Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
വാസ്തുശാസ്ത്രം: അടുക്കളയില്‍ വയ്ക്കരുത് ഈ സാധനങ്ങള്‍, കടന്നുവരും ദാരിദ്ര്യം
എല്ലാ വീടിന്റെയും പ്രധാന ഭാഗമാണ് അടുക്കള. നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജമായ ഭക്ഷണം ഇവിടെയാണ് തയ്യാറാക്കുന്നത്. ഭക്ഷണത്തിന്റെയും പൂര്‍ണതയുടെയും പ്രതീകമായ ദേവിയായി അന്നപൂര്‍ണ ദേവിയെ കണക്കാക്കുന്നു. ഭക്ഷണത്തിന്റെയും പോഷണത്തിന്റെയും ദേവത എന്നാണ് അന്നപൂര്‍ണ ദേവി അറിയപ്പെടുന്നത്. അന്നപൂര്‍ണ ദേവിയുടെ വാസസ്ഥലമായാണ് അടുക്കള കണക്കാക്കപ്പെടുന്നത്, വാസ്തു പ്രകാരം അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. കാരണം, അത്തരം കാര്യങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കുന്നത് അന്നപൂര്‍ണ ദേവിയെ ദേഷ്യം പിടിപ്പിക്കും, അത് വീട്ടിലെ ആളുകളുടെ ആരോഗ്യത്തെയും സമ്പത്തിനെയും സമാധാനത്തെയും മോശമായി ബാധിക്കും.
ആളുകള്‍ അവരുടെ കിടപ്പുമുറിയും ഡ്രോയിംഗ് റൂമും അവരുടെ ഇഷ്ടത്തിനനുസരിച്ച് അലങ്കരിക്കുന്നത് പോലെ, അവരുടെ അടുക്കളയിലും ചില മാറ്റങ്ങള്‍ വരുത്തുന്നു. എന്നാല്‍ പലപ്പോഴും ആളുകള്‍ വാസ്തു ശ്രദ്ധിക്കാതെ, വാസ്തു പ്രകാരം അശുഭകരമായി കണക്കാക്കുന്ന ചില കാര്യങ്ങള്‍ അവരുടെ സൗകര്യത്തിനും അലങ്കാരത്തിനും വേണ്ടി അടുക്കളയില്‍ സൂക്ഷിക്കുന്നു. എന്നാല്‍ അതുമൂലം നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുവെന്ന കാര്യം നിങ്ങള്‍ തിരിച്ചറിയുന്നില്ല.
അന്നപൂര്‍ണദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഒരാള്‍ക്ക് കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നത് എന്ന് പറയപ്പെടുന്നു. ഇതാണ് വാസ്തു ശാസ്ത്ര പ്രകാരം ചില വസ്തുക്കള്‍ വീടിന്റെ അടുക്കളയില്‍ സൂക്ഷിക്കരുതെന്ന് പറയുന്നത്. ഇത് വാസ്തു ദോഷങ്ങള്‍ക്ക് കാരണമാവുകയും വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുകയും ചെയ്യും. ഇവ അടുക്കളയില്‍ സൂക്ഷിക്കുന്നത് അന്നപൂര്‍ണ ദേവിയെ ദേഷ്യം പിടിപ്പിക്കുമെന്നും വീടിന്റെ ഐശ്വര്യത്തെയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കുമെന്നും പറയപ്പെടുന്നു.

പൊട്ടിയ പാത്രങ്ങള്‍
അടുക്കളയില്‍ ഒരിക്കലും പൊട്ടിയ പാത്രങ്ങള്‍ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. പൊട്ടിയ പാത്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു. അടുക്കളയില്‍ പൊട്ടിയ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അവയുടെ ഉപയോഗം സമ്പത്തിനും ആരോഗ്യത്തിനും ഹാനികരമാണെന്ന് കണക്കാക്കപ്പെടുന്നു. കുടുംബാംഗങ്ങള്‍ക്ക് ഇതുകാരണം പരാജയം നേരിടേണ്ടി വന്നേക്കാം. പൊട്ടിയ പാത്രങ്ങള്‍ രാഹുവിന്റെ പ്രതീകമാണ്, ഇത് ദാരിദ്ര്യത്തിന്റെ അടയാളമാണ്. ഇവയില്‍ ഭക്ഷണം കഴിക്കുന്നത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുകയും വാസ്തു ദോഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
മരുന്ന്
ചില ആളുകള്‍ അവരുടെ മരുന്നുകളും അടുക്കളയില്‍ത്തന്നെ സൂക്ഷിക്കുന്നു. എന്നാല്‍ ഇത് ചെയ്യാന്‍ പാടില്ല. മരുന്നുകള്‍ അടുക്കളയില്‍ സൂക്ഷിക്കുന്നതിലൂടെ, അവ പതുക്കെ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകാന്‍ തുടങ്ങുകയും പിന്നീട് അവയില്‍ നിന്ന് മുക്തി നേടുന്നത് വളരെ ബുദ്ധിമുട്ടാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. മിക്ക മരുന്നുകളും ഒരു പ്രത്യേക താപനിലയില്‍ സൂക്ഷിക്കുന്നതാണ് ഉചിതം. എന്നാല്‍ അടുക്കളയിലെ താപനില പലപ്പോഴും ഗണ്യമായി ഉയരുന്നു. കാരണം ഇതിനകത്ത് ഒരു അഗ്നി മൂലകം ഉണ്ട്. അതിനാല്‍ മരുന്നുകള്‍ അടുക്കളയിലല്ലാതെ വേറെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുക.
