Latest Updates
-
കൊളാജൻ ഡ്രിങ്കും ബയോട്ടിൻ ഗമ്മിയും വാങ്ങുന്നവരാണോ? ഈ അബദ്ധം പറ്റാതെ സൂക്ഷിക്കണം, FSSAI മുന്നറിയിപ്പ് -
വടക്കൻ കേരളത്തിൽ ഷിഗെല്ല ഭീഷണി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകരുത്, ശ്രദ്ധിക്കാൻ കാര്യങ്ങൾ ഇതാ -
ഡൽഹിയിൽ റെഡ് അലർട്ട്: പൊടിക്കാറ്റ് ഭീഷണി, പുറത്തിറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്! -
ത്രിഗ്രഹ യോഗം: ഇന്ന് രാത്രി സൂര്യൻ മിഥുനത്തിലേക്ക്; കരിയറിലും സാമ്പത്തിക നേട്ടങ്ങൾക്കും വൻ മാറ്റങ്ങൾ! -
ജൂൺ 15-ലെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ കൊയ്യാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഐശ്വര്യത്തിന്റെ ശുഭസൂചനകള്‍, ഈ ജീവികള്‍ വീട്ടിലെത്തിയാല്‍ ഒപ്പം വരും ഭാഗ്യവും ധനനേട്ടവും
വാസ്തു ദോഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ചില നുറുങ്ങുകളുടെ സഹായത്തോടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് വൈബുകളെ ഇല്ലാതാക്കി മൃഗങ്ങള്‍ വാസ്തു ദോഷങ്ങളുടെ പ്രഭാവം കുറയ്ക്കുന്നു. ഭാവിയില്‍ നമ്മെ ബാധിക്കുന്നതോ നമ്മെ ബാധിച്ചേക്കാവുന്നതോ ആയ ഏതൊരു പ്രശ്നത്തെയും അവര്‍ വഴിതിരിച്ചുവിടുന്നു.
സനാതന ധര്‍മ്മത്തില്‍ ദൈവം ജീവജാലങ്ങളിലും വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ വളരെ ശുഭകരമായി കണക്കാക്കുന്ന ചില ജീവികളെക്കുറിച്ച് വാസ്തുവില്‍ പരാമര്‍ശിച്ചിരിക്കുന്നു. വാസ്തുപ്രകാരം ഈ ജീവികളില്‍ ഏതെങ്കിലും നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അത് സാമ്പത്തിക നേട്ടത്തിന്റെ ലക്ഷണമാണെന്ന് പറയുന്നു. ഈ ജീവികള്‍ വീട്ടില്‍ വന്നാല്‍ ഭാവിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരുമെന്ന് പറയപ്പെടുന്നു. ഒപ്പം ഐശ്വര്യവും എല്ലാ സന്തോഷവും ലഭിക്കുന്നു. വീട്ടില്‍ ഐശ്വര്യവുമായി വന്നുകേറുന്ന ജീവികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

തത്ത
ശകുനശാസ്ത്ര പ്രകാരം വീട്ടില്‍ പെട്ടെന്ന് ഒരു തത്ത വന്ന് മടങ്ങുന്നത് ശുഭ സൂചനയാണ്. യഥാര്‍ത്ഥത്തില്‍ തത്ത സമ്പത്തിന്റെ ദേവനായ കുബേരനുമായി ബന്ധപ്പെട്ടിരിക്കുന്നു. കാമദേവന്റെ വാഹനമായും തത്തയെ കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, തത്ത ഐശ്വര്യത്തിന്റെ പ്രതീകമാണ്. ജ്യോതിഷത്തില്‍ ഇത് ബുധന്‍ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുധന്റെ മഹത്വത്തിന്റെ പ്രതീകമാണ് തത്ത. അത്തരമൊരു സാഹചര്യത്തില്‍, വീട്ടില്‍ ഒരു തത്തയുടെ വരവ് സാമ്പത്തിക നേട്ടവും ബിസിനസ്സില്‍ പുരോഗതിയും സൂചിപ്പിക്കുന്നു. ഇതുകൂടാതെ നിങ്ങള്‍ക്ക് കിട്ടാതെ കിടക്കുന്ന പണവും തിരികെ ലഭിച്ചെന്നുവരാം.
ആമ
മഹാവിഷ്ണുവിന്റെ അവതാരവുമായി ബന്ധപ്പെട്ടതാണ് ആമയെന്ന് വേദങ്ങള്‍ പറയുന്നു. വാസ്തു ശാസ്ത്ര പ്രകാരം ആമ പ്രവേശിക്കുന്ന വീട്ടിലെ എല്ലാ നെഗറ്റീവ് എനര്‍ജികളും നശിച്ച് പോസിറ്റീവ് എനര്‍ജി കൈമാറ്റം ചെയ്യപ്പെടുന്നു. ലക്ഷ്മി ദേവിയുടെ ആഗമനത്തിന്റെ സൂചനയായിട്ടാണ് ആമ വീട്ടില്‍ പ്രവേശിക്കുന്നത് എന്നാണ് വേദങ്ങളില്‍ പറയുന്നത്. കൂടാതെ വീട്ടില്‍ ആമയുടെ വരവ് സന്തോഷവും ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു.
