Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ഭാര്യാഭര്‍തൃ ബന്ധം താറുമാറാകും; കിടപ്പുമുറിയില്‍ ഒരിക്കലും വയ്ക്കരുത് ഈ ചിത്രങ്ങള്‍
വാസ്തു ശാസ്ത്രത്തില്‍ വീടിന്റെ എല്ലാ ഭാഗങ്ങളും വസ്തുക്കളും സംബന്ധിച്ച് ചില നിയമങ്ങളുണ്ട്. നിങ്ങളുടെ വീടും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളും വാസ്തു ശാസ്ത്രം അനുസരിച്ചാണെങ്കില്‍, ജീവിതത്തില്‍ സന്തോഷവും പോസിറ്റിവിറ്റിയും ഉണ്ടാകും. എന്നാല്‍ വീട്ടില്‍ സൂക്ഷിക്കുന്ന വസ്തുക്കളുടെ വാസ്തു ശരിയല്ലെങ്കില്‍ അത് ജീവിതത്തില്‍ പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഇപ്പോള്‍ നമ്മള് സംസാരിക്കുന്നത് കിടപ്പുമുറിയെക്കുറിച്ചാണ്.
ഭാര്യയും ഭര്‍ത്താവും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന വീട്ടിലെ മുറിയാണ് കിടപ്പുമുറി. അതുകൊണ്ട് തന്നെ കിടപ്പുമുറിയില്‍ വാസ്തു ദോഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കിടപ്പുമുറിയിലെ വാസ്തു ശരിയല്ലെങ്കില്‍, ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ടാകുകയും ബന്ധം വഷളാകാന്‍ തുടങ്ങുകയും ചെയ്യുന്നു. കിടപ്പുമുറി മനോഹരമാക്കാന്‍ നിങ്ങള്‍ പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ കിടപ്പുമുറിയില്‍ ചില ചിത്രങ്ങള്‍ വയ്ക്കുന്നു. അതുമൂലം കിടപ്പുമുറിയില്‍ നെഗറ്റീവ് എനര്‍ജി പ്രചരിക്കാന്‍ തുടങ്ങുന്നു. ഇക്കാരണത്താല്‍, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ക്രമേണ അകലം വരാന്‍ തുടങ്ങുന്നു. അതിനാല്‍ കിടപ്പുമുറിയില്‍ വയ്ക്കുന്ന ചിത്രങ്ങളെക്കുറിച്ച് വാസ്തുവില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. വാസ്തുപ്രകാരം നിങ്ങളുടെ കിടപ്പുമുറിയില്‍ വയ്ക്കാന്‍ പാടില്ലാത്ത ചില ചിത്രങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

തിന്മയുമായി ബന്ധപ്പട്ട ചിത്രങ്ങള്‍
നെഗറ്റീവ് വൈബ് നല്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? പ്രേതങ്ങള്‍, തിന്മ, പിശാച് എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഒരിക്കലും കിടപ്പുമുറിയില്‍ സ്ഥാപിക്കരുത്. അത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കില്‍, അവ നിങ്ങളുടെ വീട്ടില്‍ നിന്ന് എത്രയും വേഗം നീക്കംചെയ്യുന്നതാണ് നല്ലത്.
യുദ്ധങ്ങളുടെ ചിത്രങ്ങള്‍
വാസ്തു ശാസ്ത്രമനുസരിച്ച്, നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരിക്കലും മനസിനെ ശല്യപ്പെടുത്തുന്ന ചിത്രങ്ങള്‍ സൂക്ഷിക്കരുത്. ഒരു മൃഗത്തിന്റെയോ ചിന്തിച്ചിരിക്കുന്ന മനുഷ്യന്റെയോ പെയിന്റിംഗുകള്‍ നിങ്ങളുടെ മനസില്‍ ഏകാന്തത സൃഷ്ടിക്കും. അതുപോലെ, യുദ്ധം ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ കിടപ്പുമുറിയിലുണ്ടെങ്കില് അവ പെട്ടെന്നുതന്നെ നീക്കംചെയ്യണം. കാരണം ഇത് ദാമ്പത്യജീവിതത്തില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കും.
അഗ്നിയുടെ ചിത്രങ്ങള്‍
വാസ്തു പ്രകാരം കിടപ്പുമുറിയില്‍ തീ ചിത്രീകരിക്കുന്ന ഫോട്ടോകള്‍ നിങ്ങള്‍ ഒരിക്കലും തൂക്കിയിടരുത്. നാശത്തെ സൂചിപ്പിക്കുന്നതാണ് അഗ്നി, അതിനാല്‍ കിടപ്പുമുറിയില്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് നല്ലതല്ല. അത്തരം ഫോട്ടോകള്‍ നിങ്ങളുടെ കിടപ്പുമുറിയിലേക്ക് നെഗറ്റീവ് എനര്‍ജി കൊണ്ടുവരുമെന്നതിനാല്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്.
