Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
കടങ്ങളില്‍ നിന്ന് മോചനം, വാസ്തുവില്‍ അപൂര്‍വ്വ പ്രതിവിധി; കടുക് ഉപയോഗിച്ച് ഇത് ചെയ്യൂ
എല്ലാവരും ജീവിതത്തില്‍ പുരോഗതിയും സന്തോഷവും സമൃദ്ധിയും ആഗ്രഹിക്കുന്നു. ഇതിനായി ആളുകളും കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ അതിന് ശേഷവും ചിലര്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കാതെവരുന്നു. ചിലപ്പോള്‍, എല്ലാം നല്ലതായി ഭവിച്ചാലും എന്തെങ്കിലും തടസ്സമോ പ്രശ്നമോ നിങ്ങളുടെ വഴിയില്‍ ഉണ്ടാകുന്നു. രാപ്പകല്‍ അധ്വാനിച്ചിട്ടും പലര്‍ക്കും സമ്പത്ത് നേടാനാകാതെ വരുന്നു. ഇതിനെല്ലാ പുറകിലുള്ള കാരണം നിങ്ങളുടെ വീട്ടിലെ വാസ്തുദോഷങ്ങളായേക്കാം.
സന്തോഷകരമായ ജീവിതത്തിന് പ്രയോജനപ്രദമായ പല തരത്തിലുള്ള നടപടികളും വാസ്തുശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിവിധി കടുകുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ വീട്ടിലെ വാസ്തുദോഷങ്ങള്‍ നീങ്ങുകയും സന്തോഷവും സമൃദ്ധിയും വീട്ടില്‍ വര്‍ധിക്കുകയും ചെയ്യുന്നു. വീടിന്റെ വാസ്തുദോഷം അകറ്റാന്‍ കടുക് ഉപയോഗിച്ചുള്ള ചില പ്രതിവിധികള്‍ ഇതാ.

അശുഭദോഷം അകറ്റാന്‍
വെള്ളം നിറച്ച കുടത്തില്‍ കടുക് ഇട്ട് ഈ വെള്ളം പുരട്ടിയ ശേഷം കുളിക്കുന്ന ഏതൊരുവന്റെയും ദരിദ്രത നശിപ്പിക്കും. സമ്പന്നനാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പ്രതിവിധി ചെയ്യാന്‍ കഴിയും.
കടങ്ങളില്‍ നിന്ന് മുക്തിക്ക്
ലോകത്ത് പലരും കടം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. കടബാധ്യതയില്‍ നിന്ന് മോചനം നേടാന്‍ രണ്ട് മുഷ്ടിയിലും കടുക് എടുക്കുക. കിഴക്ക് ദിശയിലേക്ക് വായ വയ്ക്കുക, വലതു കൈയിലെ കടുക് ഇടത്തോട്ടും ഇടത് കൈയിലെ കടുക് വലത് ദിശയിലും എറിയുക. ഇനി കടുകെണ്ണ ഇട്ട് ഇരുതിരി വിളക്ക് കത്തിക്കുക. വിളക്ക് മണ്ണില്‍ വയ്ക്കണം. ഈ പ്രതിവിധി ശുക്ല പക്ഷത്തിലെ ആദ്യ ശനിയാഴ്ചയിലോ അമാവാസിയിലോ ചെയ്യണം. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് കടബാധ്യതയില്‍ നിന്ന് മുക്തി നേടാനാകും.
മഞ്ഞ കടുക്
മഞ്ഞ കടുക് ഉപയോഗിച്ചുള്ള ഈ പ്രതിവിധി വീട്ടിലെ നെഗറ്റീവ് എനര്‍ജി നീക്കംചെയ്യുന്നു. ഗാര്‍ഹിക ക്ലേശങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങി എല്ലാത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനാകുന്നു. വീട്ടില്‍ എപ്പോഴും സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകുന്നു.
അത്ഭുത പ്രതിവിധി
പുണ്യഗ്രന്ഥങ്ങള്‍ അനുസരിച്ച്, വ്യാഴാഴ്ച മഞ്ഞ ഗംഗജലം കൊണ്ട് കടുക് ശുദ്ധീകരിക്കുക. ഇതിനുശേഷം, കടുക് കര്‍പ്പൂരം ചേര്‍ത്ത് മഞ്ഞ തുണിയില്‍ കെട്ടി വീടിന്റെ പ്രധാന ഗേറ്റില്‍ തൂക്കിയിടുക. ഇത് പണവുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.

