Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ
കുബേരന് വസിക്കുന്നയിടം; വാസ്തുപ്രകാരം വീടിന്റെ വടക്ക് ദിശയില്‍ ഇവ വച്ചാല്‍ സമ്പത്ത് ഒഴുകിവരും
നമ്മുടെ ജീവിതത്തില്‍ വാസ്തുവിന് വലിയ പ്രാധാന്യമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ ദിശകള്‍ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം ഒരു വീടിന്റെ സാമ്പത്തിക സ്ഥിതി വടക്ക് കിഴക്ക് ദിശയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വീടിന്റെ ഈ ദിക്കില്‍ ഏതെങ്കിലും തരത്തിലുള്ള വാസ്തുദോഷം ഉണ്ടായാല്‍ സാമ്പത്തിക സ്ഥിതി തകരാന്‍ തുടങ്ങുമെന്നാണ് വിശ്വാസം. ഇതോടൊപ്പം വീട്ടില്‍ ദുരിതങ്ങളും ഉണ്ടാകും.
വീട് പണിയുമ്പോള്‍ മാത്രമല്ല, മറ്റ് പല കാര്യങ്ങളിലും ദിശകള്‍ കൃത്യമായി പാലിച്ചാല്‍, ഒരു വ്യക്തിക്ക് പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനാകും. വാസ്തു പ്രകാരം, വീടിന്റെ വടക്ക് ദിശയില്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കുന്നത് സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. കുബേരന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സമ്പത്ത് ഒഴുകിവരും. അത്തരം ചില വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വടക്ക് ദിശയുടെ പ്രാധാന്യം
നവഗ്രഹ മണ്ഡലത്തിലും വാസ്തുവിലും വടക്ക് ദിശയാണ് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. മറുവശത്ത്, നമ്മള് ആത്മീയപരമായി നോക്കുകയാണെങ്കില്‍ ഇതിന് രണ്ട് പ്രത്യേക കാരണങ്ങളുണ്ട്. ഇന്ത്യയുടെ വടക്ക് ഭാഗത്ത് ശിവന് കുടികൊള്ളുന്ന ഹിമാലയമാണെന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ, ശിവനോടൊപ്പം സമ്പത്തിന്റെ ദേവനായ കുബേരനും ഇവിടെ വസിക്കുന്നു.
ഇക്കാരണത്താല്‍ വടക്ക് ദിശയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വീടിന്റെ വടക്കുഭാഗം അടയ്ക്കരുതെന്നാണ് പറയുന്നത്. ഈ ദിശയില്‍ അബദ്ധവശാല്‍ പോലും ടോയ്ലറ്റും ശുചിമുറിയും ഉണ്ടാക്കരുത്. ഈ ദിശയില്‍ വലിയ ഫര്‍ണിച്ചറുകളും സൂക്ഷിക്കരുത്. ഈ സ്ഥലം എപ്പോഴും തുറന്നതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക.
ശിവലിംഗം
വടക്കോട്ട് അഭിമുഖമായി ഒരു ശിവലിംഗം സ്ഥാപിക്കുക. വീടിന്റെ വടക്ക് ദിശയില്‍ ശിവലിംഗം വയ്ക്കുന്നത് നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. പണം വരുകയും പോകുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കാന്‍ വീടിന്റെ വടക്ക് ദിശയില്‍ ശിവലിംഗം വയ്ക്കണം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ശിവലിംഗത്തിന് കാല് ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുണ്ടായിരിക്കരുത് എന്ന് ഓര്‍മ്മിക്കുക.
പിരമിഡ്
വാസ്തു പ്രകാരം, വീടിന്റെ വടക്ക് ദിശയില്‍ നീല നിറത്തിലുള്ള പിരമിഡ് സ്ഥാപിക്കുന്നത് ശുഭകരമായി കരുതുന്നു. വെള്ളി, പിച്ചള, ചെമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ പിരമിഡ് നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കാം. സാധാരണയായി ഇത് വീടിന്റെ വടക്ക് ദിശയില്‍ വയ്ക്കുന്നത് ഐശ്വര്യം കൊണ്ടുവരും. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ പണത്തിനും ധാന്യത്തിനും ഒരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം. ഇതുകൂടാതെ, നിങ്ങളുടെ കുട്ടിയുടെ സ്റ്റഡി ടേബിളില്‍ ഒരു പിരമിഡ് സൂക്ഷിക്കുന്നത് പഠനത്തില്‍ അവരുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.
ചില്ല് പാത്രം
വാസ്തു പ്രകാരം, വീടിന്റെ വടക്ക് ദിശയില്‍ ഒരു ചില്ല് പാത്രം വയ്ക്കുക. അതില്‍ ഒരു വെള്ളി നാണയവും ഇടുക. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം എക്കാലവും നിങ്ങളില്‍ നിലനില്ക്കും.

