Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
കഷ്ടപ്പാടിന് കയ്യുംകണക്കുമുണ്ടാകില്ല; സൂര്യാസ്തമയശേഷം ഒരിക്കലും ചെയ്യരുത് ഈ കാര്യങ്ങള്‍
വാസ്തു ശാസ്ത്രത്തില്‍ സൂര്യാസ്തമയം വളരെ പ്രധാനപ്പെട്ട സമയമായി കണക്കാക്കുന്നു. കാരണം ഈ സമയം പകല്‍ കഴിഞ്ഞ രാത്രിയുടെ മാറ്റത്തെ അടയാളപ്പെടുത്തുന്ന സമയമാണ്. വിശ്വാസമനുസരിച്ച്, ഈ കാലയളവില്‍ നാം ജീവിക്കുന്ന പരിസ്ഥിതി ഒരു പ്രധാന മാറ്റത്തിന് വിധേയമാകുന്നു. സൂര്യാസ്തമയത്തിനുശേഷം ഒഴിവാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക നിയമങ്ങളും വിശ്വാസങ്ങളും പല സംസ്കാരങ്ങളിലും വേരൂന്നിയിട്ടുണ്ട്.
ഈ സമീപനങ്ങളുടെ ഉത്ഭവം പുരാതന ഇന്ത്യന്‍ വാസ്തുവിദ്യാ തത്ത്വചിന്തയായ വാസ്തു ശാസ്ത്രത്തില്‍ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ഭവനത്തിലെ ഐക്യത്തിനും പോസിറ്റീവ് എനര്‍ജിക്കും ഊന്നല്‍ നല്‍കുന്നതിനായാണ് വാസ്തു പ്രവര്‍ത്തിക്കുന്നത്. സൂര്യാസ്തമയ ശേഷം ഈ കാര്യങ്ങള്‍ ചെയ്യുന്നത് പണം, സമൃദ്ധി, പൊതു ക്ഷേമം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് വാസ്തുവില്‍ പറയുന്നു. വാസ്തുപ്രകാരം, സൂര്യാസ്തമയത്തിന് ശേഷം നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വസ്ത്രങ്ങള്‍ കഴുകുകയോ ഉണക്കുകയോ ചെയ്യരുത്
സൂര്യാസ്തമയത്തിനു ശേഷം വസ്ത്രങ്ങള്‍ കഴുകുന്നതും ഉണക്കുന്നതും വാസ്തു ശാസ്ത്രത്തില്‍ ദോഷകരമായ പ്രവൃത്തിയായി കണക്കാക്കുന്നു. വൈകുന്നേരങ്ങളില്‍ ഈ കാര്യങ്ങള്‍ ചെയ്യുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരുമെന്നും ഇത് കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും കരുതപ്പെടുന്നു. അതിനാല്‍, സമാധാനപരമായ ജീവിത അന്തരീക്ഷം നിലനിര്‍ത്താന്‍ സന്ധ്യക്ക് മുമ്പ് വസ്ത്രങ്ങള്‍ കഴുകാന്‍ ശ്രദ്ധിക്കുക.
എച്ചില് പാത്രങ്ങള്‍ കഴുകാതെ വയ്ക്കരുത്
പ്രാധാന്യമില്ലെന്ന് തോന്നുന്ന വസ്തുക്കള്‍ പോലും നിങ്ങളുടെ വീടിന് ചുറ്റുമുള്ള ഊര്‍ജ്ജത്തെ സ്വാധീനിക്കും. വാസ്തു ശാസ്ത്ര പ്രകാരം, കിച്ചണ്‍ സിങ്കില്‍ അവശേഷിക്കുന്ന എച്ചില് പാത്രങ്ങള്‍ നിങ്ങളുടെ വീട്ടിലെ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും, ഇത് വീടിന്റെ ഐശ്വര്യത്തെയും ബാധിക്കും. ജ്യോതിഷത്തില്‍, പാത്രങ്ങള്‍ ശനിയും ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് എച്ചില് പാത്രങ്ങള്‍ വൃത്തിയാക്കുന്നത് ഈ പ്രാപഞ്ചിക ഊര്‍ജ്ജങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്നും വളര്‍ച്ചയ്ക്കും വിജയത്തിനും അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ലക്ഷ്മി ദേവിയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരണമെങ്കില്‍ നിങ്ങളുടെ അടുക്കള എപ്പോഴും വൃത്തിയായും ചിട്ടയായും സൂക്ഷിക്കുക.

