Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഫര്ണിച്ചറിന്റെ സ്ഥാനം തെറ്റിയാല് കുടുംബകലഹം; വീട്ടില് വാസ്തുദോഷം വരാതിരിക്കാന്
ജീവിതത്തില് എല്ലാവരുടെയും ആഗ്രഹം അവരുടെ വീട്ടില് എപ്പോഴും സന്തോഷമുണ്ടാകണമെന്നാണ്. വീട്ടില് സന്തോഷം നിലനിര്ത്താനായി വീട്ടിലേക്ക് ആവശ്യമായ എല്ലാ ആഡംബര വസ്തുക്കളും വാങ്ങുന്നു, എന്നാല് വീടിനുള്ളില് ഓരോന്നും സൂക്ഷിക്കാന് ഒരു പ്രത്യേക ദിശയും സ്ഥലവും ഉണ്ടെന്ന് നിങ്ങള്ക്കറിയാമോ? വീട്ടിലെ ഫര്ണിച്ചറുകളും മറ്റും തെറ്റായ സ്ഥലത്ത് സൂക്ഷിച്ചാല് അത് വാസ്തുദോഷത്തിന് കാരണമാകും. അതിന്റെ നെഗറ്റീവ് ഫലം നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും.
വാസ്തു ശാസ്ത്രം അനുസരിച്ച്, വീട്ടിലെ സാധനങ്ങള് ശരിയായ ദിശയില് സൂക്ഷിക്കുകയാണെങ്കില് അത് എല്ലായ്പ്പോഴും നല്ല ഫലങ്ങള് നല്കുന്നു. വീട്ടില് എപ്പോഴും സന്തോഷവും ഭാഗ്യവും നിലനില്ക്കണമെന്ന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, വീടുമായി ബന്ധപ്പെട്ട ഈ വാസ്തു നിയമങ്ങള് നിങ്ങള് അബദ്ധവശാല് പോലും അവഗണിക്കരുത്. വീട്ടിലെ ഫര്ണിച്ചറുകളും മറ്റും വാസ്തുപ്രകാരം ഏത് ദിശയില് വയ്ക്കുന്നതാണ് അനുയോജ്യമെന്ന് അറിയാന് ലേഖനം വായിക്കൂ.

ഫ്രിഡ്ജ് ഈ ദിശയില്
നിങ്ങളുടെ വീട്ടില് റഫ്രിജറേറ്റര് സൂക്ഷിക്കാന് ശരിയായ സ്ഥലമാണ് നിങ്ങള് അന്വേഷിക്കുന്നതെങ്കില്, വാസ്തു പ്രകാരം തെക്ക് പടിഞ്ഞാറ് മൂലയാണ് അതിന് ഏറ്റവും അനുയോജ്യമായത്. വാസ്തു പ്രകാരം ഫ്രിഡ്ജ് ഒരിക്കലും വടക്ക് അല്ലെങ്കില് കിഴക്ക് ദിശയില് സൂക്ഷിക്കരുത്.
വാഷിംഗ് മെഷീന്റെ ശരിയായ ദിശ
നിങ്ങളുടെ വീട്ടിലെ വാഷിംഗ് മെഷീന് ശരിയായ ദിശ തിരഞ്ഞെടുക്കാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, വാസ്തു പ്രകാരം തെക്ക്-കിഴക്ക് ദിശയാണ് ഇതിന് ഏറ്റവും അനുയോജ്യമായത്. ഈ ദിശയില് സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്കല് ഉപകരണങ്ങള് നന്നായി പ്രവര്ത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
സോഫ ഇവിടെ വയ്ക്കണം
വാസ്തു പ്രകാരം, ഡ്രോയിംഗ് റൂമിന്റെ ഭംഗി വര്ദ്ധിപ്പിക്കുന്ന സോഫ എപ്പോഴും തെക്ക് അല്ലെങ്കില് പടിഞ്ഞാറ് ദിശയില് വയ്ക്കണം. ഈ ദിശയില് സ്ഥാപിക്കുന്ന സോഫ സന്തോഷവും സമൃദ്ധിയും ഐക്യവും വര്ദ്ധിപ്പിക്കുമെന്ന് പറയുന്നു.
ടിവി ഇവിടെ വയ്ക്കണം
വാസ്തു പ്രകാരം വീട്ടില് ടിവി സ്ഥാപിക്കാന് ഏറ്റവും നല്ല സ്ഥലം വീടിന്റെ ഡ്രോയിംഗ് റൂമാണ്. വാസ്തു പ്രകാരം ടിവി എപ്പോഴും കിഴക്കോട്ടാണ് സ്ഥാപിക്കേണ്ടത്. വാസ്തു പ്രകാരം, നിങ്ങളുടെ വീട്ടിലെ കിടപ്പുമുറിയില് ഒരിക്കലും ടിവി സ്ഥാപിക്കരുത്.