തുളസി ചെടി
വീടിന്റെ വടക്ക് ദിശയില്‍ തുളസി ചെടി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. തുളസി ചെടിയുടെ അടുത്ത് സ്ഥിരമായി നെയ്യ് വിളക്ക് കത്തിച്ചാല്‍ വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനില്ക്കും.
ലോക്കര്‍
വേദങ്ങളില്‍ കുബേരനെ സമ്പത്തിന്റെ അധിപനായി വിശേഷിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം വടക്ക് ദിശയുടെ അധിപന് കൂടിയാണ് കുബേരന്. വീടിന്റെ വടക്ക് ദിശയില്‍ ഒരു നിലവറയോ ലോക്കറോ സൂക്ഷിക്കണം. ഇത് ചെയ്യുന്നതിലൂടെ ഒരിക്കലും വീട്ടില്‍ പണത്തിന് ഒരു കുറവുമില്ലെന്ന് പറയപ്പെടുന്നു.
ഗണേശലക്ഷ്മീ വിഗ്രഹം
വാസ്തു ശാസ്ത്രമനുസരിച്ച്, ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും വിഗ്രഹം ഒരുമിച്ച് വീട്ടില്‍ സ്ഥാപിക്കുക. കൂടാതെ ദിവസവും വൈകുന്നേരം ഇതിനുമുന്നില്‍ മണ്‍വിളക്കും കൊളുത്തണം. ഇത് ചെയ്താല്‍ വീട്ടിലെ എല്ലാ ദോഷങ്ങളും സ്വയം അവസാനിക്കുന്നതായിരിക്കും.
തത്തയുടെ ചിത്രം
പഠിക്കുന്ന കുട്ടികള്‍ ഉള്ള വീട്ടില്‍ വടക്ക് ദിശയില്‍ തത്തയുടെ ചിത്രം വയ്ക്കുന്നത് വളരെ ശുഭകരമാണ്. വാസ്തു പ്രകാരം വടക്ക് ദിശയില്‍ തത്തയുടെ ചിത്രം വച്ചാല്‍ പഠിക്കുന്ന കുട്ടിക്ക് അത് വളരെ ഗുണം ചെയ്യും.
ലോഹ മത്സ്യവും ആമയും
വാസ്തുശാസ്ത്ര പ്രകാരം ലോഹ ആമയെയും മത്സ്യത്തെയും വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമാണ്. ലോഹത്തില്‍ നിര്‍മ്മിച്ച ആമയും മത്സ്യവും എപ്പോഴും വടക്ക് ദിശയില്‍ സൂക്ഷിക്കണം. ഇത് ദാരിദ്ര്യം അകറ്റുകയും വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുകയും ചെയ്യുന്നു. ആമയെ സൂക്ഷിക്കുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരിക മാത്രമല്ല, വാസ്തുദോഷങ്ങള്‍ തടയുന്നതിനും ഗുണകരമായി കണക്കാക്കപ്പെടുന്നു.

ലക്ഷ്മീ ദേവിയുടെ വിഗ്രഹം
സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയാണ് ലക്ഷ്മി. വടക്ക് ദിശ സമ്പത്തിന്റെ ദിശയായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം, വീടിന്റെ വടക്ക് ദിശയില്‍ താമരയില്‍ ഇരിക്കുന്ന രീതിയിലുള്ള ലക്ഷ്മി ദേവിയുടെ ചിത്രം സ്ഥാപിക്കുക. കൈകൊണ്ട് സ്വര്‍ണ്ണ നാണയങ്ങള്‍ വര്‍ഷിക്കുകയും വേണം. വാസ്തു ശാസ്ത്രമനുസരിച്ച്, ഈ ലക്ഷ്മീ ചിത്രം നിങ്ങള്‍ക്ക് സമ്പത്ത് നല്കി അനുഗ്രഹിക്കും.
കുടം
വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങള്‍ക്ക് വീട്ടില്‍ സമ്പത്ത് നിലനില്ക്കണമെങ്കില് വീടിന്റെ വടക്ക് ദിശയില്‍ ഒരു മണ്‍പാത്രമോ വെള്ളം നിറച്ച പാത്രമോ സൂക്ഷിക്കണം. ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. പാത്രമോ കുടമോ സൂക്ഷിക്കുമ്പോള്‍, അത് ശൂന്യമായിരിക്കരുത് എന്ന് ഓര്‍മ്മിക്കേണ്ടതാണ്. അതില്‍ വെള്ളം കുറയാന്‍ തുടങ്ങുമ്പോള്‍ തന്നെ മാറ്റി പുതിയ വെള്ളം നിറയ്ക്കുക.



Click it and Unblock the Notifications












