പണക്ഷാമം ഇനി പഴങ്കഥ; സമ്പത്തും സമൃദ്ധിയും തേടിവരുന്ന വാസ്തു സൂത്രം

ജലം, അഗ്‌നി, ആകാശം, വായു, ഭൂമി എന്നീ പഞ്ചഭൂതങ്ങളുമായി ഒരു തുലനാവസ്ഥ സൃഷ്ടിച്ച് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന ഒരു ശാസ്ത്രമാണ് വാസ്തു ശാസ്ത്രം. പ്രപഞ്ചത്തിലെ എല്ലാ ദൈവിക ഊര്‍ജ്ജവും ഈ മൂലകങ്ങളാല്‍ പ്രതിനിധീകരിക്കപ്പെടുന്നു. പണം സമ്പാദിക്കുക എന്നത് ഓരോ വ്യക്തിയുടെ ജീവിതത്തിലും പ്രധാനമാണ്. പണത്തിന്റെ ഒഴുക്ക് മേല്‍പ്പറഞ്ഞ ഈ അഞ്ച് ഘടകങ്ങളുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

അതിനായി നിങ്ങളുടെ വാസസ്ഥലം സമ്പൂര്‍ണ്ണ അഭിവൃദ്ധി നല്‍കുന്ന തരത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞതായിരിക്കണം. നിങ്ങളുടെ ജീവിതത്തില്‍ പണം ആകര്‍ഷിക്കുന്നതിനായി വാസ്തുവില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഈ രീതിയില്‍ നിങ്ങളുടെ വീട് ക്രമീകരിച്ചാല്‍ നിങ്ങള്‍ക്ക് ഒരിക്കലും പണത്തിന്റെ ക്ഷാമമുണ്ടാകില്ല.

Vastu Tips

പ്രവേശനകവാടം

നിങ്ങളുടെ വീടിന്റെ പ്രധാന കവാടം വളരെ മനോഹരമായിരിക്കണം. വാതിലുകളില്‍ വിള്ളലുകള്‍ ഉണ്ടാവരുത്. വാതിലുകളുടെ പൂട്ടുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പാക്കുക. നിങ്ങളുടെ മുന്‍വാതിലില്‍ വിന്‍ഡ് ചൈം, ചെടികള്‍, നെയിംപ്ലേറ്റ് എന്നിവയും സ്ഥാപിക്കുക.

ചെടികള്‍

വീട്ടില്‍ ചെടികള്‍ സൂക്ഷിക്കുന്നത് വാസ്തുപ്രകാരം ഒരു നല്ല മാര്‍ഗമാണ്. വാസ്തു ശാസ്ത്ര പ്രകാരം ചില സസ്യങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ചില ചെടികള്‍ സമ്പത്തും പണവും വീട്ടിലേക്ക് ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്നു. മണി പ്ലാന്റ്, ബാംബൂ പ്ലാന്റ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നവയാണ്. എന്നിരുന്നാലും, ഈ ചെടികള്‍ വീടിനുള്ളില്‍ കൊണ്ടുവരുമ്പോള്‍ അവയുടെ സ്ഥാനവും പരിപാലനവും ശ്രദ്ധിക്കേണ്ടതാണ്.

പെയിന്റിംഗ്

പെയിന്റിംഗുകള്‍ പലപ്പോഴും വീടിനെ മനോഹരമാക്കുന്നു. സമ്പത്തും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന്, വീടുകളില്‍ പ്രത്യേക തരത്തിലുള്ള പെയിന്റിംഗുകള്‍ സ്ഥാപിക്കുന്നതിന് വാസ്തു ശാസ്ത്രം ഊന്നല്‍ നല്‍കുന്നു. ഏഴ് കുതിരകളുടെ പെയിന്റിംഗ് പണം ആകര്‍ഷിക്കുന്ന ഒന്നാണ്.

ചവറ്റുകുട്ട

പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളില്‍ ചവറ്റുകുട്ടയോ സ്‌ക്രാപ്പോ സ്ഥാപിക്കരുത്. സമ്പത്തിന്റെ വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ഇക്കാര്യം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

Vastu Tips

ജലധാര

വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ ഒരു ജലധാരയോ ജലവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളോ സ്ഥാപിക്കേണ്ടതുണ്ട്. നല്ല പണമൊഴുക്കിനും പോസിറ്റീവിറ്റിക്കുമുള്ള അന്തരീക്ഷം ഉണ്ടാക്കാന്‍ ഇത് സഹായിക്കും. വീട്ടില്‍ അക്വേറിയമോ ജലധാരയോ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. വെള്ളം ദ്രവരൂപത്തിലുള്ള പണത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ വെള്ളം മലിനമാകുന്നതിന് മുമ്പ് അത് മാറ്റിവയ്ക്കണം.

ചോര്‍ച്ച പാടില്ല

വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ എവിടെയും വെള്ളത്തിന്റെ ചോര്‍ച്ച ഉണ്ടാകരുത്. ഇത് പണത്തിന്റെ കാര്യത്തില്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സാമ്പത്തിക നഷ്ടത്തിന്റെയും പ്രതീകമാണ്. അതിനാല്‍ വീട്ടിനുള്ളില്‍ എന്തെങ്കിലും തരത്തില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ അത് എത്രയും വേഗം പരിഹരിക്കുക. അല്ലാത്തപക്ഷം അത് കനത്ത പണനഷ്ടം ഉണ്ടാക്കും.

