കും. വീട്ടില്‍ നെഗറ്റീവ് എനര്‍ജി വരുത്തുന്ന ഈ കാര്യങ്ങള്‍ ഉടനടി നീക്കം ചെയ്യുക. അല്ലാത്തപക്ഷം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം.

പൊട്ടിയ കണ്ണാടി
നിങ്ങളുടെ വീട്ടില്‍ ഏതെങ്കിലും പൊട്ടിയ ഗ്ലാസോ കണ്ണാടിയോ ഉണ്ടെങ്കിലോ അത് തന്നെ മാറ്റുക. നിങ്ങളുടെ വീട്ടിലെ ജനല്‍ ചില്ല് പൊട്ടിയിട്ടുണ്ടെങ്കില്‍ അതും നീക്കം ചെയ്യുക. കാരണം പൊട്ടിയ ചില്ലോ കണ്ണാടിയോ വീടിനുള്ളില്‍ നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുന്നു.
തകര്‍ന്ന വിഗ്രഹങ്ങള്‍
നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ കീറിപ്പറിഞ്ഞതോ പഴകിയതോ ആയ ഫോട്ടോഗ്രാഫുകളോ തകര്‍ന്ന ദേവപ്രതിമകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യുക. കാരണം ഇത്തരം വസ്തുക്കള്‍ വീട്ടില്‍ വച്ചാല്‍ അത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്.
പ്രാവിന്റെ കൂട്
നിങ്ങളുടെ വീട്ടില്‍ പ്രാവ് കൂടു കൂട്ടിയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുക. കാരണം പ്രാവിന്റെ കൂട് നിങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് തടസ്സമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
പഴയ വസ്ത്രങ്ങള്‍
കീറിയതും പഴകിയതുമായ വസ്ത്രങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍, അത് ശുക്രനെ ദേഷ്യം പിടിപ്പിക്കും. ഇതുമൂലം ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. അതിനാല്‍, നിങ്ങളുടെ വീട്ടില്‍ നിന്ന് ഉടന്‍ തന്നെ അവ നീക്കം ചെയ്യുക.

പഴയ ചെരിപ്പ്
പൊട്ടിയതോ പഴകിയതോ ആയ ചെരുപ്പുകള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ ഉടനടി അവ നീക്കം ചെയ്യുക. കാരണം ഇത് വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പലതരം സംഘര്‍ഷങ്ങള്‍ നേരിടേണ്ടിവരുകയും അത് സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുകയും ചെയ്യും.
ചില ചിത്രങ്ങള്‍
മഹാഭാരതയുദ്ധത്തിന്റെ ചിത്രങ്ങള്‍, നടരാജവിഗ്രഹം, മുങ്ങുന്ന ബോട്ടിന്റെ ചിത്രം, വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍, മുള്ളുള്ള ചെടികള്‍ എന്നിവ വീട്ടില്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യുക. കാരണം ഇതെല്ലാം നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു. അതിനാല്‍ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ നടക്കുന്നതിന് തടസ്സം വരുന്നു.
തകര്‍ന്ന ക്ലോക്ക്
വീട്ടിലെ ക്ലോക്കിന് തകരാറുണ്ടെങ്കിലോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അത് വീട്ടില്‍ സൂക്ഷിക്കരുത്. കാരണം, കേടായ ക്ലോക്ക് നിങ്ങളുടെ ജോലിയില്‍ പലതരം തടസ്സങ്ങളുണ്ടാക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

കേടായ പൂട്ട്
നിങ്ങളുടെ വീട്ടില്‍ കേടായതോ മോശമായതോ ആയ പൂട്ടുകള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യുക. കാരണം, മോശം പൂട്ടുകള്‍ ഒരു വ്യക്തിയുടെ പുരോഗതിയെ തകര്‍ക്കുന്നു. മുള്ളുള്ള ചെടികളോ പാല് വരുത്തുന്ന ചെടികളോ വീട്ടില്‍ ഒരിക്കലും നടരുത്. ഇത്തരത്തിലുള്ള ചെടികള്‍ സാമ്പത്തിക പ്രശ്നങ്ങളും മറ്റും ഉണ്ടാക്കുന്നു.
ചോരുന്ന ടാപ്പ്
വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ എവിടെയും വെള്ളം ചോര്‍ന്നാല്‍ അത് പണത്തിന്റെ കാര്യത്തില്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സാമ്പത്തിക നഷ്ടത്തിന്റെ പ്രതീകമാണ്. ഈ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുകയും വീടിനുള്ളില്‍ വെള്ളത്തിന്റെ ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. എന്തെങ്കിലും ചോര്‍ച്ചയുണ്ടെങ്കില്‍ അത് എത്രയും വേഗം പരിഹരിക്കുകയും വേണം. അല്ലാത്തപക്ഷം അത് നിങ്ങള്‍ക്ക് കനത്ത പണനഷ്ടം ഉണ്ടാക്കും.
വടക്ക് ദിശ
ഹിന്ദു ഗ്രന്ഥങ്ങള്‍ അനുസരിച്ച്, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ് കുബേരന്. വടക്ക് കിഴക്ക് ദിശ നിയന്ത്രിക്കുന്നത് കുബേരനാണ്, അതിനാല്‍ ഈ ദിശയില്‍ ടോയ്ലറ്റ്, ഷൂ റാക്ക് തുടങ്ങിയ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന കാര്യങ്ങളൊന്നും ഉണ്ടാകരുത്. അഥവാ ഉണ്ടെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യണം. നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്ക് മൂല വൃത്തിയായി സൂക്ഷിക്കുക. സമ്പത്ത് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ഒരു കുബേര യന്ത്രവും ഈ ദിക്കില്‍ സൂക്ഷിക്കാം.



Click it and Unblock the Notifications