സൂര്യാസ്തമയത്തിനു ശേഷം പാല് കുടിക്കരുത്
വാസ്തു ശാസ്ത്രം സമയത്തിന് ശക്തമായ ഊന്നല്‍ നല്കുന്നു. പ്രത്യേകിച്ചും ഉപഭോഗവസ്തുക്കളുടെ കാര്യത്തില്‍. സൂര്യന്, ചന്ദ്രന്, ചൊവ്വ എന്നിവ ശനിയുടെ എതിരാളികളായി കണക്കാക്കപ്പെടുന്നു. അത് ഇരുട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രന്റെ സ്ഥാനം സ്വാധീനിക്കുന്നവര്‍, പ്രത്യേകിച്ച് അവരുടെ ജാതകത്തിന്റെ ആറാം ഭാവത്തില്‍ വസിക്കുകയാണെങ്കില്‍, സൂര്യാസ്തമയത്തിനു ശേഷം പാല് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമ്പ്രദായം ജ്യോതിഷ വിശ്വാസങ്ങളിളും വേരൂന്നിയതാണ്.
കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്
വാസ്തു ശാസ്ത്രം അനുസരിച്ച്, കട്ടിലില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നത് വീട്ടിലെ അംഗങ്ങള്‍ക്കിടയിലെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും വീടിന്റെ മൊത്തത്തിലുള്ള സമാധാനം തകര്‍ക്കുകയും ചെയ്യും.

സൂര്യാസ്തമയത്തിനു ശേഷം മുടിയും നഖവും മുറിക്കരുത്
ഇന്നത്തെ തിരക്കിട്ട ലോകത്ത്, ചില ആചാരങ്ങള്‍ അവയുടെ അടിസ്ഥാനപരമായ പ്രാധാന്യം കണക്കിലെടുക്കാതെതന്നെ പലരും തെറ്റിക്കുന്നു. സൂര്യാസ്തമയത്തിനു ശേഷം മുടിയും നഖവും മുറിക്കുന്നത് പലര്‍ക്കും ഒരു പതിവാണ്. എന്നാല്‍ വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത് മറ്റൊന്നാണ്. മുടി ശനിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതേസമയം കത്രികയും ബ്ലേഡുകളും ചൊവ്വയെ പ്രതീകപ്പെടുത്തുന്നു.
ഈ ഊര്‍ജ്ജങ്ങള്‍, അനുചിതമായ സമയങ്ങളില്‍ കൂടിച്ചേര്‍ന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. രാത്രിയില്‍ മുടിയും നഖവും മുറിക്കുന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. ലക്ഷ്മീദേവി രാത്രിയിലാണ് വീടുകളില്‍ പ്രവേശിക്കുന്നത്. അതിനാല്‍ സൂര്യാസ്തമയ ശേഷം ഒരാളുടെ മുടിയോ നഖമോ മുറിക്കുന്നത് ലക്ഷ്മി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നു.
കുളി പാടില്ല
സൂര്യാസ്തമയത്തിനു ശേഷം കുളിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരക്കാര്‍ കുളിക്കുമ്പോള്‍ നെറ്റിയില്‍ ചന്ദനം പുരട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാസ്തമയത്തിനു ശേഷം കുളിക്കുന്നതിലൂടെ ജലദോഷത്തിന്റെ പ്രഭാവം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. സൂര്യന് അസ്തമിച്ചതിന് ശേഷം നെഗറ്റീവ് എനര്‍ജി പ്രവേശിക്കുന്നു.
ഭക്ഷണം തുറന്നിടരുത്
ഒരു തരത്തിലുള്ള ഭക്ഷണവും സൂര്യാസ്തമയത്തിനു ശേഷം തുറന്നിടാന്‍ പാടില്ല. എപ്പോഴും എന്തെങ്കിലും പാത്രം കൊണ്ട് മൂടി വയ്ക്കുക. സൂര്യാസ്തമയത്തിനുശേഷം നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവം ഗണ്യമായി വര്‍ദ്ധിക്കുന്നു. ഇക്കാരണത്താല്‍, അതിന്റെ ദോഷങ്ങള്‍ ഭക്ഷണത്തില്‍ കലരുന്നു. ഈ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു വ്യക്തി രോഗിയുമാകുന്നു.
തുളസി പറിക്കരുത്
സൂര്യാസ്തമയത്തിനു ശേഷം മരങ്ങളില്‍ തൊടുകയോ ഇലകള്‍ പറിക്കുകയോ ചെയ്യരുത്. സൂര്യാസ്തമയത്തിനു ശേഷം മരങ്ങളും ചെടികളും നനയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം, വൈകുന്നേരമോ രാത്രിയോ അബദ്ധവശാല്‍ പോലും തുളസി ചെടിയില്‍ തൊടരുത്.
അടിച്ചുവാരല്‍
ലക്ഷ്മി ദേവിയുടെ അപ്രീതിക്ക് ഇരയാകുമെന്നതിനാല്‍, സൂര്യാസ്തമയ സമയത്തോ അതിനു ശേഷമോ വീട് അടിച്ചുവാരുകയോ വൃത്തിയാക്കുകയോ ചെയ്യരുത്. പുലര്‍ച്ചെയാണ് വീട് വൃത്തിയാക്കാന്‍ ഏറ്റവും നല്ല സമയമായി കണക്കാക്കുന്നത്.



Click it and Unblock the Notifications
