Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തുളസിവേരില് നിഷ്പ്രഭമാകും വാസ്തുദോഷം, മുന്വാതിലില് ഇങ്ങനെ വയ്ക്കണം, അത്ഭുതഫലം
ഹിന്ദുമതത്തില് വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. വാസ്തു ശാസ്ത്രത്തില്, വീട്ടില് ചില ചെടികള് നടുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. അത്തരത്തിലൊരു ചെടിയാണ് തുളസി ചെടി. തുളസി ചെടിയുടെ പ്രാധാന്യം പല ഹിന്ദു ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്. മിക്കവാറും എല്ലാ ഹിന്ദുക്കളുടെ വീട്ടിലും തുളസി ചെടി നടാറുണ്ട്. ദിവസവും തുളസിയെ പൂജിക്കുന്നതിലൂടെ ലക്ഷ്മീദേവി പ്രസാദിക്കുമെന്നാണ് വിശ്വാസം. നിരവധി ഔഷധഗുണങ്ങള് നിറഞ്ഞ സസ്യമാണ് തുളസി. തുളസിക്ക് എത്രമാത്രം ഔഷധഗുണങ്ങളുണ്ടോ, അത്രതന്നെ അതിന് വാസ്തു പ്രാധാന്യവും ഉണ്ട്.
ദിവസവും തുളസി ചെടി പൂജിച്ചാല് ലക്ഷ്മിദേവി വീട്ടില് കുടികൊള്ളുമെന്നാണ് വിശ്വാസം. തുളസീപൂജയിലൂടെ ലക്ഷ്മിദേവി വളരെ സന്തോഷവതിയാകുന്നു. വീടിന്റെ മുറ്റത്ത് ഒരു തുളസിച്ചെടി നട്ടുപിടിപ്പിക്കുന്നതിലൂടെ വീട്ടിലും പരിസരത്തും പോസിറ്റീവ് എനര്ജി പടരുന്നു. ഇതുമൂലം വീട്ടില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. തുളസി ആരാധനയുള്ള വീട്ടില് അനാവശ്യ കലഹങ്ങള് ഉണ്ടാകാറില്ല. തുളസിയുടെ വേരിനും വാസ്തുപരമായി വളരെയേറെ പ്രാധാന്യമുണ്ട്. വീടിന്റെ പ്രധാന വാതിലില് തുളസി വേര് കെട്ടുന്നതിന്റെ പ്രാധാന്യം എന്താണെന്ന് നമുക്ക് നോക്കാം.

സന്തോഷവും സമൃദ്ധിയും
വാസ്തു പ്രകാരം, വീടിന്റെ പ്രധാന വാതിലില് തുളസി വേര് തൂക്കിയിടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടില് പോസിറ്റീവ് എനര്ജി കൊണ്ടുവരുന്നു. ലക്ഷ്മീദേവി ഇതിലൂടെ സന്തുഷ്ടയാകുകയും സമ്പത്ത് നല്കി അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ പ്രതിവിധി ഉപയോഗിച്ച്, വീട്ടില് എപ്പോഴും സന്തോഷവും ഐശ്വര്യവും ഉണ്ടാകുന്നു.
വാസ്തുദോഷങ്ങള് അകറ്റുന്നു
നിങ്ങളുടെ വീടിന്റെ പ്രധാന വാതിലില് തുളസി വേര് തൂക്കിയാല് വീടിന്റെ വാസ്തു ദോഷങ്ങള് നീങ്ങുന്നതായിരിക്കും. ഇത് വീട്ടിലെ നെഗറ്റീവ് എനര്ജി ഇല്ലാതാക്കുന്നു. ഈ പ്രതിവിധി കുടുംബാംഗങ്ങളുടെ ജീവിതത്തില് സന്തോഷം നല്കുന്നു. ഇതുകൂടാതെ, നിങ്ങള്ക്ക് വേണമെങ്കില്, പ്രധാന വാതിലിനു മുന്നില് തുളസി ചെടിയും വയ്ക്കാം. ഇതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

