Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഐശ്വര്യദേവത കനിയും; നിങ്ങളുടെ വീട്ടിലും ലക്ഷ്മീദേവി പടികയറി വരാന്‍ രാവിലെ ഈ കാര്യങ്ങള്‍ ചെയ്യൂ
ഹിന്ദു മതത്തില്‍ ലക്ഷ്മീദേവിയെ സമ്പത്ത്, മഹത്വം, സന്തോഷം, സമ്പത്ത്, ഭൗതിക സുഖങ്ങള്‍ എന്നിവ നല്കുന്ന ദേവതയായി കണക്കാക്കുന്നു. ജീവിതത്തില്‍ സമ്പത്തും സന്തോഷവും ഐശ്വര്യവും കൈവരിക്കുന്നതിന് ലക്ഷ്മീ ദേവിയുടെ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്ന ആളുകള്‍ക്ക് ജീവിതത്തില്‍ സമ്പത്തിനും സുഖസൗകര്യങ്ങള്‍ക്കും ഒരു കുറവുമുണ്ടാകില്ല. ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാനും ദേവിയെ പ്രസാദിപ്പിക്കാനുമായി ഒരു വ്യക്തി പല തരത്തിലുള്ള ജ്യോതിഷ നടപടികളുണ്ട്.
ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ പല തരത്തിലുള്ള നടപടികളും വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങള്‍ രാവിലെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സാധിക്കും. വീട്ടില്‍ ഐശ്വര്യവും കടന്നുവരും. അത്തരം നടപടികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

രാവിലെ പ്രവേശന കവാടം വൃത്തിയാക്കുക
ലക്ഷ്മീദേവി ശുചിത്വത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. ശുദ്ധിയുള്ള വീടുകളില്‍ മാത്രമേ ലക്ഷ്മീദേവി കുടികൊള്ളൂ എന്നാണ് വിശ്വാസം. വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ പ്രധാന കവാടം എപ്പോഴും വളരെ വൃത്തിയുള്ളതായിരിക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ ദിവസവും രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം ഈശ്വരനെ സ്മരിച്ച് വീടിന്റെ പ്രധാന വാതില്‍ വെള്ളം കൊണ്ട് ശുദ്ധിയാക്കി കഴുകുക. പ്രവേശന കവാടത്തില്‍ രംഗോലി വരച്ച് കമാനം അലങ്കരിക്കുക. ഇത് ലക്ഷ്മി ദേവിയെ വേഗത്തില്‍ പ്രസാദിപ്പിക്കുകയും വീടിന് സന്തോഷവും സമൃദ്ധിയും നല്‍കുകയും ചെയ്യുന്നു. ഇത്തരം വീട്ടില്‍ ലക്ഷ്മീദേവി എപ്പോഴും വസിക്കുകയും ചെയ്യുന്നു.
വാതില്ക്കല് വിളക്ക് കൊളുത്തുക
വാസ്തുശാസ്ത്രത്തില്‍ ഒരു വീടിന്റെ പ്രധാന കവാടം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, രാവിലെ വീടിന്റെ കവാടത്തില്‍ കോലം വരച്ച് വൈകുന്നേരം വീടിന്റെ പ്രധാന വാതില്ക്കല് നെയ്യ് വിളക്ക് കത്തിച്ച് വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മി ദേവി വളരെ വേഗത്തില്‍ പ്രസാദിക്കുകയും നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഭാഗ്യവും കൊണ്ടുവരികയും ചെയ്യുന്നു.

തുളസി ആരാധന
ഹിന്ദുമതത്തില്‍ തുളസിയെ ഒരു പുണ്യ സസ്യമായി കണക്കാക്കുന്നു. ലക്ഷ്മിദേവിക്കും മഹാവിഷ്ണുവിനും വളരെ പ്രിയപ്പെട്ടതാണ് തുളസി. തുളസി ചെടി പതിവായി പൂജിക്കുന്ന വീടുകളില്‍ ലക്ഷ്മി ദേവി തീര്‍ച്ചയായും വസിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ദിവസവും രാവിലെ തുളസി ചെടിക്ക് വെള്ളം സമര്‍പ്പിക്കുകയും വൈകുന്നേരം തുളസിച്ചുവട്ടില്‍ നെയ്യ് വിളക്ക് കത്തിക്കുകയും ചെയ്യുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കുന്നു.
സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക
ജ്യോതിഷമനുസരിച്ച് സൂര്യദേവന് പതിവായി വെള്ളം അര്‍പ്പിക്കുന്നവരുടെ വീടുകള്‍ സന്തോഷവും ഐശ്വര്യവും പ്രതാപവും കൊണ്ട് നിറയും. ദിവസവും സൂര്യദേവന് ജലം അര്‍പ്പിക്കുന്നത് ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
നെറ്റിയില്‍ ചന്ദനം
ജ്യോതിഷം അനുസരിച്ച്, രാവിലെ കുളി കഴിഞ്ഞ് പ്രാര്‍ത്ഥിച്ച ശേഷം നെറ്റിയില്‍ ചന്ദന തിലകം പുരട്ടണം. വിശ്വാസമനുസരിച്ച്, രാവിലെ പൂജിച്ചതിന് ശേഷം നെറ്റിയില്‍ തിലകം ചാര്‍ത്തുന്നതിലൂടെ ലക്ഷ്മി ദേവി നിങ്ങളില്‍ പ്രസാദിക്കുന്നു. ജീവിതത്തില്‍ ഐശ്വര്യവും നിറയുന്നു.



Click it and Unblock the Notifications
