Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ജീവിതത്തില്‍ കുതിച്ച് മുന്നേറാനുള്ള ഊര്‍ജ്ജം; വാസ്തുപ്രകാരം ഉത്തമം 7 കുതിരയുടെ ചിത്രം
പെയിന്റിംഗുകള്‍ വീടിന്റെ അലങ്കാരം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം, ചില ചിത്രങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വച്ചാല്‍ അത് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നു. അത്തരത്തിലുള്ള ചില പെയിന്റിംഗുകള്‍ ഉണ്ട്. വാസ്തു തത്വമനുസരിച്ച് കുതിരകളുടെ ചിത്രങ്ങള്‍ക്കും പ്രതിമകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ ശുഭകരമായി കണക്കാക്കുന്ന മൃഗങ്ങളില്‍ ഒന്നാണ് കുതിര.
ഇത് സ്ഥിരത, ധൈര്യം, ശക്തി, വിശ്വസ്തത എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഏഴ് കുതിരകളുടെ പെയിന്റിംഗ് നിങ്ങളുടെ വീട്ടില്‍ തൂക്കിയിടുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിന്റെ വിവിധ വശങ്ങളില് നല്ല രീതിയില്‍ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഓടുന്ന കുതിരകള്‍ ജീവിതത്തിന്റെ വേഗതയും വളര്‍ച്ചയും ചിത്രീകരിക്കുന്നു. കൂടാതെ, ഏഴ് എന്ന സംഖ്യയും ശുഭകരമായി കണക്കാക്കപ്പെടുന്നു.
അതിനാല്‍, നിങ്ങളുടെ വീടിന്റെ ശരിയായ ദിശയില്‍ ഏഴ് കുതിരകളുടെ പെയിന്റിംഗ് വയ്ക്കുന്നത് നിങ്ങളുടെ വിജയത്തിന് സഹായിക്കും. വാസ്തു ശാസ്ത്രം അനുസരിച്ച് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. വാസ്തുശാസ്ത്ര പ്രകാരം വീട്ടില്‍ കുതിരയുടെ ചിത്രങ്ങള്‍ വയ്ക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ബിസിനസ് വിജയത്തിന്
വാസ്തു പ്രകാരം, ഏഴ് കുതിരകളുടെ ഒരു പെയിന്റിംഗ് തൂക്കിയിടുന്നത് നിങ്ങളുടെ വളര്‍ച്ചയ്ക്കും ഭാഗ്യത്തിനും വളരെ നല്ലതാണ്. നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഓടുന്ന കുതിരയുടെ ചിത്രം വെച്ചാല്‍ അത് നിങ്ങളുടെ ജോലികള്‍ക്ക് വേഗത നല്കുന്നു. ഓടുന്ന കുതിരകള്‍ വിജയത്തിന്റെയും പുരോഗതിയുടെയും ശക്തിയുടെയും പ്രതീകങ്ങളാണ്. ഓടുന്ന ഏഴ് കുതിരകള്‍ ബിസിനസ്സ് പുരോഗതിയുടെ സൂചകമായി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു പെയിന്റിംഗ് വയ്ക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ മേഖലകളിലും വിജയം നേടുമെന്ന് വിശ്വസിക്കപ്പെടുന്നു.
തെക്ക് ദിശ
വാസ്തു ശാസ്ത്രമനുസരിച്ച് 7 കുതിരകളുടെ പെയിന്റിംഗ് വാസ്തുവിന്റെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 7 കുതിരകളുടെ പെയിന്റിംഗ് തൂക്കിയിടുന്നതിനുള്ള ഏറ്റവും നല്ല ദിശ വീടിന്റെയോ ഓഫീസിന്റെയോ തെക്ക് വശത്തെ ചുവരാണ്. ഈ ദിശ വിജയവും പ്രശസ്തിയും സൂചിപ്പിക്കുന്നു. വാസ്തു പ്രകാരം, ഓടുന്ന ഏഴ് കുതിരകളുടെ പെയിന്റിംഗ് നിങ്ങളുടെ വീടിന്റെ തെക്ക് ദിശയില്‍ സ്ഥാപിച്ചാല്‍ അത് നിങ്ങള്‍ക്ക് പ്രശസ്തിയും വിജയവും നല്‍കും.
വടക്ക് ദിശ
വടക്ക, സമ്പത്തിന്റെയും തൊഴിലിന്റെയും ദിശയാണ്. അതിനാല്‍, വടക്ക് ഭിത്തിയില്‍ 7 കുതിരകളുടെ പെയിന്റിംഗ് വയ്ക്കുന്നത് കുടുംബത്തില്‍ ഐശ്വര്യം ക്ഷണിച്ചുവരുത്തും. ഈ പെയിന്റിംഗ് നിങ്ങളുടെ വീടിന്റെ വടക്ക് ദിശയില്‍ വച്ചാല്‍ വീടിന് ഐശ്വര്യം കൈവരും. പണത്തിന്റെ വരവും വര്‍ധിക്കും. കച്ചവടത്തില്‍ ലാഭത്തിനായി നിങ്ങളുടെ കടയില്‍ ചിത്രത്തിന് പുറമെ ചെമ്പോ പിച്ചളയോ വെള്ളിയോ കൊണ്ട് തീര്‍ത്ത ഒരു ഓടുന്ന കുതിരയുടെ പ്രതിമയും സൂക്ഷിക്കാവുന്നതാണ്.