അടുപ്പ് ഇവിടെ വേണം
വാസ്തു പ്രകാരം വീടിന്റെ അടുക്കളയില്, അടുപ്പ് നിങ്ങളുടെ ആരോഗ്യവുമായി മാത്രമല്ല നിങ്ങളുടെ ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്, അത് എല്ലായ്പ്പോഴും അടുക്കളയില് ശരിയായ ദിശയില് സൂക്ഷിക്കണം. വാസ്തു പ്രകാരം, അടുപ്പ് എപ്പോഴും തെക്ക്-കിഴക്ക് ദിശയില് വയ്ക്കണം. പാചകം ചെയ്യുമ്പോള് നിങ്ങളുടെ മുഖം കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന വിധത്തിലാണ് ഇത് സ്ഥാപിക്കേണ്ടത്.
കട്ടില് ഈ ദിശയില്
വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങളുടെ തല തെക്ക് അല്ലെങ്കില് കിഴക്ക് ദിശയില് ആയിരിക്കുന്ന വിധത്തില് കട്ടില് വയ്ക്കണം. നല്ല ഓര്മ്മശക്തി ലഭിക്കാന്, കട്ടിലിന്റെ തല കിഴക്ക് വശത്ത് വയ്ക്കണം. ശാന്തമായ ഉറക്കം ലഭിക്കാന് തെക്ക് ദിശ നല്ലതായി കണക്കാക്കുന്നു. എന്നാല് നിങ്ങളുടെ കട്ടിലിന്റെ തല വടക്ക് ദിശയില് വയ്ക്കുന്നത് ഒഴിവാക്കണം. ഇത് പല നാഡീ വൈകല്യങ്ങള്ക്കും മാനസികാരോഗ്യ പ്രശ്നങ്ങള്ക്കും കാരണമാകും.
വാര്ഡ്രോബ്
വാസ്തു പ്രകാരം കിടപ്പുമുറി ഫര്ണിച്ചറുകള് ക്രമീകരിക്കണമെങ്കില്, നിങ്ങളുടെ കിടപ്പുമുറിയുടെ പടിഞ്ഞാറ്, തെക്ക് അല്ലെങ്കില് തെക്ക്-പടിഞ്ഞാറ് ദിശയില് അലമാരകളും വാര്ഡ്രോബും സ്ഥാപിക്കണം. അവ വടക്ക് ദിശയില് തുറന്നാല്, അത് ഭാഗ്യവും ഐക്യവും കൊണ്ടുവരുന്നു.
സ്റ്റഡി റൂമില് ഫര്ണിച്ചറുകളുടെ സ്ഥാനം
നിങ്ങളുടെ കുട്ടി പഠിക്കുമ്പോള് കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖീകരിക്കുന്ന തരത്തില് പഠനമേശ സ്ഥാപിക്കണം. സ്റ്റഡി ടേബിള് മുറിയുടെ തെക്ക് അല്ലെങ്കില് പടിഞ്ഞാറന് ക്വാഡ്രന്റുകളില് സ്ഥാപിക്കുന്നത് ഏകാഗ്രത മെച്ചപ്പെടുത്തുകയും ഉല്പ്പാദനക്ഷമത വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്റ്റഡി ടേബിളിന് മതിലിന്റെ പിന്തുണ ഉപയോഗിക്കുന്നത് ഒഴിവാക്കുക, പകരം അതിന് ചുറ്റും കുറച്ച് തുറന്ന ഇടം നല്കുക.
ഡൈനിഗ് ടേബിള്
നിങ്ങള്ക്ക് വീട്ടില് പ്രത്യേക ഡൈനിംഗ് റൂം ഉണ്ടെങ്കില്, മേശ വടക്ക്-പടിഞ്ഞാറ് ദിശയില് സ്ഥാപിക്കുക. നാം കഴിക്കുന്ന ഭക്ഷണവും കഴിക്കുന്ന രീതിയും നമ്മുടെ ദഹനത്തെ കാര്യമായി സ്വാധീനിക്കുന്നു. ഗ്ലാസ് കൊണ്ട് നിര്മിച്ച ഒരു വുഡന് മേശ തിരഞ്ഞെടുക്കുക. ഡൈനിംഗ് റൂമിന്റെ ഭിത്തിയില് ഇരുണ്ട നിറങ്ങള് അടിക്കുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications
