Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
പണം പോകുന്ന വഴി അറിയില്ല, ഒരിക്കലും സൂക്ഷിക്കരുത് പഴ്സില്‍ ഈ സാധനങ്ങള്‍
സാധാരണയായി എല്ലാവരും തന്നെ പണം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് പേഴ്സ്. പണത്തിന് പുറമെ പലതരം കാര്‍ഡുകളും ബില്ലുകളും മറ്റും നിങ്ങള്‍ പേഴ്സില്‍ സൂക്ഷിക്കുന്നു. എന്നാല്‍ വാസ്തു ശാസ്ത്രമനുസരിച്ച്, പേഴ്സില്‍ തോന്നിയപോലെ സാധനങ്ങള്‍ വയ്ക്കരുത്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ പണ ചെലവിലേക്ക് നയിക്കുന്നു.
വാസ്തു പ്രകാരം, ചില സാധനങ്ങള്‍ പേഴ്സില്‍ വയ്ക്കുന്നത് പണനഷ്ടം വരുത്തുകയും നിങ്ങളുടെ ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു. പഴ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ നല്‍കിയിട്ടുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം പേഴ്സില്‍ സൂക്ഷിക്കുന്നത് നിഷിദ്ധമായി കരുതുന്ന ചില വസ്തുക്കളെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോടെ പറയാന്‍ പോകുന്നത്.

കീറിയ പഴ്സ്
ഒരിക്കലും പോക്കറ്റില്‍ കീറിയ പഴ്സ് സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നു. വാസ്തുപരമായി ഇത് പണം ആകര്‍ഷിക്കുന്നതിന് നിന്ദ്യമായി കണക്കാക്കുന്നു. കൂടാതെ, അഴുകിയ പഴ്സ് ഒരാള്‍ക്ക് എളുപ്പത്തില്‍ പണനഷ്ടവും വരുത്തുന്നു.
മരുന്നുകള്‍
ഒരാളുടെ പോക്കറ്റില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഒന്നാണ് മരുന്നുകള്‍. മരുന്നുകള്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നതിലൂടെ ഒരാളുടെ ആരോഗ്യം മോശമാകുമെന്നും കഷ്ടപ്പാട് വരുമെന്നും പറയപ്പെടുന്നു. മരുന്നുകള്‍ പോക്കറ്റില്‍ സൂക്ഷിക്കാതെ മറ്റേതെങ്കിലും പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം.
ആയുധങ്ങള്‍
മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഒരാളുടെ പേഴ്സിലോ പോക്കറ്റിലോ സൂക്ഷിക്കുന്നത് നല്ലതല്ല. കാരണം, നിങ്ങള്‍ക്ക് ചുറ്റും ഇത് നെഗറ്റീവ് ഊര്‍ജ്ജം സൃഷ്ടിക്കുന്നു. അതിനാല്‍, കത്രിക, കത്തി അല്ലെങ്കില്‍ നഖം വെട്ടി പോലുള്ളവ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
പഴയ ബില്ലുകള്‍
പഴയ ബില്ലുകള്‍ ഒരിക്കലും പോക്കറ്റില്‍ സൂക്ഷിക്കരുത്. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ ബില്ലുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ അതിനായി ഒരു റെക്കോഡോ ഫയലോ സൂക്ഷിക്കുക. പഴയ ബില്ലുകള്‍ നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ ക്ഷണിക്കുന്നതിന് തുല്യമാണ്.
എഴുതിയ കുറിപ്പുകള്‍
ചില ആളുകള്‍ക്ക് അവരുടെ ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ എഴുതി പോക്കറ്റില്‍ സൂക്ഷിക്കുന്ന ഒരു ശീലമുണ്ട്. എന്നിരുന്നാലും, ഒരാള്‍ അനാവശ്യമായി എഴുതിയ കുറിപ്പുകള്‍ അവരുടെ പോക്കറ്റുകളില്‍ സൂക്ഷിക്കരുത്. ഇത് നിങ്ങള്‍ പ്രത്യേക സ്ഥലത്ത് വേണം സൂക്ഷിക്കാന്‍.
