രാത്രി ഉറങ്ങും മുമ്പ് ഈ കാര്യം ചെയ്യൂ, നിലക്കാത്ത പണമൊഴുക്ക്‌; ലക്ഷ്മീകടാക്ഷം ഉറപ്പാക്കും വാസ്തു ടിപ്‌സ്

വീടിന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി വാസ്തുശാസ്ത്രം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിശ്വാസം. എശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നത് നിങ്ങളുടെ സന്തോഷവും ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍, ലക്ഷ്മീ മന്ത്രങ്ങള്‍ ജപിക്കുകയും ജ്യോതിഷപരമായ പരിഹാരങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താനായി വാസ്തു ശാസ്ത്രത്തിലും നിരവധി മാര്‍ഗങ്ങള്‍ നല്‍കിയിട്ടുണ്ട്.

ലക്ഷ്മീ ആരാധന കൂടാതെ, രാത്രി ഉറങ്ങുന്നതിനുമുമ്പ് നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നത് ലക്ഷ്മീദേവിയെ സന്തോഷിപ്പിക്കും. ദേവി സന്തുഷ്ടയായി നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ ചെറിയ വാസ്തു നടപടികള്‍ പിന്തുടരുകയാണെങ്കില്‍, പണത്തോടൊപ്പം വീട്ടില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും കൈവരുന്നു. ലക്ഷ്മീകടാക്ഷം നേടാനായി, വാസ്തു പ്രകാരം ഉറങ്ങുന്നതിന് മുമ്പ് ഏതൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.

Vastu Tips

പ്രധാന വാതില്‍ വൃത്തിയായി സൂക്ഷിക്കുക

ലക്ഷ്മി ദേവി രാത്രിയില്‍ സഞ്ചരിക്കുന്നുവെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ച് പൗര്‍ണ്ണമി രാത്രിയില്‍. ഇത്തരം സാഹചര്യത്തില്‍ ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ വീടിന്റെ പ്രധാന വാതില്‍ വൃത്തിയായി സൂക്ഷിക്കുക. വീട്ടിലേക്ക് ലക്ഷ്മീദേവി കടന്നുവരുമ്പോള്‍ വരുമ്പോള്‍ തടസ്സമോ അഴുക്കുകളോ ഉണ്ടാകരുത്. വൃത്തിയും വെടിപ്പുമുള്ള വീടുകളിലാണ് ലക്ഷ്മി ദേവി കുടികൊള്ളുന്നത്.

പൂജാമുറിയില്‍ വെളിച്ചം

പൂജാമുറി ഒരിക്കലും ഇരുട്ട് പരത്താന്‍ പാടില്ല. മിക്കവാറും എല്ലാ വീടുകളിലും ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹം പൂജാമുറിയില്‍ ആരാധിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ചെറിയ ബള്‍ബ് അല്ലെങ്കില്‍ നെയ്യ് വിളക്ക് കത്തിച്ച് പൂജാമുറിയില്‍ വയ്ക്കുക. ലക്ഷ്മി ദേവി ഇതില്‍ സന്തോഷിക്കും.

ദിവസവും വിളക്ക് കൊളുത്തുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്നാണ് വിശ്വാസം. അതുവഴി സാമ്പത്തിക സ്ഥിതിയും ശക്തമാകും. വാസ്തുവില്‍ ഇരുട്ടുള്ള സ്ഥലങ്ങളെ നെഗറ്റീവ് എനര്‍ജിയുടെ കേന്ദ്രങ്ങളായി കണക്കാക്കുന്നു. അതിനാല്‍ പൂജാമുറി ഒരിക്കലും വെളിച്ചമില്ലാതെ വയ്ക്കാന്‍ പാടില്ല.

വടക്ക് ദിശയുടെ ശുചിത്വം

വാസ്തു ശാസ്ത്രത്തില്‍, വടക്ക് ദിശ സമ്പത്തിന്റെ ദേവനായ കുബേരന്റെ ദിശയായി കണക്കാക്കപ്പെടുന്നു. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ ഈ ദിശ വൃത്തിയാക്കി സൂക്ഷിക്കുക. ഈ സ്ഥലത്ത് ഒരു നിലവറ സ്ഥാപിക്കുന്നത് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കും.

