നെഗറ്റീവ് എനര്‍ജി വട്ടംചുറ്റി പിടികൂടും; ഈ കാര്യങ്ങള്‍ വീട്ടിലെ ദോഷദൃഷ്ടിക്ക് കാരണം

വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്ന വസ്തുക്കളെല്ലാം പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജ്ജം പുറപ്പെടുവിക്കുന്നു, ഈ ഊര്‍ജ്ജം ആ വീട്ടില്‍ താമസിക്കുന്ന അംഗങ്ങളുടെ ആരോഗ്യത്തെയും പുരോഗതിയെയും ബന്ധങ്ങളെയും ബാധിക്കുന്നു. ചിലപ്പോള്‍ എല്ലാവരും ഇത്തരം ചില ചെറിയ കാര്യങ്ങള്‍ അവഗണിക്കും. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം, വീടുമായി ബന്ധപ്പെട്ട ഒരു ചെറിയ കാര്യം പോലും നിങ്ങളുടെ ഭാവിയെ ദോഷകരമായി ബാധിക്കും. വീട്ടിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകും.

ചിലപ്പോള്‍ ഇത്തരം നെഗറ്റീവ് എനര്‍ജി നിമിത്തം നിങ്ങളുടെ വീടിന്റെ സന്തോഷത്തിന് ഭംഗം വരികയും ചെയ്യും. മനസ്സ് അസ്വസ്ഥമാകുകയും ദിവസവും ഗാര്‍ഹിക പ്രശ്നങ്ങള്‍ ഉണ്ടാകുകയും ജോലിയില്‍ തടസ്സം വരികയും ചെയ്യുന്നു. വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. നിങ്ങളും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുകയാണെങ്കില്‍, വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.

Negative Energy In Your House

ഉപയോഗശൂന്യമായ വസ്തുക്കള്‍

നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ഉപയോഗിക്കാത്തതോ തകര്‍ന്നതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കള്‍ ഉണ്ടെങ്കില്‍, അവ ഉടന്‍ തന്നെ നീക്കം ചെയ്യണം, കാരണം ഇവ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് സാമ്പത്തികമോ വൈകാരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

മുള്‍ച്ചെടി വളര്‍ത്തുന്നത്

വാസ്തു ശാസ്ത്ര പ്രകാരം കള്ളിച്ചെടികളും മറ്റ് മുള്ളുള്ള ചെടികളും നെഗറ്റീവ് എനര്‍ജി വരുത്തുന്നവയാണ്. ഇത് കുടുംബാംഗങ്ങള്‍ക്കിടയില്‍ പിരിമുറുക്കവും വഴക്കും ഉണ്ടാക്കും. അതുകൊണ്ട് വീട്ടില്‍ ഇത്തരം ചെടികള്‍ ഉണ്ടെങ്കില്‍ അവ ഉടനെ മാറ്റുക. ഈ ചെടികള്‍ക്ക് പകരം മണി പ്ലാന്റ്, മുള, സ്‌നേക്ക് പ്ലാന്റ് തുടങ്ങിയവ വീട്ടില്‍ നടാം.

കണ്ണാടി

വാസ്തു പ്രകാരം നിങ്ങളുടെ കട്ടിലിന് മുന്നില്‍ കണ്ണാടിയും ഉണ്ടാകരുത്. അതില്‍ കട്ടിലിന്റെ പ്രതിഫലനം ദൃശ്യമാകും. ഈ രീതിയില്‍ കണ്ണാടി വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിങ്ങളെ അസ്വസ്ഥമാക്കുന്നു. ഇതോടൊപ്പം മാനസിക സമ്മര്‍ദ്ദവും നേരിടേണ്ടിവരും. അത്തരമൊരു സാഹചര്യത്തില്‍, കട്ടിലിന് മുന്നിലായി ഒരിക്കലും കണ്ണാടി വയ്ക്കരുത്.

ബെഡ്‌റൂം

വാസ്തു പ്രകാരം ടിവി, ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങള്‍ ബെഡ്‌റൂമില്‍ വയ്ക്കരുത്. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് അവയെ ബെഡ്‌റൂമില്‍ നിന്ന് അകറ്റി നിര്‍ത്തുക.

കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത്

കട്ടിലിനടിയില്‍ ഷൂസും സ്ലിപ്പറും ഉള്‍പ്പെടെ പലതും സൂക്ഷിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. വാസ്തു പ്രകാരം ഇത് ചെയ്യുന്നത് ഊര്‍ജ്ജ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇത് മൂലം അസ്വസ്ഥതയും നിങ്ങളുടെ ഉറക്കം തടസപ്പെടുകയും ചെയ്യും. അതുകൊണ്ട്, നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്ന ഇത്തരം വസ്തുക്കള്‍ കട്ടിലിനടിയില്‍ സൂക്ഷിക്കാതിരിക്കുക. കട്ടിലിനടിയില്‍ വല്ലതും സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അവ അവിടെനിന്ന് നീക്കുക.