ശുചിമുറി ഇവിടെ വേണ്ട

വാസ്തു ശാസ്ത്ര പ്രകാരം, വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് മൂലകളില്‍ കക്കൂസ് സ്ഥാപിക്കുന്നത് ഒഴിവാക്കണം. വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് കോണുകളില്‍ ശുചിമുറി നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍, അത് വളരെയധികം നെഗറ്റീവ് എനര്‍ജി കൊണ്ടുവരുന്നു. ഇത് സാമ്പത്തിക നഷ്ടത്തിനും ആരോഗ്യപരമായ മറ്റ് പ്രതികൂല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും.

മണി

വീട്ടില്‍ പൂജാമുറിയില്‍ മണികള്‍ മുഴക്കുന്നത് എല്ലായ്‌പ്പോഴും ശുഭകരമായി കണക്കാക്കപ്പെടുന്നു, കാരണം അത് നെഗറ്റീവ് എനര്‍ജി തടയുന്ന ഒരു കോസ്മിക് ശബ്ദ ഊര്‍ജ്ജം സൃഷ്ടിക്കുന്നു. പൂജാമുറിയിലും പരിസരത്തും കുന്തിരിക്കം കത്തിക്കുന്നതും പോസിറ്റിവിറ്റി കൊണ്ടുവരും.

കുബേരയന്ത്രം

കുബേരന്‍ ഐശ്വര്യത്തെയും സമൃദ്ധിയെയും പ്രതീകപ്പെടുത്തുന്നു, നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ കുബേരന്‍ ഭരിക്കുന്നു. ഇവിടെയാണ് നിങ്ങള്‍ കുബേര യന്ത്രം സ്ഥാപിക്കേണ്ടത്. നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിന്ന് നെഗറ്റീവ് എനര്‍ജി വരുത്തുന്ന എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. ടോയ്‌ലറ്റുകള്‍, കനത്ത ഫര്‍ണിച്ചറുകള്‍, ഷൂ റാക്കുകള്‍ എന്നിവ ഈ ദിശയില്‍ പാടില്ല.

തെക്കുപടിഞ്ഞാറന്‍ മൂലയില്‍ ലോക്കര്‍

നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സമൃദ്ധി ആഗ്രഹിക്കുന്നുവെങ്കില്‍, വീടിന്റെ തെക്കുപടിഞ്ഞാറന്‍ മൂലയില്‍ നിങ്ങളുടെ ലോക്കറുകളോ സേഫുകളോ സ്ഥാപിക്കുക. ഈ പ്രദേശം ഭൂമിയുടെ മൂലകത്തെ സൂചിപ്പിക്കുന്നു, ഇത് സ്ഥിരത ഉറപ്പാക്കുന്നു. മാത്രമല്ല, നിങ്ങളുടെ വീട്ടിലെ ലോക്കര്‍ ഒരിക്കലും പടിഞ്ഞാറോട്ടോ തെക്കോട്ടോ തുറക്കരുത്. ഇത് അവഗണിച്ചാല്‍ കനത്ത പണനഷ്ടത്തിന് കാരണമാകും.

Vastu Tips

ഗോവണിയുടെ ദിശ

വീട്ടില്‍ വടക്കുകിഴക്കന്‍ ദിശ ഒഴികെ, എവിടെയും ഗോവണി നിര്‍മ്മിക്കാം. വടക്കുകിഴക്കന്‍ ദിശയില്‍ ഒരു സാധനവും സ്ഥാപിക്കാന്‍ പാടില്ല, മാത്രമല്ല ഒരു വ്യക്തിക്ക് സമ്പത്ത് ആകര്‍ഷിക്കാന്‍ സഹായകരമാണെന്ന് കരുതുന്നതിനാല്‍ എല്ലായ്‌പ്പോഴും ഈ ദിക്ക് തുറന്നിരിക്കണം. കൂടാതെ, ഈ ദിശയില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം.

സ്ഥലം വാങ്ങുമ്പോള്‍

സ്ഥലത്തിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ ക്ഷേത്രങ്ങളുള്ളതോ വലിയ കെട്ടിടങ്ങള്‍ ഉള്ളതോ ആയ സ്ഥലം വാങ്ങാന്‍ പാടില്ല. ഇത് സമ്പത്തിന്റെ അപചയത്തിലേക്ക് നയിച്ചേക്കാം, നിങ്ങള്‍ക്ക് ധാരാളം പണം നഷ്ടപ്പെടാം. എന്നിരുന്നാലും, അത്തരം ഭൂമി വാങ്ങുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, അത്തരം ഘടനകളുടെ നിഴലുകള്‍ ഭൂമിയില്‍ വരില്ലെന്ന് ഉറപ്പാക്കുക.

വൃത്തിയും വെടിപ്പുമുള്ള അടുക്കള

വീട്ടില്‍ ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന പ്രധാന ഇടമായി അടുക്കളയെ കണക്കാക്കുന്നു. വീട്ടിലെ അഭിവൃദ്ധിക്കും സന്തോഷത്തിനും കാരണം അടുക്കളയാണ്, അതിനാല്‍ ഇത് നന്നായി ചിട്ടപ്പെടുത്തി വൃത്തിയാക്കിയിരിക്കണം. വൃത്തിയും വെടിപ്പുമുള്ള അടുക്കള ക്രമീകരണങ്ങളിലൂടെ കുബേര പ്രഭു സംപ്രീതനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

Story first published: Monday, August 21, 2023, 14:15 [IST]
X
Desktop Bottom Promotion