വാസ്തുദോഷവും ദുഷ്ടശക്തികളും കൈമാറിവരും; ഈ 5 വസ്തുക്കള്‍ ആരില്‍ നിന്നും സൗജന്യമായി വാങ്ങരുത്

ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ നാം ചില തെറ്റുകള്‍ വരുത്തുന്നു. അതുമൂലം വാസ്തു ദോഷത്തിന്റെ നിഴല്‍ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങുന്നു. ഇതൊഴിവാക്കാന്‍ നിത്യജീവിതത്തില്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. വീട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ചിലപ്പോള്‍ നമ്മള്‍ അയല്‍ക്കാരോട് ചില കാര്യങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍ ഇവ സംബന്ധിച്ച് ചില കാര്യങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ആരില്‍ നിന്നും നിങ്ങള്‍ സൗജന്യമായി വാങ്ങാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ടെന്ന് വാസ്തുവില്‍ പറയുന്നുണ്ട്.

മറ്റുള്ളവരില്‍ നിന്ന് ഈ വസ്തുക്കള്‍ സൗജന്യമായി വാങ്ങിയാല്‍, വാസ്തു ദോഷം നിങ്ങളുടെ ജീവിതത്തെ പിടികൂടുന്നതായിരിക്കും. നിങ്ങള്‍ക്ക് പലരതരം പ്രശ്‌നങ്ങളും ഇതുമൂലം നേരിടേണ്ടിവരും. വാസ്തു ശാസ്ത്രവും ജ്യോതിഷവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷമനുസരിച്ച്, ഓരോ വ്യക്തിയിലും നിലനില്‍ക്കുന്ന വസ്തുവിലും വ്യത്യസ്തമായ പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാകുന്നുണ്ട്. നിങ്ങള്‍ മറ്റൊരാളില്‍ നിന്ന് സൗജന്യമായി ചില വസ്തുക്കള്‍ വാങ്ങിയാല്‍ അവയുടെ പ്രഭാവം നിങ്ങളുടെ ജീവിതത്തിലുമുണ്ടാകും. മറ്റുള്ളവരില്‍ നിന്ന് സൗജന്യമായി വാങ്ങിയാല്‍, നിങ്ങള്‍ക്ക് ദോഷം ചെയ്യുന്ന അത്തരം ചില വസ്തുക്കള്‍ ഇതാ.

Vastu

ഉപ്പ്

ജ്യോതിഷം അനുസരിച്ച്, ഉപ്പിന് ശനിയുമായി ബന്ധമുണ്ട്. നിങ്ങളുടെ അയല്‍ക്കാരില്‍ നിന്നോ ആവശ്യക്കാരില്‍ നിന്നോ ഉപ്പ് വാങ്ങുകയാണെങ്കില്‍ അത് ഒരിക്കലും സൗജന്യമായി വാങ്ങരുത് എന്നാണ് വിശ്വാസം. ആ ഉപ്പിന് പകരം മറ്റെന്തെങ്കിലും തിരികെ നല്‍കാന്‍ ശ്രദ്ധിക്കുക.

സൂചി

ആരില്‍ നിന്നും നിങ്ങള്‍ സൂചി സൗജന്യമായി വാങ്ങാന്‍ പാടില്ല. സൗജന്യമായി ഒരാളില്‍ നിന്ന് സൂചി വാങ്ങിയാല്‍ നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കുകയും കുടുംബത്തിലെ ആളുകള്‍ തമ്മിലുള്ള സ്‌നേഹബന്ധം തകരാന്‍ തുടങ്ങുകയും അനാവശ്യമായി തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

തൂവാല

ആരെങ്കിലും നിങ്ങള്‍ക്ക് ഒരു തൂവാല സൗജന്യമായി നല്‍കിയാല്‍, അത് വാങ്ങരുത്. പകരം എപ്പോഴും നിങ്ങളുടേതായി എന്തെങ്കിലും തിരികെ നല്‍കുക. തൂവാല സൗജന്യമായി വാങ്ങിയാല്‍ വീട്ടിലുള്ളവര്‍ തമ്മിലുള്ള ബന്ധം വഷളാകുമെന്ന് പറയപ്പെടുന്നു. ഒരിക്കലും ആര്‍ക്കും തൂവാല സമ്മാനമായി നല്‍കുകയും ചെയ്യരുത്.