പരേതരുടെ ഛായാചിത്രങ്ങള്‍
ഒരിക്കലും പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ സ്ഥാപിക്കാന്‍ പാടില്ല. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ നിങ്ങളുടെ വീടിന്റെ പൂജാ മുറിയുടെ വടക്കുകിഴക്കന്‍ ചുവരില്‍ തൂക്കിയിടാം. ദൈവത്തെപ്പോലെ കരുതുന്ന വ്യക്തിത്വങ്ങളാണ് പൂര്‍വ്വികര്‍. അതിനാല്‍ അവരുടെ ചിത്രങ്ങള്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന മുറിയില്‍ വയ്ക്കാവുന്നതാണ്.
കാട്ടുമൃഗങ്ങളുടെ ചിത്രങ്ങള്‍
നിങ്ങള്‍ വന്യമൃഗങ്ങളെ സ്നേഹിക്കുന്നവരാണെങ്കിലും അത്തരം ചിത്രങ്ങള്‍ നിങ്ങളുടെ കിടപ്പുമുറിയില്‍ വയ്ക്കരുത്. ഇത്തരം ചിത്രങ്ങളോ പെയിന്റിംഗുകളോ പങ്കാളികള്‍ക്കിടയില്‍ ദേഷ്യത്തിനും തര്‍ക്കത്തിനും കാരണമാകും. അതിനാല്‍, കിടപ്പുമുറിയില്‍ അത്തരം ചിത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, ശക്തിയെ ചിത്രീകരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അത്തരം ചിത്രങ്ങള്‍ സ്വീകരണമുറിയില്‍ തൂക്കിയിടാം.
അബ്സ്ട്രാക്ട് പെയിന്റിംഗ്
നിങ്ങളുടെ ജീവിതത്തില്‍ ആശയക്കുഴപ്പം വരുത്താതിരിക്കാന്‍ അബ്സ്ട്രാക്ട് പെയിന്റിംഗുകള്‍ കിടപ്പുമുറിയില്‍ തൂക്കിയിടരുത്. ആശയക്കുഴപ്പത്തിലാക്കുന്ന അല്ലെങ്കില്‍ അമൂര്‍ത്തമായ ചിത്രങ്ങളുള്ള പെയിന്റിംഗുകള്‍ ദമ്പതികള്‍ക്കിടയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. അബ്സ്ട്രാക്ട് പെയിന്റിംഗ് ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അത്തരം ചിത്രങ്ങള്‍ നിങ്ങള്‍ക്ക് വീടിന്റെ സ്വീകരണമുറിയില്‍ തൂക്കിയിടാവുന്നതാണ്.
ഈ ചിത്രങ്ങള്‍ നല്ലത്
കൃഷ്ണനും രാധയും
കിടപ്പുമുറിയില്‍ ഒരു രാധാകൃഷ്ണ പെയിന്റിംഗ് തൂക്കിയിടണം. ഈ ചിത്രം പരിശുദ്ധമായ പ്രണയത്തെ ചിത്രീകരിക്കുന്നതിനാല്‍ ഒരുമിച്ച് താമസിക്കുന്ന രണ്ട് ആളുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും. മുറിയുടെ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിങ്ങള്‍ക്ക് ഈ പെയിന്റിംഗ് തൂക്കിയിടാം. ഇത് ചെയ്യുന്നത് നിങ്ങളും പങ്കാളിയും തമ്മിലുള്ള വിശ്വാസവും സത്യസന്ധതയും വര്‍ദ്ധിപ്പിക്കും.
വെള്ളം പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍
വാസ്തുശാസ്ത്രം പ്രകാരം, വീടിന്റെ കിടപ്പുമുറിയുടെ വടക്കേ ചുവരില്‍ ജലാശയങ്ങളുടെ ചിത്രങ്ങള്‍ സ്ഥാപിക്കാം. അതല്ലാതെ, കിടപ്പുമുറിയുടെ മറ്റേതൊരു ചുവരിലും ജലാശയത്തിന്റെ ഫോട്ടോകള്‍ തൂക്കരുത്. വടക്ക് ദിശയാണ് ഇത്തരം ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം.
കുടുംബ ഫോട്ടോകള്‍
കിടപ്പുമുറിയുടെ വാസ്തു പ്രകാരം വീടിന്റെ കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറന്‍ ചുവരില്‍ നിങ്ങളുടെ കുടുംബ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് ചെയ്യുന്നത് കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ ഫാമിലി ഫോട്ടോകള്‍ കിടപ്പുമുറിയുടെ വടക്ക് അല്ലെങ്കില്‍ കിഴക്ക് മൂലയില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം.
വെളുത്തനിറത്തിലുള്ള പക്ഷികള്‍
നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരു ജോടി വെളുത്ത പക്ഷികളുടെ ചിത്രം തൂക്കിയിടുക. പരസ്പര ബന്ധം വളര്‍ത്താന്‍ ഏറ്റവും മികച്ച വാസ്തു നുറുങ്ങാണിത്. ഇത്തരം ചിത്രങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തും. സ്നേഹം എന്നെന്നേക്കുമായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ദമ്പതികളും കിടപ്പുമുറിയില്‍ ഈ ചിത്രം നിര്‍ബന്ധമായും സ്ഥാപിക്കുക.



Click it and Unblock the Notifications











