Latest Updates
-
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വീട്ടിലെ വഴക്കിന് ബെഡ്റൂമിനും പങ്ക്; ഭാര്യാഭര്‍തൃ കലഹം നീക്കാന്‍ വാസ്തുപ്രകാരം കിടപ്പുമുറി ഇങ്ങനെ
വിവാഹശേഷം ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത് തന്റെ ദാമ്പത്യ ജീവിതം എപ്പോഴും പ്രശ്നങ്ങളില്ലാതെ സന്തോഷകരമാകണമെന്നാണ്. വിവാഹശേഷം എത്രകാലം ഒന്നിച്ച് ജീവിച്ചു എന്നതല്ല, എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതാണ് പ്രധാനം. സന്തോഷകരമായ ദാമ്പത്യ ജീവിതത്തില്‍ വാസ്തുവും ഒരു പങ്ക് വഹിക്കുന്നുണ്ട്. വാസ്തു പ്രകാരം, വീട്ടില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും നമ്മുടെ ജീവിതത്തെ ബാധിക്കുന്നു.
സന്തോഷകരമായ ദാമ്പത്യം പ്രോത്സാഹിപ്പിക്കുന്നതിന്, ദമ്പതികളുടെ കിടപ്പുമുറി എങ്ങനെ ഒരുക്കണമെന്ന് വാസ്തുവില്‍ ചില നിര്‍ദേശങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഈ വാസ്തു നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യജീവിതം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.

കട്ടിലിന്റെ സ്ഥാനം
മാസ്റ്റര്‍ ബെഡ്റൂമിന്റെ കട്ടില് കൃത്യമായി തെക്ക് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കണം. ഒരിക്കലും മധ്യഭാഗത്ത് ഇടരുത്, കാരണം അത് ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കിടപ്പുമുറി എപ്പോഴും ഒരു ചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ആയിരിക്കണം. സ്നേഹം വളര്‍ത്താനായി ദമ്പതികള്‍ എപ്പോഴും തെക്ക് ദിശയില്‍ തലവെച്ച് ഉറങ്ങണമെന്നും വാസ്തു പറയുന്നു.
ഇരുമ്പ് കട്ടില് ഒഴിവാക്കുക
ദമ്പതികള്‍ അവരുടെ കിടപ്പുമുറിയില്‍ ഒരിക്കലും ഇരുമ്പ് കട്ടില് ഉപയോഗിക്കരുത്. കാരണം ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും പങ്കാളികള്‍ക്കിടയില്‍ വഴക്കിന് കാരണമാകുകയും ചെയ്യും. എല്ലായ്പ്പോഴും ഒരു ക്യൂന്‍ സൈസ് വലുപ്പമുള്ള കട്ടില് ബെഡ്റൂമില്‍ ഉപയോഗിക്കുക.
കണ്ണാടിയുടെ സ്ഥാനം
ബെഡ്റൂമില്‍ കട്ടിലിന് നേരെ അഭിമുഖമായി ഒരിക്കലും കണ്ണാടി വയ്ക്കരുത്. കണ്ണാടിയുടെ വലിപ്പത്തിനനുസരിച്ച് അത് ദാമ്പത്യ സമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

ബെഡ്റൂമിന്റെ അലങ്കാരം
മുറിയുടെ വടക്കുകിഴക്കന്‍ മൂലയില്‍ കനത്ത വസ്തുക്കളോ ഫര്‍ണിച്ചറുകളോ നിര്‍മിതികളോ പാടില്ല. വടക്കേ മൂലയില്‍ ഇന്‍ഡോര്‍ ചെടികളും വെളുത്ത പൂക്കളും തെക്ക്-പടിഞ്ഞാറ് പര്‍പ്പിള്‍ അല്ലെങ്കില്‍ ചുവപ്പ് റോസാപ്പൂക്കളും ഉണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും. സന്തോഷകരമായ ദാമ്പത്യ ജീവിതം ഉറപ്പാക്കാന്‍ മുറിയില്‍ ജോഡികളായുള്ള ചിത്രശലഭത്തിന്റെ ഫോട്ട് സൂക്ഷിക്കുക. ഇത് സ്നേഹത്തെ പ്രതിനിധീകരിക്കുന്നു.
കപ്പിള്‍ ഫോട്ടോ
ദമ്പതികള്‍ സ്നേഹവും പൊരുത്തവും വര്‍ദ്ധിപ്പിക്കുന്നതിനായി നിങ്ങളുടെ വീടിന്റെ ബെഡ്റൂമിന്റെ പടിഞ്ഞാറ് ദിശയില്‍ മനോഹരമായ ഒരു കപ്പിള്‍ ഫോട്ടോ തൂക്കിയിടുക.

ബെഡ്റൂമിന്റെ നിറം
കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറന്‍ ചുവരില്‍ പിങ്ക്, പീച്ച് നിറങ്ങള്‍ പെയിന്റ് ചെയ്യുന്നതാണ് ഉത്തമം. ഈ നിറങ്ങള്‍ മുറിയില്‍ ശാന്തവുമായ അന്തരീക്ഷം സൃഷ്ടിക്കുകയും നിങ്ങളുടെ സ്നേഹത്തെ സുഗമമാക്കുകയും ചെയ്യും. വിവാഹിതരായ ദമ്പതികള്‍ കിടപ്പുമുറിയില്‍ ഓറഞ്ച്, മഞ്ഞ, നീല, പിങ്ക് തുടങ്ങിയ കടും നിറങ്ങളിലുള്ള ഷോപീസുകള്‍ എപ്പോഴും സൂക്ഷിക്കണം. കറുപ്പ്, ചാരനിറം, കടും തവിട്ട് തുടങ്ങിയ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കണം.
സന്തോഷത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍
സന്തോഷത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ മുറിയില്‍ സൂക്ഷിക്കണം. നിങ്ങളുടെ ബെഡ്റൂമില്‍ ഒരിക്കലും ദൈവത്തിന്റെ ചിത്രമോ വന്യമൃഗങ്ങളുടെ ചിത്രങ്ങളോ സൂക്ഷിക്കരുത്.
ഇവ പാടില്ല
നിങ്ങളുടെ കിടപ്പുമുറിയില്‍ വാച്ചുകള്‍, ഇലക്ട്രിക്കല്‍ വസ്തുക്കള്‍, കീറിയ പെയിന്റിംഗുകള്‍, മെഷീനുകള്‍ എന്നിവ സൂക്ഷിക്കരുത്. ഈ കാര്യങ്ങള്‍ വീട്ടില്‍ പോസിറ്റീവ് എനര്‍ജിയെ തടയുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