Vastu

ഇരുമ്പും എണ്ണയും

ശനിദേവനുമായി ബന്ധിപ്പിച്ചാണ് ഈ രണ്ട് കാര്യങ്ങളെയും കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ആരില്‍ നിന്നും ഇരുമ്പ് ദാനമായി സ്വീകരിക്കരുത്. കാരണം അത്തരമൊരു ദാനം സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ ശനിയുടെ ദാനം സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് ശനിയാഴ്ച ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്. ആരില്‍ നിന്നും സൗജന്യമായി എണ്ണയും വാങ്ങരുത്.

ഇവ ഒരിക്കലും കടം കൊടുക്കരുത്

ഉള്ളിയും വെളുത്തുള്ളിയും

വാസ്തു പ്രകാരം, വൈകുന്നേരം നിങ്ങള്‍ ഉള്ളി, വെളുത്തുള്ളി തുടങ്ങിയ സാധനങ്ങള്‍ വീടിന് പുറത്തുള്ള വ്യക്തിക്ക് കടം കൊടുക്കുന്നത് ഒഴിവാക്കണം. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സ്വാധീനിക്കുന്നു. അതുകൊണ്ട് ഈ വസ്തുക്കള്‍ കടം കൊടുക്കേണ്ടി വന്നാല്‍ പകല്‍ തന്നെ കൊടുക്കണം.

Vastu

തൂവാല

ചിലര്‍ മറ്റുള്ളവരുടെ തൂവാല ഉപയോഗിക്കാറുണ്ട്. ഇത് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, എന്നാല്‍ വാസ്തു പ്രകാരം ഇത് നിങ്ങള്‍ക്ക് പണനഷ്ടവും ഉണ്ടാക്കും. അതിനാല്‍ നിങ്ങളുടെ തൂവാല മറ്റാര്‍ക്കും കൊടുക്കുകയോ മറ്റുള്ളവരുടെ തൂവാല എടുക്കുകയോ ചെയ്യരുത്.

പണം

ദുരിതമനുഭവിക്കുന്നവര്‍ക്ക് പണം നല്‍കി സഹായിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നിരുന്നാലും, വാസ്തു പ്രകാരം സൂര്യാസ്തമയത്തിന് ശേഷം നിങ്ങള്‍ ആര്‍ക്കും പണം കടം കൊടുക്കരുത്. അങ്ങനെ ചെയ്യുന്നതിലൂടെ, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി നിങ്ങളെ വിട്ടുപോകുന്നതായിരിക്കും.

ആഭരണങ്ങള്‍

സ്ത്രീകള്‍ എല്ലാവരും തന്നെ ആഭരണങ്ങള്‍ ധരിക്കുന്നവരാണ്. പ്രത്യേകിച്ചും, അവര്‍ക്ക് അവരുടെ വസ്ത്രധാരണത്തിന് അനുയോജ്യമായ എന്തെങ്കിലും ആഭരണം വേണ്ടപ്പോള്‍ അത് മറ്റുള്ളവരോട് കടം ചോദിക്കുന്നു. വാസ്തു പ്രകാരം, ആഭരണങ്ങള്‍ കടം വാങ്ങുന്നത് നിങ്ങള്‍ക്ക് ഗ്രഹങ്ങളുടെ ദോഷഫലം വരുത്തും. അതിനാല്‍, ആഭരണങ്ങള്‍ കടം വാങ്ങുകയോ കടം കൊടുക്കുകയോ ചെയ്യുന്നത് നിങ്ങള്‍ ഒഴിവാക്കണം.

Story first published: Wednesday, August 23, 2023, 14:54 [IST]
X
Desktop Bottom Promotion