Latest Updates
-
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം!
ലക്ഷ്മീദേവി നേരിട്ടെത്തി അനുഗ്രഹം ചൊരിയും; വീട്ടില്‍ ഈ 10 വസ്തുക്കള്‍ വയ്ക്കുന്നത് ഭാഗ്യം
നമ്മുടെ ജീവിതത്തില്‍ വാസ്തു ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. വീട് വാസ്തു പ്രകാരം നിര്‍മ്മിച്ചതാണെങ്കില്‍, ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കുടികൊള്ളുന്നു. നേരെമറിച്ച്, വീടിന് വാസ്തുദോഷമുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നു. ഇതോടൊപ്പം, വീട്ടില്‍ വഴക്കിന്റെ അന്തരീക്ഷവും നെഗറ്റീവ് എനര്‍ജിയും നിലനില്ക്കുന്നു. വാസ്തുപ്രകാരം ചില വസ്തുക്കള്‍ നിങ്ങളുടെ വീട്ടില്‍ വയ്ക്കുന്നത് വീടിന് ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം.
രാവും പകലും കഠിനാധ്വാനം ചെയ്തിട്ടും ആഗ്രഹിച്ച സാമ്പത്തിക വിജയം കൈവരിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി പലര്‍ക്കുമുണ്ട്. നിങ്ങള്‍ക്കും ഈ പ്രശ്നം ഉണ്ടെങ്കില്‍ അതിന് പരിഹാരമാണ് ഈ ഭാഗ്യവസ്തുക്കള്‍. വാസ്തു ശാസ്ത്രത്തില്‍ ചില പ്രത്യേക തരം വസ്തുക്കളെക്കുറിച്ച് പറയുന്നുണ്ട്. ഈ വസ്തുക്കള്‍ നിങ്ങളുടെ വീട്ടില്‍ ഭാഗ്യം കൊണ്ടുവരുന്നു. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താല്‍ ഐശ്വര്യവും സമ്പത്തും ലഭിക്കുന്നു. ഭാഗ്യത്തെ ആകര്‍ഷിക്കാനായി നിങ്ങളുടെ വീട്ടില്‍ വാസ്തുപ്രകാരം വയ്ക്കേണ്ട അത്തരം ചില സാധനങ്ങള്‍ ഇതാ.

ലോഹ ആന
വാസ്തു പ്രകാരം പിച്ചളയിലോ വെള്ളിയിലോ തീര്‍ത്ത ഒരു ലോഹ ആനയെ നിങ്ങളുടെ കിടപ്പുമുറിയില്‍ വയ്ക്കാവുന്നതാണ്. ഹിന്ദു മതത്തില്‍ ആനയെ ദൈവത്തിന്റെ ഒരു രൂപമായാണ് ആരാധിക്കുന്നത്. ആനയെ ഐശ്വര്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. അതുകൊണ്ട്് നിങ്ങളുടെ വീട്ടില്‍ ഒരു ലോഹ ആനയുടെ പ്രതിമ സൂക്ഷിക്കുന്നത് സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
ലോഹ ആമ
ലക്ഷ്മി ദേവി ആമയില്‍ കുടികൊള്ളുന്നുവെന്നാണ് വേദങ്ങള്‍ പറയുന്നത്. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ലോഹ ആമയെ വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരുന്നു. ആമയുടെ മുഖം മുറിക്കുള്ളിലേക്കായിരിക്കണം. ലോഹ ആമയുടെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നത് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കും. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് കൂര്‍മ്മാവതാരം.
കുതിരലാടം
വാസ്തുപ്രകാരം വീട്ടില്‍ ഒരു കുതിരലാടം സൂക്ഷിക്കുന്നത് വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു. വീടിന്റെ പ്രധാന വാതിലിലാണ് കുതിരലാടം വയ്ക്കേണ്ടത്. ഇതുമൂലം ആര്‍ക്കും ദൃഷ്ടിദോഷം ഉണ്ടാകില്ല. വീട്ടില്‍ പണം സൂക്ഷിക്കുന്ന സ്ഥലത്തും നിങ്ങള്‍ക്ക് കുതിരലാടം സൂക്ഷിക്കാവുന്നതാണ്.

ചിരിക്കുന്ന ബുദ്ധന്
വാസ്തുപ്രകാരം ഒരു ലാഫിംഗ് ബുദ്ധന്റെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. വടക്ക് കിഴക്ക് ദിശ പോസിറ്റീവായി നിലനിര്‍ത്തുന്നതിന് ഇത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ ഒരിക്കലും പണത്തിനും ധാന്യത്തിനും ഒരു കുറവുമുണ്ടാകില്ല. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും നിലനില്ക്കും.
ശംഖ്
വാസ്തു പ്രകാരം, ശംഖ് ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ ഐശ്വര്യത്തിനായി ബുധനാഴ്ച ദിവസം ശംഖ് പൂജിച്ച് നിലവറയില്‍ സൂക്ഷിക്കണം. അങ്ങനെ നിങ്ങളുടെ വീട്ടിലും ജോലിസ്ഥലത്തും വ്യാപാരസ്ഥലത്തും സമ്പത്ത് നിലനില്ക്കാന് തുടങ്ങുന്നു. ഇതോടൊപ്പം ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വരാന്‍ തുടങ്ങുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.
വെള്ള ആന
ആനകളില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത് ഐരാവതം എന്ന ആനയാണ്. വെളുത്ത നിറമുള്ള ഐരാവതം ഇന്ദ്രന്റെ വാഹനമാണ്. ഐരാവത ആനയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് ഭാഗ്യവും സന്തോഷവും ഐശ്വര്യവും നല്കുന്നു.

ചൈനീസ് നാണയങ്ങള്‍
3 നാണയങ്ങള്‍ ഫെങ് ഷൂയിയില്‍ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ നാണയങ്ങള്‍ വീടിന്റെ പ്രധാന വാതിലില്‍ വയ്ക്കുന്നത് സന്തോഷവും സമ്പത്തും നല്കുന്നു. ഈ നാണയങ്ങള്‍ ചുവന്ന റിബണില്‍ ബന്ധിച്ചിരിക്കുന്നു. ഈ നാണയങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ അത് പ്രധാന വാതിലിന്റെ ഉള്ളിലായിരിക്കണം. പുറത്താകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ക്രിസ്റ്റല്‍ പിരമിഡ്
ഫെങ് ഷൂയിയില്‍ ക്രിസ്റ്റല്‍ പിരമിഡ് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്, ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് വാസ്തു ദോഷങ്ങള്‍ അകറ്റുകയും വീട്ടില്‍ പോസിറ്റീവ് വ്യാപനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വീടിന്റെ വടക്ക് കിഴക്ക് ദിശയിലോ പൂജാമുറിയിലോ ക്രിസ്റ്റല്‍ പിരമിഡ് സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
ലോഹ മത്സ്യം
വാസ്തു ശാസ്ത്രത്തില്‍, മത്സ്യം പുരോഗതിയുടെ അടയാളമായി കണക്കാക്കുന്നു. വീട്ടില്‍ ഐശ്വര്യത്തിനായി നിങ്ങള്‍ പിച്ചളയിലോ വെള്ളിയിലോ തീര്‍ത്ത ഒരു ആമയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കണം. എപ്പോഴും മത്സ്യവിഗ്രഹം വടക്കുകിഴക്ക് ദിശയില്‍ വയ്ക്കുക. അത് നിങ്ങളുടെ വീട്ടില്‍ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം സന്തോഷത്തിന്റെ അന്തരീക്ഷവും വീട്ടില്‍ നിലനില്ക്കുന്നു.



Click it and Unblock the Notifications