ലക്ഷ്മീ കൃപയ്ക്ക്
വെള്ളി പാത്രത്തില്‍ മഞ്ഞ കടുക് വച്ച് കര്‍പ്പൂരമിട്ട് കത്തിച്ച് വീടുമുഴുവന്‍ പുകയ്ക്കുക. ഇതിലൂടെ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി സന്തോഷിക്കുകയും സമ്പത്തിന്റെ എല്ലാ വാതിലുകളും തുറക്കുകയും ചെയ്യും.
കുടുംബത്തില്‍ സമൃദ്ധിക്ക്
പോസിറ്റീവ് എനര്‍ജി പകരാന്‍ വീട്ടില്‍ ദിവസവും മഞ്ഞ കടുക് വിതറുക. ഇതുമൂലം വീടിന്റെ സേഫ് ഒരിക്കലും ശൂന്യമാകില്ലെന്ന് പറയുന്നു. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകുന്നു.
ബിസിനസില്‍ വിജയത്തിന്
ബിസിനസ്സിലും ജോലിയിലും പുരോഗതിക്കായി, തലയില്‍ കുറച്ച് മഞ്ഞ കടുക് ഉഴിഞ്ഞ് എറിഞ്ഞ് എറിയുക. ഇത് ബിസിനസ്സില്‍ ലാഭത്തിനും ജോലിയില്‍ പുരോഗതിക്കും വഴി തുറക്കും.

കണ്ണേറ് നീക്കാന്‍
വീടിന്റെ എല്ലാ മുറികളിലും മഞ്ഞ കടുക് വിതറുക. എല്ലാത്തരം വാസ്തുദോഷങ്ങളും കണ്ണേറ് ദോഷങ്ങളും ഇതിലൂടെ ഇല്ലാതാകുന്നു. വീട്ടില്‍ സന്തോഷവും സമൃദ്ധിയും വരുന്നു.
കടുക് ദാനം
നിങ്ങളുടെ ജോലകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് കാരണം വീടിന്റെ കണ്ണേറ് ദോഷമായിരിക്കാം. ഇത് നീക്കാനായി നിങ്ങള്‍ ചൊവ്വാഴ്ച ദിവസം കടുക് ദാനം ചെയ്യുക. ഇതോടെ നിങ്ങളുടെ വീടിന്റെ നെഗറ്റീവ് എനര്‍ജി നീങ്ങുകയും വീട്ടിലെ തടസ്സങ്ങള്‍ അകലുകയും ചെയ്യും.
ആരോഗ്യത്തിന്
നിങ്ങളുടെ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയുടെ ആരോഗ്യം മോശമാണെങ്കില്‍, അതിന് കാരണം ചിലപ്പോള്‍ ദൃഷ്ടിദോഷമായിരിക്കാം. ഇതിന് പ്രതിവിധിയായി കടുക്, ചുവന്ന മുളക്, ഉപ്പ് എന്നിവ 7 എണ്ണം വീതം എടുത്ത് രോഗിയുടെ തലയ്ക്ക് മുകളിലൂടെ ഉഴിയുക. ഇതിനുശേഷം, ഇത് തീയില്‍ കത്തിക്കുക. ആ വ്യക്തിക്ക് ഉടന്‍ സുഖം പ്രാപിക്കുന്നതായിരിക്കും.



Click it and Unblock the Notifications
