Latest Updates
-
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം!
ദുഷ്ടശക്തികളെ വീട്ടില്‍ നിന്ന് തുരത്തും; ഈ പിച്ചള പ്രതിമകളുടെ കടാക്ഷം വീട്ടുകാര്‍ക്ക് ഐശ്വര്യം
ജീവിതത്തില്‍ വാസ്തുശാസ്ത്രം അവലംബിച്ചാല്‍ നേട്ടമുണ്ടാകുമെന്നത് ഒരു വിശ്വാസമാണ്. വാസ്തുവിദ്യക്ക് വിവിധ രീതികളും മാനദണ്ഡങ്ങളും ഉണ്ട്. അതനുസരിച്ച് വേണം ഒരു പാര്‍പ്പിടം നിര്‍മ്മിക്കാന്‍. ഇതിലൂടെ വാസസ്ഥലത്ത് വാസ്തുപുരുഷന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയും അതിന്റെ ഊര്‍ജ്ജം സന്തുലിതമായി നിങ്ങളുടെ ജീവിതത്തില്‍ നല്ലത് നടക്കുകയും ചെയ്യുന്നു.
വാസ്തു ശാസ്ത്ര പ്രകാരം വീട് നിര്‍മ്മിക്കുന്നത് താമസക്കാരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നു. വാസ്തു വൈകല്യങ്ങള്‍ ഉണ്ടാകാമെങ്കിലും അവ പരിഹരിക്കാന്‍ ഫലപ്രദമായ വാസ്തു പ്രതിവിധികളുമുണ്ട്. അത്തരത്തിലൊന്നാണ്, ചില മൃഗങ്ങളുടെ പ്രതിമകള്‍ വീട്ടില്‍ സൂക്ഷിക്കുന്നത്. ഇത് വാസസ്ഥലത്ത് പോസിറ്റീവ് ഊര്‍ജ്ജങ്ങളെ ആകര്‍ഷിക്കുന്നതിനും നെഗറ്റീവ് എനര്‍ജി നീക്കുന്നതിനും സഹായിക്കുന്നു. വാസ്തു പ്രകാരം വീട്ടില്‍ മൃഗങ്ങളുടെ വെങ്കല പ്രതിമ വയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മൃഗങ്ങളുടെ പിച്ചള വിഗ്രഹം വീട്ടില്‍ വച്ചാല്‍
നിങ്ങളുടെ വീട്ടില്‍ മൃഗങ്ങളുടെ പിച്ചള വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ എല്ലാ ദിശകളുടെയും ഊര്‍ജ്ജം സന്തുലിതമാകുന്നു. ഓരോ മൃഗവും ഒരു പ്രത്യേക മേഖലയുടെയോ ദിശയുടെയോ അന്തര്‍ലീനമായ ഗുണത്തെ പ്രതീകപ്പെടുത്തുന്നു, അതിനാല്‍, ഒരു വാസ്തു വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവയെ സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്കുന്നു.
അന്നമയ കോശം, പ്രണമയ കോശം, മനോമയ കോശം, വിജ്ഞാനമയ കോശം, ആനന്ദമയ കോശം എന്നിങ്ങനെ പഞ്ചകോശങ്ങളുണ്ട്. യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് മനസിലാക്കാന്‍ ഈ പാളികള്‍ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഉയര്‍ന്ന തലത്തിലുള്ള മനോമയ കോശവും വിജ്ഞാനമയ കോശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇത്തരം മൃഗങ്ങളുടെ വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നതിലൂടെ പരിഹരിക്കാന്‍ കഴിയും.
സിംഹം
ഒരു വ്യക്തിക്ക് ആത്മവിശ്വാസം ഇല്ലെങ്കില്‍, അത്തരക്കാര്‍ അവരുടെ വീട്ടില്‍ ഒരു പിച്ചളയില്‍ തീര്‍ത്ത സിംഹത്തെ സൂക്ഷിക്കണം, കാരണം അത് ഒരു പുതിയ ഊര്‍ജ്ജം നിങ്ങളിലുണ്ടാക്കും. ഇത് വീടിന്റെ വടക്കുകിഴക്ക് ദിശയില്‍ വയ്ക്കുന്നത് ഗുണകരമാണ്. ഇത് ചെയ്യുന്നതിലൂടെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങളുടെ വ്യക്തിത്വത്തില്‍ നല്ല മാറ്റം കാണാന്‍ സാധിക്കും. സിംഹത്തിന്റെ വായ കെട്ടിടത്തിന്റെ മധ്യഭാഗത്തായിരിക്കണമെന്ന് ഓര്‍മ്മിക്കുക. സൂര്യദോഷം ഉള്ളവര്‍ക്ക് ഈ പ്രതിവിധിയുടെ ഗുണം വലുതാണെന്നാണ് പറയപ്പെടുന്നത്. സൂര്യദോഷമുള്ള ആളുകള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.
സമ്പത്ത് നേടാന്‍
വാസ്തു ശാസ്ത്രമനുസരിച്ച്, കാന്തിക വടക്ക് മണ്ഡലം സമ്പത്തിന്റെ ദേവനായ കുബേരന്റെ സ്ഥാനമായി കണക്കാക്കപ്പെടുന്നു. ഇത് സമ്പത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. എന്തെങ്കിലും ബിസിനസ് ചര്‍ച്ചകള്‍, കൂടിയാലോചനകള്‍, ഇടപാടുകള്‍ അല്ലെങ്കില്‍ എന്തെങ്കിലും വലിയ ഇടപാടുകള്‍ ഉണ്ടെങ്കില്‍ സിംഹ പ്രതിമയുടെ മുഖം വടക്കോട്ട് അഭിമുഖമായി വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ, ബിസിനസ്സില്‍ ധാരാളം ലാഭമുണ്ടാകും.
