Latest Updates
-
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
പണമെല്ലാം പലവഴിക്ക് പോകും, പഴ്സില്‍ ഇതൊന്നും വയ്ക്കരുത്; വാസ്തു നിയമം
വാസ്തു ശാസ്ത്രത്തില്‍ എല്ലാം കാര്യങ്ങള്‍ക്കും പ്രത്യേക നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വാസ്തു പ്രകാരം, ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി അവന്റെ പേഴ്സിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ പേഴ്സില്‍ സൂക്ഷിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ പേഴ്സില്‍ സൂക്ഷിച്ചിരിക്കുന്ന ചില വസ്തുക്കളും ഇതിന് കാരണമായേക്കം.
പണം കൂടാതെ, നിങ്ങളുടെ പേഴ്സില്‍ പലതും സൂക്ഷിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അവയില്‍ പലതും ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവും. വാസ്തു ശാസ്ത്രം അനുസരിച്ച്, ചില വസ്തുക്കള്‍ പഴ്സില്‍ വയ്ക്കുന്നത് നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും. പണത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഈ ലേഖനത്തില്‍, ഏതൊക്കെ സാധനങ്ങളാണ് പേഴ്സില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തതെന്ന് നമുക്ക് നോക്കാം. കാരണം ഇവ സൂക്ഷിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും.

പഴയ ബില്ലുകള്‍ പഴ്സില്‍ സൂക്ഷിക്കരുത്
ചില ആളുകള്‍ക്ക് ഷോപ്പിംഗ് കഴിഞ്ഞ് ബില്ല് പേഴ്സില്‍ സൂക്ഷിക്കുന്ന ശീലമുണ്ട്. എന്നാല്‍ വാസ്തു ശാസ്ത്രപ്രകാരം അങ്ങനെ ചെയ്യുന്നത് തെറ്റായി കണക്കാക്കപ്പെടുന്നു. ഒരു ബില്ലും ദീര്‍ഘകാലം പഴ്സില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് ചെയ്യുന്നതിലൂടെ, ലക്ഷ്മി ദേവി കോപിക്കുകയും നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും അനുഭവിക്കേണ്ടിവരുന്നു.
മടക്കിയ നോട്ടുകള്‍ സൂക്ഷിക്കരുത്
ചിലര്‍ നോട്ട് മോശമായി മടക്കി പേഴ്സില്‍ സൂക്ഷിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല. നോട്ടുകള്‍ എല്ലായ്പ്പോഴും പേഴ്സില്‍ ശരിയായ രീതിയില്‍ നല്ലവണ്ണം വേണം സൂക്ഷിക്കാന്‍.
ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കരുത്
വാസ്തു വിദഗ്ധരുടെ അഭിപ്രായത്തില്‍, ചില ചിത്രങ്ങള്‍ ഒരിക്കലും പേഴ്സില്‍ സൂക്ഷിക്കരുത്. ദേഷ്യം, അസൂയ, പ്രതിഷേധം എന്നിവ ദൃശ്യമാകുന്ന ചിത്രങ്ങള്‍ ഒരിക്കലും പഴ്സില്‍ സൂക്ഷിക്കരുതെന്ന് പറയുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ എളുപ്പത്തില്‍ കടക്കാരനായി മാറിയേക്കാം.
മരിച്ച കുടുംബാംഗത്തിന്റെ ഫോട്ടോ
വാസ്തു ശാസ്ത്ര പ്രകാരം മരിച്ച ബന്ധുക്കളുടെ ചിത്രം പേഴ്സില്‍ ഒരിക്കലും സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനര്‍ജി പ്രവാഹത്തിലേക്ക് നയിക്കുന്നു, ഇതുമൂലം നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

രസീത്, പഴയ ബില്‍
പലരും പഴയ രസീതുകളും ബില്ലുകളും പഴ്സില്‍ അധികകാലം സൂക്ഷിച്ച് വയ്ക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ പഴ്സിലെ പണം കുറയുന്നു. വാസ്തു പ്രകാരം, പഴയ പേപ്പറുകളും ബില്ലും മറ്റും പഴ്സില്‍ സൂക്ഷിക്കുന്നത് രാഹുദോഷം കഷ്ണിച്ചുവരുത്തുന്നു. അതിനാല്‍ ഒരിക്കലും ഇത്തരം വസ്തുക്കള്‍ നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കരുത്.
കീറിയ നോട്ടുകള്‍
കീറിയതും പഴയതുമായ നോട്ടുകള്‍ ഒരിക്കലും പേഴ്സില്‍ സൂക്ഷിക്കരുത്. കാരണം അതിന് നിങ്ങളില്‍ നിന്ന് പണം ഒഴുക്കിക്കളയുന്നു. ഇതുമൂലം പണത്തിന്റെ വരവും കുറഞ്ഞുതുടങ്ങുന്നു.
കീകള്‍ പഴ്സില്‍ സൂക്ഷിക്കരുത്
വാസ്തു പ്രകാരം താക്കോലുകള്‍ ഒരിക്കലും പേഴ്സില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പണത്തിന്റെ ദൗര്‍ലഭ്യം നേരിടേണ്ടിവരും.
കടം വാങ്ങിയ പണം
വാസ്തു പ്രകാരം കടം വാങ്ങിയ പണം ഒരിക്കലും പേഴ്സില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇങ്ങനെയുള്ള പണം പഴ്സില്‍ സൂക്ഷിക്കുന്നത് കടബാധ്യത വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു.

പേഴ്സുമായി ബന്ധപ്പെട്ട വാസ്തു ടിപ്സ്
* നാണയങ്ങളും നോട്ടുകളും വെവ്വേറെ സൂക്ഷിക്കുക, രണ്ടും ഒരുമിച്ച് സൂക്ഷിക്കരുത്.
* പണം എപ്പോഴും പേഴ്സില്‍ നിവര്‍ത്തിവയ്ക്കുക, ഒരിക്കലും മടക്കരുത്.
* നിങ്ങളുടെ പേഴ്സില്‍ പഴയ ബില്ലുകളൊന്നും സൂക്ഷിക്കരുത്.
* ദേവീദേവന്മാരെ അല്ലാതെ മറ്റൊരു ചിത്രവും നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കരുത്.
ഇവ പഴ്സില്‍ സൂക്ഷിക്കുക
ലക്ഷ്മി ദേവിയുടെ ഒരു പേപ്പര്‍ ഫോട്ടോ എപ്പോഴും നിങ്ങളുടെ വാലറ്റില്‍ സൂക്ഷിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ഒരിക്കലും പണത്തിന് ക്ഷാമം നേരിടേണ്ടിവരില്ല, എന്നാല്‍ ഈ ഫോട്ടോ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക. ഇതോടൊപ്പം ശ്രീയന്ത്രവും പഴ്സില്‍ സൂക്ഷിക്കണം. ഇത് ലക്ഷ്മിയുടെ രൂപമായി കണക്കാക്കപ്പെടുന്നു.
അരിമണികള്‍
നിങ്ങളുടെ പേഴ്സില്‍ 21 അരിമണികള്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് എല്ലായ്പ്പോഴും പണത്തിന്റെ ഒഴുക്ക് ഉണ്ടായിരിക്കും. പണത്തിന് ഒരു കുറവും ഉണ്ടാകില്ല.



Click it and Unblock the Notifications
