Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദുരിതത്തിലേക്ക് തള്ളിവിടും, ദാരിദ്ര്യം പിടികൂടും; സൂര്യാസ്തമയ ശേഷം ഈ കാര്യങ്ങള്‍ ചെയ്യുന്നത് ദോഷം
നിങ്ങളുടെ ജീവിതത്തില്‍ വാസ്തുശാസ്ത്രത്തിന് ഒരു വലിയ പങ്കുണ്ട്. കുടുംബത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കായി നിങ്ങള്‍ വാസ്തു തത്വങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. വീടിന്റെ നിര്‍മ്മാണത്തിലോ അറ്റകുറ്റപ്പണികളിലോ വാസ്തു നിയമങ്ങള്‍ അവഗണിക്കുന്നത് ഒരു വ്യക്തിയെ ദുരിതത്തിന്റെ പാതയിലേക്ക് തള്ളിവിടും. വാസ്തുപ്രകാരം ചില കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്ക് ദോഷകരമായി ഭവിക്കുമെന്ന് പറയപ്പെടുന്നു. വീട്ടില്‍ എപ്പോഴും നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവമുണ്ടാകും, പോസിറ്റീവ് എനര്‍ജി നശിക്കുന്നു. അശ്രാന്ത പരിശ്രമം നടത്തിയാലും ദാരിദ്ര്യം വീട്ടില്‍ നിന്ന് വിട്ടുമാറില്ല.
സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ വാസ്തു ശാസ്ത്രത്തില്‍ വിവിധ തരത്തിലുള്ള നിയമങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് പിന്തുടരുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ സമ്പത്തും പ്രശസ്തിയും വര്‍ദ്ധിക്കും. എന്നാല്‍, സൂര്യാസ്തമയ ശേഷം ചില കാര്യങ്ങള്‍ നിങ്ങള്‍ ചെയ്താല്‍ വാസ്തു ദോഷങ്ങള്‍ നിങ്ങളെ വലയം ചെയ്യുമെന്ന് പറയപ്പെടുന്നു. വൈകുന്നേരങ്ങളില്‍ ഈ തെറ്റുകള്‍ ചെയ്യുന്നത് വീടിന്റെ സാമ്പത്തിക അഭിവൃദ്ധിയെ വളരെ മോശമായി ബാധിക്കുന്നു. വാസ്തു ശാസ്ത്രത്തില്‍, സൂര്യാസ്തമയത്തിനു ശേഷം ചെയ്യരുതെന്ന് പറഞ്ഞിട്ടുള്ള അത്തരം ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പണം കടം കൊടുക്കരുത്
വാസ്തു ശാസ്ത്രമനുസരിച്ച് ഒരിക്കലും വൈകുന്നേരങ്ങളില്‍ പണമിടപാടുകള്‍ നടത്തരുത്. സൂര്യാസ്തമയത്തിനു ശേഷം ആര്‍ക്കും പണം കടം കൊടുക്കുകയോ ആരില്‍ നിന്നും കടം വാങ്ങുകയോ ചെയ്യരുത്. സൂര്യാസ്തമയത്തിന് ശേഷം നിങ്ങള്‍ ആര്‍ക്കെങ്കിലും പണം കടം കൊടുത്താല്‍ ആ പണം ഒരിക്കലും തിരികെ ലഭിക്കില്ലെന്നാണ് പറയപ്പെടുന്നത്. സൂര്യാസ്തമയശേഷം കടം വാങ്ങിയാല്‍ ഒരിക്കുലും ആ കടം തീരില്ലെന്നും പറയപ്പെടുന്നു.
തുളസിയില പറിക്കരുത്
തുളസിച്ചെടിയില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍ വൈകുന്നേരം അബദ്ധത്തില്‍ പോലും തുളസിയില പറിക്കരുത്. ഇങ്ങനെ ചെയ്താല്‍ മഹാവിഷ്ണുവും കോപിക്കുന്നു. വൈകുന്നേരങ്ങളില്‍ തുളസിയില പറിക്കുന്നതിലൂടെ രോഗങ്ങളും സാമ്പത്തിക പ്രശ്നങ്ങളും നിങ്ങളെ വലയം ചെയ്യുന്നു. വൈകുന്നേരം തുളസിയില പറിക്കുന്നതിന് പകരം അതിനു മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുക. ഇത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുന്ന ഒരു പ്രവൃത്തിയാണ്.