മാന്‍
മാന്‍ വേഗത, ചടുലത എന്നിവയെ പ്രതീകപ്പെടുത്തുന്നു. പടിഞ്ഞാറ് ദിശയ്ക്ക് അനുയോജ്യമായ വാസ്തു പ്രതിവിധിയാണിത്. ഇത് നിങ്ങളുടെ വാസസ്ഥലത്തിന്റെ പടിഞ്ഞാറെ മൂലയില്‍ തറയിലോ മേശയുടെ മുകളിലോ സ്ഥാപിക്കാം. പിച്ചളയിലുള്ള മാനിന്റെ പ്രതിമ വടക്കോട്ട് അഭിമുഖമായി നില്‍ക്കണം.
ഇത് വാസസ്ഥലത്ത് താമസിക്കുന്നവരില്‍ നിന്ന് അലസത അകറ്റാനും അവരെ മാനസികമായും ശാരീരികമായും ആത്മീയമായും സജീവമാക്കാനുമുള്ള ഒരു വാസ്തു പരിഹാരമാണ്. ഇത് നിങ്ങളുടെ മനസ്സിനെ ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മക വികാരങ്ങളില്‍ നിന്നും മോചനം നല്കുന്നു. ഇത് ജോലിയില്‍ നിങ്ങളുടെ കഴിവ് വളര്‍ത്തുന്നു. മാന്‍ പ്രതിമ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും നല്ല ഫലങ്ങള്‍ നല്കുന്നു.

ആന
പിച്ചളയിലുള്ള ഒരു ആനയുടെ പ്രതിമ വീടിന്റെ തെക്ക് ദിശയില്‍ തറയില്‍ കെട്ടിടത്തിന്റെ മധ്യഭാഗത്തേക്ക് അഭിമുഖീകരിച്ച് വയ്ക്കുക. ഈ മേഖലയ്ക്ക് നിങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കാനുള്ള കഴിവും ഊര്‍ജ്ജവുമുണ്ട്.
Also read: ഗരുഡപുരാണം: ദുരിതക്കയത്തില്‍ വീണാലും വിഷമിക്കേണ്ട, ഈ സല്‍കര്‍മ്മങ്ങളുടെ ഫലം അത്ര വലുത്
കുതിര, മുയല്
പിച്ചള ആനയെ തെക്ക് ദിശയില്‍ തറയില്‍ കെട്ടിടത്തിന്റെ മധ്യഭാഗത്തേക്ക് അഭിമുഖീകരിക്കുന്ന തരത്തില്‍ വയ്ക്കണം. ഈ മേഖലയില്‍ ആനയുടെ പ്രതിമ വയ്ക്കുന്നത് നിങ്ങല്‍ക്ക് ജനപ്രീതിയും അഭിനന്ദനവും നേടിത്തരും.
മയില്‍
പിച്ചളയില്‍ തീര്‍ത്ത് ഒരു മയിലിന്റെ പ്രതിമ നെഗറ്റീവ് എനര്‍ജികളെ ഇല്ലാതാക്കുകയും വാസസ്ഥലത്തെ പോസിറ്റിവിറ്റിയുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വ്യത്യസ്ത ദിശകളില്‍ സ്ഥാപിക്കുന്നതിലൂടെ വ്യത്യസ്ത ഗുണങ്ങളാണ് ലഭിക്കുക.
നിങ്ങള്‍ ഇത് തെക്ക് ദിശയില്‍ സൂക്ഷിക്കുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കും. നിങ്ങളുടെ കിടപ്പുമുറിയില്‍ നിങ്ങള്‍ക്ക് അത് തെക്ക് കിഴക്ക് മൂലയില്‍ സ്ഥാപിക്കാവുന്നതാണ്. മികച്ച വിദ്യാഭ്യാസം നേടാനും നിങ്ങളുടെ ജോലിയില്‍ നേട്ടമുണ്ടാകാനും നല്ല ആരോഗ്യം വരാനും ഇത് സഹായിക്കും.
പരുന്ത്
ഒരു പുതിയ വൈദഗ്ദ്ധ്യം വേഗത്തില്‍ പഠിക്കാനുള്ള കഴിവിനെ ഇത് സൂചിപ്പിക്കുന്നു. നിങ്ങളുടെ വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയില്‍ നിങ്ങള്‍ പിച്ചളയിലുള്ള പരുന്തിന്റെ പ്രതിമ സ്ഥാപിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ജോലിയില്‍ വൈദഗ്ദ്ധ്യം നേടാന്‍ നിങ്ങളെ സഹായിക്കുന്നു. വടക്ക് കിഴക്ക് ദിശയിലേക്ക് അഭിമുഖീകരിക്കുന്ന തരത്തില്‍ ഇത് ഒരു മേശയിലോ തറയിലോ വയ്ക്കാം. പ്രൊഫഷണല്‍ ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കടയുടമകള്‍ക്കും അവരുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് ഈ പ്രതിമ പ്രയോജനകരമാണ്.



Click it and Unblock the Notifications