സുഗന്ധദ്രവ്യങ്ങള്‍

സുഗന്ധദ്രവ്യങ്ങള്‍ മുതലായവ രാത്രിയില്‍ ഉപയോഗിക്കരുത്. ശക്തമായ സുഗന്ധം നെഗറ്റീവ് ശക്തികളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും.

Negative Energy In Your House

ഇരുട്ട്

വീട്ടിലോ ജോലിസ്ഥലത്തോ കടയിലോ ഒരു സ്ഥലത്തും ഇരുട്ട് പടരാന്‍ അനുവദിക്കരുത്. ഇത്തരം സ്ഥലങ്ങള്ഡ കൂടുതല്‍ നേരം ഇരുട്ടില്‍ ആകുന്നത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും.

ആരാധനയുടെ അഭാവം

നിങ്ങളുടെ വീട്ടില്‍ നിത്യേനയുള്ള ആരാധന കുടുംബത്തിന് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. കാരണം മന്ത്രം ചൊല്ലുന്നിടത്തും വിളക്ക് കത്തിക്കുന്നിടത്തും ദുഷ്ടശക്തികള്‍ ഒരിക്കലും വരില്ല.

വൃത്തിഹീനമായ വീട്

വീട് വൃത്തിഹീനമാണെങ്കിലോ നിങ്ങള്‍ ശാരീരിക ശുചിത്വം പാലിച്ചില്ലെങ്കിലോ നെഗറ്റീവ് എനര്‍ജി പെട്ടെന്ന് ബാധിക്കും. അതിനാല്‍ വീട് വൃത്തിയായി സൂക്ഷിക്കുക. നിങ്ങളുടെ ശാരീരിക ശുചിത്വം പാലിക്കുക.

Negative Energy In Your House

നാരങ്ങ ഉപയോഗിച്ച് പരിഹാരം

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ കഴിവുള്ള ഒന്നാണ് നാരങ്ങ. ആര്‍ക്കും എളുപ്പത്തില്‍ ഈ പ്രതിവിധി സ്വീകരിക്കാവുന്നതുമാണ്. മിക്ക വീടുകളിലും പ്രവേശന കവാടത്തിന് ചുറ്റും ഒരു നാരങ്ങയും മുളകും തൂക്കിയിട്ടിരിക്കുന്നതിന്റെ കാരണവും ഇതാണ്.

വെള്ളം നിറച്ച ഒരു ചില്ല് ഗ്ലാസില്‍ 3 നാരങ്ങകള്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ജോലിസ്ഥലത്ത് നിന്ന് എല്ലാത്തരം നെഗറ്റീവ് എനര്‍ജികളെയും നീക്കംചെയ്യുകയും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, അടുത്ത തവണ നിങ്ങള്‍ കഷ്ടപ്പാട് നിറഞ്ഞ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത് പരീക്ഷിക്കുക.

ഉപ്പ്

എല്ലാവിധ നെഗറ്റീവ് എനര്‍ജിയെയും ഉപ്പ് ആഗിരണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. നെഗറ്റീവ് എനര്‍ജികളെ ഒഴിവാക്കാന്‍ ഉപ്പ് ഉപയോഗിക്കുന്നതിനായി നിരവധി മാര്‍ഗങ്ങളുണ്ട്. വീട് വൃത്തിയാക്കുന്ന വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് നെഗറ്റീവ് പ്രഭാവം ആഗിരണം ചെയ്യാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

വീടിന്റെ കിഴക്കേ മൂലയില്‍ ഒരു പാത്രം ഉപ്പ് സൂക്ഷിക്കുന്നത് കുടുംബത്തിന് പോസിറ്റീവിറ്റിയും സമൃദ്ധിയും നല്‍കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍, അവരുടെ ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് ഒരു പാത്രം ഉപ്പ് അവരുടെ പഠന മുറിയില്‍ വയ്ക്കാവുന്നതാണ്.

കറുവ ഇല

നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന മറ്റൊരു വഴിയാണ് കറുവ ഇലകള്‍. കുടുംബത്തിന് അഭിവൃദ്ധിയും പോസിറ്റിവിറ്റിയും നല്‍കാന്‍ കറുവ ഇല സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കുറച്ച് കറുവ ഇലകള്‍ ഒരു കലത്തില്‍ കത്തിക്കുന്നത് നെഗറ്റീവ് എനര്‍ജി നീക്കംചെയ്യുകയും കറുവ ഇലകളുടെ പുക വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

Story first published: Thursday, August 17, 2023, 11:40 [IST]
X
Desktop Bottom Promotion