അടിച്ചുവാരരുത്
സൂര്യാസ്തമയത്തിനു ശേഷം ഒരിക്കലും വീട് തൂത്തുവാരരുതെന്ന് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ചൂല് ലക്ഷ്മി ദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. സൂര്യാസ്തമയ ശേഷം നിങ്ങള്‍ തൂത്തുവാരിയാല്‍ ലക്ഷ്മീദേവി കോപിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നാണ് വിശ്വാസം. കൂടാതെ ദാരിദ്ര്യവും നിങ്ങളുടെ വീട്ടിലെത്തുന്നു.
ഇത് ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. എന്തെങ്കിലും കാരണവശാല്‍ വീട് തൂത്തുവാരേണ്ടി വന്നാല്‍, മാലിന്യം വീടിന് പുറത്തേക്ക് വലിച്ചെറിയരുത്. ഒരു വശത്ത് ഒതുക്കിവച്ച് അടുത്ത ദിവസം സൂര്യോദയത്തിനു ശേഷം മാത്രമേ വീട്ടില്‍ നിന്ന് പുറത്തെടുക്കാവൂ.
പ്രധാന വാതില്‍ അടച്ചിടരുത്
വൈകുന്നേരം വീടിന്റെ പ്രധാന വാതില്‍ അല്പനേരം തുറന്നിടുക. സൂര്യാസ്തമയത്തിനു ശേഷം വീടിന്റെ പ്രധാന വാതില്‍ അടയ്ക്കരുതെന്ന് വാസ്തുശാസ്ത്രം പറയയുന്നു. ലക്ഷ്മീദേവി വീട്ടില്‍ പ്രവേശിക്കുന്ന സമയമാണ് സൂര്യാസ്തമയ സമയമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് വൈകുന്നേരം വീടിന്റെ പ്രധാന വാതില്‍ അടച്ചിട്ടാല്‍ അത് വീട്ടില്‍ ലക്ഷ്മീദേവിക്ക് പ്രവേശനം നിഷേധിക്കുന്നതിന് തുല്യമാണ്.
വഴക്കിടാന്‍ പാടില്ല
വാസ്തു ശാസ്ത്ര പ്രകാരം, സൂര്യന് അസ്തമിച്ചതിന് ശേഷം വീട്ടില്‍ ഒരിക്കലും നിങ്ങള്‍ വഴക്കുണ്ടാക്കരുത്. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മീദേവി കോപിക്കുകയും ദാരിദ്ര്യം വീടിനെ വലയം ചെയ്യുകയും ചെയ്യുന്നു.

വെറുംകൈയ്യോടെ മടക്കി അയക്കരുത്
സായാഹ്നത്തില്‍ ഏതെങ്കിലും ദരിദ്രര്‍ നിങ്ങളുടെ വീട്ടുവാതില്ക്കല് വന്നാല്‍, അവരെ ഒരിക്കലും വെറുംകൈയോടെ മടങ്ങാന്‍ അനുവദിക്കരുത്. നിങ്ങളുടെ കഴിവിനനുസരിച്ച് അവരെ സഹായിക്കുക.
ഉറങ്ങരുത്
സൂര്യാസ്തമയ സമയത്ത് നിങ്ങള്‍ ഉറങ്ങാന്‍ പോയാല്‍, ലക്ഷ്മിദേവി ദേഷ്യത്തോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് സൂര്യാസ്തമയ സമയത്ത് ഒരിക്കലും നിങ്ങള്‍ ഉറങ്ങാന്‍ പാടില്ല.



Click it and Unblock the Notifications