Vastu Tips

കടുകെണ്ണ വിളക്ക്

രാത്രി ഉറങ്ങുന്നതിന് മുമ്പ് തെക്ക് ദിശയില്‍ കടുകെണ്ണ വിളക്ക് തെളിയിക്കണം. കാരണം പൂര്‍വ്വികര്‍ ഈ ദിശയിലാണ് താമസിക്കുന്നത് എന്ന് വിശ്വസിക്കുന്നു. വിളക്ക് കൊളുത്തുന്നതിലൂടെ പൂര്‍വ്വികര്‍ പ്രസാദിക്കുകയും നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും നല്‍കുകയും ചെയ്യുന്നു. രാത്രി വിളക്ക് തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വൈകുന്നേരം വിളക്ക് കത്തിക്കുക. തുടര്‍ന്ന് ഈ ദിശയില്‍ ഒരു ചെറിയ ബള്‍ബ് കത്തിക്കുക.

ചൂല്‍ ശരിയായ സ്ഥലത്ത്

രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ്, നിങ്ങളുടെ വീട്ടിലെ ചൂല്‍ ശരിയായ സ്ഥലത്തും രീതിയിലും ഉണ്ടോ ഇല്ലയോ എന്ന് നോക്കണം. ലക്ഷ്മി ദേവിയുമായി ചൂലിന് ബന്ധമുണ്ടെന്ന് പറയുന്നു. അതിനാല്‍ ചൂല്‍ നിലത്ത് കുത്തനെ നിര്‍ത്തിയും ചവിട്ടിയും അപമാനിക്കുന്നത് ഒഴിവാക്കണം. ഉപയോഗിച്ചതിന് ശേഷം ചൂല്‍ നിലത്തു കിടത്തി വയ്ക്കുക.

പൂജാമുറിയില്‍ നിന്ന് വാടിയ പൂക്കളും വെള്ളവും നീക്കുക

പഴകിയ കാര്യങ്ങള്‍ വീട്ടില്‍ നിഷേധാത്മകത പരത്തുന്നു. ഇത് വീടിന്റെ സന്തോഷത്തെയും സമൃദ്ധിയെയും ബാധിക്കും. രാവിലെ പൂജയ്ക്ക് പൂക്കളും പഴങ്ങളും മറ്റ് പൂജാസാമഗ്രികളും ഉപയോഗിക്കുന്നു. സന്ധ്യാ ആരതി സമയത്ത് വാടിയ പൂക്കളും വെള്ളവും നീക്കം ചെയ്യുക. കലശത്തില്‍ ശുദ്ധജലം സൂക്ഷിക്കുക.

Vastu Tips

ഉറക്കസ്ഥാനം

വാസ്തു ശാസ്ത്രം അനുസരിച്ച്, ഉറങ്ങുമ്പോള്‍ നിങ്ങളുടെ പാദങ്ങള്‍ ഒരിക്കലും വാതിലിന്റെ വശത്ത് നിന്ന് പാടില്ല എന്ന് ഓര്‍മ്മിക്കുക. പാദങ്ങള്‍ എല്ലായ്‌പ്പോഴും വാതിലിന്റെ എതിര്‍ ദിശയിലായിരിക്കണമെന്ന് പറയപ്പെടുന്നു. എപ്പോഴും തല തെക്കോട്ടും പാദങ്ങള്‍ വടക്കോട്ടും വയ്ക്കാന്‍ ശ്രമിക്കുക. വാസ്തു പ്രകാരം ഉറങ്ങാന്‍ പറ്റിയ ദിശ ഇതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ എല്ലായ്‌പ്പോഴും ആരോഗ്യവാനായിരിക്കുകയും ആരോഗ്യകരമായ ചിന്തകള്‍ നിങ്ങളുടെ ഉള്ളിലേക്ക് വരുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ ജോലികള്‍ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയും.

കര്‍പ്പൂരം

വാസ്തു തത്വങ്ങള്‍ അനുസരിച്ച്, രാത്രി ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മുറിയില്‍ കര്‍പ്പൂരം കത്തിക്കണമെന്ന് പറയപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുറിയില്‍ പോസിറ്റീവ് എനര്‍ജി പ്രചരിക്കുകയും നെഗറ്റീവ് എനര്‍ജി ഇല്ലാതാകുകയും ചെയ്യുന്നു. അത്തരമൊരു മുറിയില്‍ ഉറങ്ങുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം തിളങ്ങാന്‍ തുടങ്ങുന്നു. ഇതിലൂടെ ലക്ഷ്മി ദേവി സന്തോഷിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അതിന്റെ ഫലം അടുത്ത ദിവസം മുതല്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ തുടങ്ങും.

Story first published: Thursday, August 31, 2023, 13:53 [IST]
X
Desktop Bottom Promotion