ലക്ഷ്മി ദേവിയുടെ രൂപം
ലക്ഷ്മി ദേവിയുടെ രൂപമായാണ് തുളസിയെ കണക്കാക്കുന്നത്. തുളസി ചെടി ഉള്ള വീട്ടില് എപ്പോഴും സന്തോഷവും ഐശ്വര്യവും നിറഞ്ഞിരിക്കും. ഇക്കാലത്ത് ആളുകള് അഥികവും അപ്പാര്ട്ട്മെന്റുകളിലോ ഫ്ളാറ്റുകളിലോ ആണ് താമസിച്ചുവരുന്നത്. ഇത്തരമൊരു സാഹചര്യത്തില് വീട്ടില് എല്ലാ കാര്യങ്ങളും വാസ്തു പ്രകാരം ചെയ്യാന് സാധിക്കാതെ വരികയും വാസ്തുവിന്റെ അപചയം മൂലം പല പ്രശ്നങ്ങളും വരാന് തുടങ്ങുകയും ചെയ്യുന്നു. വീടിന്റെ പ്രധാന വാതിലില് തുളസി വേര് കെട്ടുന്നത് ഇത്തരക്കാര്ക്ക് വളരെ ഫലപ്രദമാണെന്ന് വാസ്തുവില് പറയുന്നു. ഇത് എല്ലാത്തരം വാസ്തു ദോഷങ്ങളും ഇല്ലാതാക്കുന്നു.
പ്രധാനവാതിലില് തുളസിവേര് കെട്ടുന്നവിധം
ഒരു ചുവന്ന തുണിയില് കുറച്ച് അരിയും തുളസി വേരും ഇട്ടു തുണി മടക്കി കെട്ടുക. ഇതിനുശേഷം, തുളസി വേര് അടങ്ങിയ തുണി വീടിന്റെ പ്രധാന വാതിലിലേക്ക് കെട്ടുക. തുളസി വേര് പ്രധാന വാതിലില് കെട്ടിയാല് ഈ ഗുണങ്ങളെല്ലാം ലഭിക്കും.

നെഗറ്റീവ് എനര്ജി തടയുന്നു
ചികിത്സാ സവിശേഷതകള് കൂടാതെ, തുളസി ചെടികള് സമ്മര്ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. വീട്ടില് തുളസി ചെടി നടുന്നതിലൂടെ നെഗറ്റീവ് എനര്ജി നശിച്ച് പോസിറ്റീവ് എനര്ജി വര്ദ്ധിക്കും. വീടിനുള്ളില് അനര്ത്ഥങ്ങള് വരാതിരിക്കാനും ആരോഗ്യപ്രശ്നങ്ങള് പരിഹരിക്കാനും തുളസി നിങ്ങളെ സഹായിക്കും. ജ്യോതിഷ പ്രകാരം, ഒരു പിച്ചള പാത്രത്തില് വെള്ളം നിറച്ച്, 4-5 തുളസി ഇലകള് ചേര്ത്ത് മാറ്റി വയ്ക്കുക. രാത്രി മുഴുവന് വച്ചശേഷം രാവിലെ വീടിന്റെ പ്രധാന വാതിലില് വെള്ളം തളിക്കുക. ഇത് നിങ്ങളുടെ വീട്ടില് നിന്ന് നെഗറ്റിവിറ്റി പുറത്ത് വിടുകയും പോസിറ്റീവിറ്റിയെ ആകര്ഷിക്കുകയും ചെയ്യും.
തുളസി ചെടി സൂക്ഷിക്കേണ്ട ദിശ
തുളസി ചെടി വയ്ക്കാന് ഏറ്റവും പറ്റിയ സ്ഥലം കിഴക്കാണെങ്കിലും, ബാല്ക്കണിയിലോ ജനാലയ്ക്കരികിലോ വടക്ക് അല്ലെങ്കില് വടക്ക്-കിഴക്കോ സ്ഥാപിക്കാം. കൂടാതെ, ചെടിക്ക് സമീപം ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുക. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതിനാല് ചൂലുകള്, ചെരിപ്പുകള്, ചവറ്റുകുട്ടകള് എന്നിവ ചെടിക്ക് സമീപം വയ്ക്കരുത്. തുളസി ചെടിക്ക് ചുറ്റുമുള്ള പരിസരം വൃത്തിയും വെടിപ്പുമുള്ളതാണെന്ന് ഉറപ്പാക്കുക.



Click it and Unblock the Notifications