കണ്ണാടി
ശരിയായ സ്ഥലത്ത് കണ്ണാടി വയ്ക്കുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും. എന്നാല്‍ അടുക്കളയില്‍ കണ്ണാടി ഉപയോഗിക്കുന്നത് വീട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കും. അടുക്കളയില്‍ ഒരിക്കലും കണ്ണാടി സൂക്ഷിക്കാന്‍ പാടില്ലെന്ന് വാസ്തു പറയുന്നു.
ചെരിപ്പ്
ചിലര്‍ വീടിനകത്തും അടുക്കളയിലും പുറത്തും ഒരേ ചെരിപ്പുകള്‍ തന്നെ ഉപയോഗിക്കുന്നു. എന്നാല്‍ വാസ്തു പ്രകാരം ഇത് ചെയ്യാന്‍ പാടില്ല. അടുക്കളയില്‍ പ്രത്യേകം പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. അടുക്കളയ്ക്ക് പുറത്ത് എവിടെയും അത് ഉപയോഗിക്കുകയും ചെയ്യരുത്.
ചവറ്റുകുട്ട
വീട്ടുമാലിന്യമോ ചവറ്റുകുട്ടയോ അടുക്കളയില്‍ അബദ്ധത്തില്‍ പോലും വയ്ക്കരുത്. ഇത് ചെയ്യുന്നത് വീട്ടിലെ അംഗങ്ങളെ പ്രതികൂലമായി ബാധിക്കുകയും അവരുടെ ആരോഗ്യത്തിന് വലിയ ദോഷം വരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവരികയും ചെയ്യുന്നു.
പൂജാദ്രവ്യങ്ങള്‍
വാസ്തു ശാസ്ത്ര പ്രകാരം ദേവതകളുടെ ചിത്രങ്ങളോ കലണ്ടറോ അടുക്കളയില്‍ ഉപയോഗിക്കരുത്. വാസ്തു പ്രകാരം ഇത് അത്ര നല്ലതായി കണക്കാക്കുന്നില്ല. അടുക്കളയില്‍ ചൊവ്വയുടെ സ്വാധീനം കൂടുതലായതിനാല്‍ പൂജാദ്രവ്യങ്ങളില്‍ വ്യാഴത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നു. ഇതുമൂലം ചൊവ്വ ഉഗ്രഭാവത്തിലാകുകയും, കുടുംബാംഗങ്ങള്‍ക്ക് ദേഷ്യം കൂടുകയും ധനനഷ്ടം ഉണ്ടാവുകയും ചെയ്യുന്നു.
എച്ചില് പാത്രങ്ങള്‍
അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അടുക്കളയില്‍ ഒരിക്കലും എച്ചില് പാത്രങ്ങള്‍ സൂക്ഷിക്കരുത്. ഇതുകാരണം ലക്ഷ്മി ദേവി കോപിക്കുകയും നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു. എച്ചില് പാത്രങ്ങള്‍ രാവിലെ വരെ അടുക്കളയില്‍ വയ്ക്കാതെ രാത്രി തന്നെ അവ കഴുകി വൃത്തിയായി സൂക്ഷിക്കുക.
കുഴച്ച മാവ്
രാത്രി മുഴുവന്‍ കുഴച്ച മാവ് വീട്ടില്‍ സൂക്ഷിക്കുന്നത് ശനിയുടെയും രാഹുവിന്റെയും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഒരിക്കലും പഴകിയ മാവ് അടുക്കളിയില്‍ സൂക്ഷിക്കുകയോ അതുകൊണ്ട് ഭക്ഷണം ഉണ്ടാക്കുകയോ ചെയ്യരുത്.
സ്റ്റൗവും സിങ്കും ഒരേദിശയില്‍ വേണ്ട
അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഒരേ ദിശയില്‍ ആയിരിക്കരുത്. ഇങ്ങനെ വന്നാല്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടിവരും. സ്റ്റൗവും സിങ്കും വ്യത്യസ്ത ദിശകളിലായിരിക്കണം. തെക്ക്-കിഴക്ക് അടുപ്പിന് ഏറ്റവും നല്ല ദിശയായി കണക്കാക്കപ്പെടുന്നു, കാരണം ഇത് രാഹുവിന്റെ ദിശയാണ്. ഇത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ സിങ്ക് വടക്ക്-പടിഞ്ഞാറ് ദിശയിലും വയ്ക്കാം.
പ്ലാസ്റ്റിക് സ്റ്റോറേജ് സെറ്റ്
ഓണ്‍ലൈന്‍ ഷോപ്പിംഗ് കാലത്ത്, പ്ലാസ്റ്റിക് സ്റ്റോറേജ് സെറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്നു. പലരും പ്ലാസ്റ്റിക് പാത്രങ്ങളും പെട്ടികളും അവരുടെ അടുക്കളയില്‍ സൂക്ഷിക്കുന്നു. എന്നാല്‍ വാസ്തു പ്രകാരം പ്ലാസ്റ്റിക് പാത്രങ്ങളും പാത്രങ്ങളും അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് എനര്‍ജിക്കും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.
ചൂല്
ചൂല് ലക്ഷ്മി ദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് അടുക്കളയില്‍ ഇത് സൂക്ഷിക്കാന്‍ പാടില്ല. കാരണം, പുരാണ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, അടുക്കളയില്‍ ചൂല് സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications











