Latest Updates
-
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
വാഹനമോടിക്കുമ്പോള്‍ അപകടഭീതിയോ? കാറപകടം തടയാന്‍ കാറിനുള്ളില്‍ സൂക്ഷിക്കൂ ഈ വസ്തുക്കള്‍
വാസ്തു ശാസ്ത്രം വീടിന്റെയോ ഓഫീസിന്റെയോ വാസ്തു മാത്രമല്ല, വാഹനത്തിന്റെ വാസ്തുവും പറയുന്നു. വാസ്തു പ്രകാരം, കാറിന്റെ വാസ്തു നല്ലതാണെങ്കില്‍, അത് പോസിറ്റീവ് എനര്‍ജി പ്രസരിപ്പിക്കുന്നു. അതേസമയം, വാഹനത്തിലെ തെറ്റായ വാസ്തു നെഗറ്റീവ് എനര്‍ജിക്കും കാരണമാകുന്നു. വാഹനത്തിന്റെ വാസ്തു അവഗണിച്ചാല്‍ അടിക്കടി വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ എന്തെങ്കിലും അപകടം സംഭവിക്കുകയോ ചെയ്തേക്കാം.
പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും പിടിച്ചുകുലുക്കുന്നു. വാസ്തു ശാസ്ത്രത്തില്‍ കാറിനെക്കുറിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് ഒരുപരിധി വരെ അപകടങ്ങള്‍ തടയാന്‍ സാധിക്കും. വാഹനത്തില്‍ മംഗളകരമായ ചില വസ്തുക്കള്‍ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. വാസ്തുപ്രകാരം ഈ സാധനങ്ങള്‍ കാറില്‍ വയ്ക്കുന്നതിലൂടെ പോസിറ്റീവ് എനര്‍ജി ലഭിക്കുന്നതായിരിക്കും.

ദൈവവിഗ്രഹങ്ങള്‍
മിക്ക ആളുകളും തങ്ങളുടെ കാറില്‍ ചെറിയ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നു, എന്നാല്‍ വാസ്തു ശാസ്ത്രമനുസരിച്ച്, ഗണപതിയുടെ ഒരു ചെറിയ വിഗ്രഹംകാറില് സൂക്ഷിക്കുന്നത് ഏറ്റവും ശുഭകരമാണ്. ഗണപതി ഭഗവാന് കേതുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗണപതി അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും വഴിയിലെ എല്ലാ തടസ്സങ്ങളും നീക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ, കാറില്‍ വായുവില്‍ തൂങ്ങിക്കിടക്കുന്ന ഹനുമാന് വിഗ്രഹം സ്ഥാപിക്കുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. ഇവ ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ദോഷഫലങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
കറുത്ത ആമയുടെ പ്രതിമ
നിങ്ങളുടെ കാറില്‍ ഒരു ചെറിയ കറുത്ത ആമയെ സൂക്ഷിക്കുക. വാസ്തു ശാസ്ത്ര പ്രകാരം ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും തീര്‍ച്ചയായും പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാറിനുള്ളില്‍ നല്ല സംഗീതം പ്ലേ ചെയ്യുന്നത് നെഗറ്റിവിറ്റി ഇല്ലാതാക്കുന്നു.
ചൈനീസ് നാണയങ്ങള്‍
സ്വര്‍ണ്ണ നിറത്തിലുള്ള ചൈനീസ് നാണയങ്ങള്‍ കാറില്‍ തൂക്കിയിടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു ശാസ്ത്ര പ്രകാരം ഇത് നല്ലതാണ്. ഇത് കാറിന്റെ ഇന്റീരിയറും വലുപ്പവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും നെഗറ്റിവിറ്റി ഇല്ലാതാക്കുകയും ചെയ്യുന്നു.
അവശ്യ എണ്ണ
കാറില്‍ ഒരു ചെറിയ കുപ്പി അവശ്യ എണ്ണ സൂക്ഷിക്കുക. ഇത് മാനസികാവസ്ഥ മികച്ചതായി നിലനിര്‍ത്തുകയും വിശ്രമവും ഊര്‍ജ്ജവും നല്‍കുകയും ചെയ്യുന്നു. എസെന്‍ഷ്യല്‍ ഓയില്‍ ഡിഫ്യൂസര്‍ വഴി കാറില്‍ എപ്പോഴും സുഖകരമായ ഒരു സുഗന്ധം പരത്തുക.
റോക്ക് സാള്‍ട്ട്
കാറിന്റെ സീറ്റിനടിയില്‍ ഒരു പത്രം വിരിച്ച് അതില്‍ റോക്ക് സാള്‍ട്ടും ബേക്കിംഗ് സോഡയും കലര്‍ത്തി സൂക്ഷിക്കുക. അടുത്ത ദിവസം ഇത് മാറ്റി പുതിയത് വയ്ക്കുക. നെഗറ്റീവ് എനര്‍ജി ആഗിരണം ചെയ്യാന്‍ ഇത് പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തു ശാസ്ത്ര പ്രകാരം റോക്ക് സാള്‍ട്ടും ബേക്കിംഗ് സോഡയും കാറില്‍ സ്ഥിരമായി സൂക്ഷിക്കുന്നത് കാറിന്റെ ഇന്റീരിയര്‍ എപ്പോഴും മികച്ചതാക്കുന്നു.
ടിബറ്റന്‍ പതാകകള്‍
ടിബറ്റന്‍ പതാകകള്‍ സമൃദ്ധിയുടെ പ്രതീകങ്ങളാണ്. വാസ്തുശാസ്ത്ര പ്രകാരം കാറില്‍ ഇവ സ്ഥാപിക്കുന്നത് പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു. വായുവില്‍ പാറിപ്പറക്കുമ്പോള്‍ അവ സ്വയം പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു.
വാട്ടര്‍ ബോട്ടില്‍
കാറില്‍ എപ്പോഴും വാട്ടര്‍ ബോട്ടില്‍ സൂക്ഷിക്കുക. വാസ്തു ശാസ്ത്രമനുസരിച്ച്, ജല ഘടകം എല്ലായ്പ്പോഴും വ്യക്തതയെയും ആശയങ്ങളെയും പ്രതിനിധീകരിക്കുന്നു. മനസ്സിന്റെ അവബോധം മെച്ചപ്പെടുത്തുന്നതിലൂടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് പ്രവര്‍ത്തിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ കാറിനുള്ളില്‍ വരുന്ന നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാനും വെള്ളം പ്രവര്‍ത്തിക്കുന്നു.
ഈ സാധനങ്ങള്‍ കാറില്‍ വയ്ക്കരുത്
അപകടങ്ങളും അശുഭ സംഭവങ്ങളും ഒഴിവാക്കാന്‍ വാഹനത്തില്‍ തകര്‍ന്നതോ കേടായതോ ആയ സാധനങ്ങള്‍ സൂക്ഷിക്കരുതെന്ന് വാസ്തു പറയുന്നു. ഇടയ്ക്കിടെ കാര്‍ വൃത്തിയായി സൂക്ഷിക്കുക. കാറിന്റെ വിന്‍ഡോ, കാര്‍പെറ്റ്, സീറ്റ് എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഈ സാധനങ്ങള്‍ വൃത്തിഹീനമാണെങ്കില്‍ അത് നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കുകയും ശരിയായ തീരുമാനമെടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.



Click it and Unblock the Notifications