ലഘുഭക്ഷണങ്ങള്‍
ലഘുഭക്ഷണങ്ങളും പോക്കറ്റില്‍ സൂക്ഷിക്കരുത്. മിക്കവര്‍ക്കും അവരുടെ വിശപ്പകറ്റാന്‍ പ്രിയപ്പെട്ട ലഘുഭക്ഷണം പോക്കറ്റില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. എന്നാല്‍ വാസ്തുപരമായി ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്.
പൂര്‍വ്വികരുടെ ചിത്രം
കീറിപ്പോയ കുറിപ്പുകളോ പഴയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നാണയങ്ങള്‍ എന്നിവ പഴ്സില്‍ സൂക്ഷിക്കരുത്. അത്തരം കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കും. കൂടാതെ, ഒരാള്‍ തന്റെ പൂര്‍വ്വികരുടെ ചിത്രവും പഴ്സില്‍ സൂക്ഷിക്കരുത്.
ചരടുകള്‍
ഒരു ജ്യോതിഷിയുടെ ഉപദേശമില്ലാതെ ഒരാള്‍ തന്റെ പോക്കറ്റില്‍ ഒരിക്കലും മതപരമായ ചരടുകള്‍ വയ്ക്കരുത്, അങ്ങനെ ചെയ്യുന്നത് ആ വ്യക്തിയിലേക്ക് വാസ്തുപ്രകാരം നെഗറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കാന്‍ ഇടയാക്കുന്നു.
പോക്കറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍
ലക്ഷ്മീ ദേവിയുടെ ചിത്രം
രണ്ട് ആനകള്‍ക്കൊപ്പം ഇരിക്കുന്ന ലക്ഷ്മീദേവിയുടെ മനോഹരമായ ഒരു ചിത്രം പോക്കറ്റില്‍ കൊണ്ടുനടക്കുന്നതിലൂടെ ആ വ്യക്തിക്ക് ആരോഗ്യവും ജീവിതത്തില്‍ സമൃദ്ധിയും കൈവരുത്തും.
ആലില
ആലില കൂടെ കൊണ്ടുനടക്കുന്നത് നല്ലതായി കണക്കാക്കുന്നു. ഇത് നിങ്ങളെ ഈ വൃക്ഷത്തിന്റെ അനുഗ്രഹം നേടാന്‍ ആകര്‍ഷിക്കും. ആലില പോക്കറ്റില്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പണം ആകര്‍ഷിക്കാനും സാധിക്കുന്നു.
ശ്രീചക്രം
വാസ്തുവില്‍ വളരെ പ്രസിദ്ധമാണ് ശ്രീചക്രം. ഇത് ഒരാളുടെ പോക്കറ്റില്‍ കൊണ്ടുനടക്കുന്നത്, അയാളുടെ കുടുംബത്തില്‍ നല്ല ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ കൈവരുത്തുന്നു.
അരിമണി
അരിമണികള്‍ പോക്കറ്റില്‍ സൂക്ഷിക്കണം. ഇത് കുടുംബത്തില്‍ സമൃദ്ധി കൊണ്ടുവരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഒപ്പം നിങ്ങള്‍ ഒരിക്കലും ഭക്ഷണത്തിന് കുറവുണ്ടാക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
വെള്ളി നാണയം
നിങ്ങളുടെ പോക്കറ്റില്‍ ഒരു വെള്ളി നാണയം കൊണ്ടുനടക്കുന്നതും വാസ്തുപരമായി ഉത്തമമാണ്. ഇത് ഒരാളെ സമ്പന്നനാക്കുകയും ആ വ്യക്തിയുടെ കുടുംബത്തില്‍ നല്ല ആരോഗ്യം ആകര്‍ഷിക്കുകയും ചെയ്യുന്നു.
താമര വേരുകള്‍
താമര വേരുകള്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നത് ശുഭമായി കണക്കാക്കുന്നു. അത്തരമൊരു വിശുദ്ധ പുഷ്പത്തിന്റെ സാമീപ്യം നിലനിര്‍ത്തുന്നത് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. ഒപ്പം നിങ്ങള്‍ക്ക് സമൃദ്ധിയും നല്കുന്നു.
ശംഖ്
ശംഖ് പോക്കറ്റില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെയും കുടുംബത്തിന്റെയും നല്ല ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ശംഖുകളില്‍ പ്രപഞ്ചത്തിന്റെ എല്ലാ സ്പന്ദനങ്ങളും അടങ്ങിയിരിക്കുന്നു.



Click it and Unblock the Notifications