രണ്ടു തലയുള്ള പാമ്പ്
രണ്ട് തലയുള്ള പാമ്പ് ലക്ഷ്മീദേവിയുടെ വാഹനമാണെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, പെട്ടെന്ന് ഒരു ഇരുതല പാമ്പ് വീട്ടില്‍ വന്നാല്‍, അത് ലക്ഷ്മീദേവി വീട്ടില്‍ ദര്‍ശനം നടത്താന്‍ പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഈ പാമ്പ് ആരെയും കടിക്കുന്നില്ല. രണ്ടു തലയുള്ള പാമ്പ് വരുന്ന വീട്ടില്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവുമുണ്ടാകില്ല.
തവള
ചൈനീസ് വാസ്തു ശാസ്ത്രത്തില്‍ തവളയെ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. ചൈനയില്‍ തവള എന്നത് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും പ്രതീകമായി അംഗീകരിക്കപ്പെട്ടതാണ്. അത്തരമൊരു സാഹചര്യത്തില്‍, വീട്ടില്‍ ഒരു തവളയുടെ വരവ് സന്തോഷവും സമൃദ്ധിയും നല്കുന്നു. വാസ്തു ശാസ്ത്രത്തില്‍, തവളയെ സമ്പത്തിന്റെ ഘടകമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, പെട്ടെന്ന് ഒരു തവള വീട്ടില്‍ വന്നാല്‍ അത് വരാനിരിക്കുന്ന നല്ല സമയത്തെ സൂചിപ്പിക്കുന്നുവെന്ന് മനസിലാക്കുക.
കറുത്ത ഉറുമ്പ്
ജ്യോതിഷ പ്രകാരം കറുത്ത ഉറുമ്പുകള്‍ ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീതിയുടെ ദൈവമായി കണക്കാക്കുന്നയാളാണ് ശനിദേവന്. ഉറുമ്പുകള്‍ നിരനിരയായി വരുന്ന വീട്ടില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും കുറവുണ്ടാകില്ലെന്നാണ് വിശ്വാസം. നേരെമറിച്ച്, വായില്‍ മുട്ടയുമായി ഉറുമ്പുകള്‍ വീട്ടില്‍ വന്നാല്‍ അത് ഐശ്വര്യത്തിന്റെ ലക്ഷണമാണ്. കൂടാതെ, ഇത് വീട്ടില്‍ സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ ജോലിയിലോ ബിസിനസ്സിലോ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനെയും ഇത് സൂചിപ്പിക്കുന്നു.
മൃഗങ്ങളുമായി ബന്ധപ്പെട്ട ശകുനങ്ങള്‍
* നിങ്ങള്‍ ഒരു പ്രധാന ജോലിക്കായി വീട്ടില്‍ നിന്ന് പോകുമ്പോള്‍ ഒരു നായയെ കാണുകയും അത് ചെവി ചൊറിയാന്‍ തുടങ്ങുകയും ചെയ്താല്‍, നിങ്ങളുടെ ജോലി നടക്കില്ല.
* കറുത്ത നിറമുള്ള പൂച്ച നിങ്ങളുടെ വഴി മുറിച്ചു കടന്നാല്‍ നിങ്ങളുടെ ജോലി നടക്കില്ല. എന്നാല്‍ ഒരു വെളുത്ത പൂച്ച നിങ്ങളുടെ പാത മുറിച്ചുകടന്നാല്‍ അത് തികച്ചും ഭാഗ്യമാണ്.
* നിങ്ങളുടെ വീടിന് മുകളിലിരുന്ന കാക്ക ആവര്‍ത്തിച്ച് കരയുന്നത് ചില അതിഥികള്‍ നിങ്ങളുടെ വീട്ടിലേക്ക് വരുമെന്നതിന്റെ സൂചനയാണെന്നാണ് പൊതുവെയുള്ള വിശ്വാസം.
മൃഗങ്ങളുമായി ബന്ധപ്പെട്ട ശകുനങ്ങള്‍
* ഒരു കീരി നിങ്ങളുടെ വഴി മുറിച്ചുകടക്കുകയോ ഒരു പ്രധാന ജോലിക്ക് പോകുമ്പോള്‍ ഒരു കീരിയെ കാണുകയോ ചെയ്താല്‍, നിങ്ങളുടെ ജോലി തീര്‍ച്ചയായും നടക്കും.
* പഴയ ചെരുപ്പ് വായില്‍ കടിച്ചുപിടിച്ച് ഒരു നായ നിങ്ങളുടെ അടുത്ത് വന്നാല്‍ അത് നല്ല ലക്ഷണമാണ്.
* നിങ്ങള്‍ ഒരു കുയിലിന്റെ ശബ്ദം കേള്‍ക്കാന്‍ ഇടയായാല്‍ അത് ഒരു നല്ല ശകുനമാണ്. എന്നാല്‍ നിങ്ങള്‍ കുയിലിനെ കാണാന്‍ ഇടയായാല്‍ അത് ഒരു മോശം ശകുനമാണ്.
മൃഗങ്ങളുമായി ബന്ധപ്പെട്ട ശകുനങ്ങള്‍
* ഒരു മൂങ്ങ, പ്രാവ്, വവ്വാല്, കൊക്ക്, കഴുകന് എന്നിവ വീട്ടില്‍ വന്ന് ഇരിക്കുകയാണെങ്കില്‍, അത് മോശം ശകുനമാണ്. നിങ്ങളുടെ വീടിന്റെ മേല്‍ക്കൂരയിലോ മുറ്റത്തോ വരാന്തയിലോ കഴുകന് ചത്ത് വീഴുകയാണെങ്കില്‍, നിങ്ങളുടെ കുടുംബത്തില്‍ ചില മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്.
* പശു വീട്ടില്‍ കയറുന്നത് ശുഭസൂചനയാണ്.



Click it and Unblock the Notifications