കിഴക്ക് ദിശ
നിങ്ങളുടെ വീടിന്റെ കിഴക്ക് ദിശയില്‍ 7 കുതിരകളുടെ പെയിന്റിംഗ് സൂക്ഷിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ കരിയറിന്റെ വളര്‍ച്ചയിലേക്ക് നയിക്കുകയും തടസ്സപ്പെട്ട ജോലികള്‍ പുനരാരംഭിക്കാനാകുകയും ചെയ്യും.

ഏത് മുറിയില്‍ വയ്ക്കണം
ഓടുന്ന കുതിരകള്‍ വേഗതയുടെ പ്രതീകമാണ്. അതുകൊണ്ട് അവ നിങ്ങളുടെ വീടിന്റെ സ്വീകരണമുറിയില്‍ വയ്ക്കണം. നിങ്ങള്‍ക്ക് ഈ പെയിന്റിംഗ് പഠനമുറിയിലോ ജോലിസ്ഥലത്തോ വയ്ക്കാവുന്നതാണ്.
ഇവിടെ വയ്ക്കരുത്
കിടപ്പുമുറിയിലോ പഠനമുറിയിലോ പൂജാമുറിയിലോ പ്രധാന വാതിലിനു മുകളിലോ 7 കുതിരകളുടെ പെയിന്റിംഗ് സ്ഥാപിക്കരുത്. ഏഴ് കുതിരകളുടെ പെയിന്റിംഗ് ഒരിക്കലും കുളിമുറിയിലോ ടോയ്ലറ്റിനോ സമീപമോ സ്ഥാപിക്കരുത്.
ഈ കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക
ഓടുന്ന കുതിരകളുടെ ചിത്രങ്ങള്‍ വയ്ക്കുമ്പോള്‍, സമാധാനപരമായ ഭാവത്തോടെ ഓടുന്ന കുതിരകളുടെ ചിത്രം വയ്ക്കുക. ആക്രമണകാരിയായ കുതിരയുടെ വാസ്തു പെയിന്റിംഗ് ഒരിക്കലും വീട്ടില്‍ വയ്ക്കരുത്. ഏഴ് വെള്ളക്കുതിരകളുടെ ചിത്രം വീട്ടില്‍ വച്ചാല്‍ അത് നിങ്ങള്‍ക്ക് ഐശ്വര്യവും ഭാഗ്യവും നല്കുന്നു. വെളുത്ത നിറം സമാധാനത്തിന്റെ പ്രതീകമാണ്, അത് വിജയവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നു. എപ്പോഴും ഒറ്റസംഖ്യയുള്ള തരത്തില്‍ കുതിരകളുടെ ചിത്രം തിരഞ്ഞെടുക്കുക. കുതിരയുടെ മുഖം കെട്ടിടത്തിന്റെ ഉള്ളിലേക്ക് ആയിരിക്കണം.
ഈ കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക
ഫോട്ടോയിലെ കുതിരകള്‍ യാതൊരു തടസ്സവുമില്ലാതെ നേര്‍രേഖയിലോ സമമിതിയിലോ ഓടുന്നതായി കാണിക്കണം. അവ വെള്ളത്തിലൂടെയല്ല തുറന്ന നിലത്തുകൂടി ഓടുന്നതായി ചിത്രീകരിക്കണം. കുതിരകളുടെ അപൂര്‍ണ്ണമായ ചിത്രം വയ്ക്കരുത്. ചുവന്ന പശ്ചാത്തലമുള്ള ഏഴ് കുതിരകളുടെ പെയിന്റിംഗ് ചൊവ്വയുടെ സ്വാധീനം ചെലുത്തും. അത് ഒരാളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
നീല നിറത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഏഴ് കുതിരകള്‍ ശനി ഗ്രഹത്തെ പ്രതിനിധീകരിക്കുകയും ഐക്യവും സമാധാനവും ക്ഷണിച്ചുവരുത്തുകയും ചെയ്യും. പെയിന്റിംഗിന്റെ വലുപ്പം മുറിയുടെ വലുപ്പത്തിന് ആനുപാതികമാണെന്ന് ഉറപ്പാക്കുക. വലുതും വിശാലവുമായ വീടിനായി ഒരു ചെറിയ പെയിന്റിംഗ് തിരഞ്ഞെടുക്കരുത്.



Click it and Unblock the Notifications