Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
വാസ്തുശാസ്ത്രം: സംതൃപ്തി നിറഞ്ഞ ദാമ്പത്യത്തിന് കിടപ്പുമുറിയില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍
നമ്മുടെ പൂര്‍വ്വികരുടെ കാലം മുതല്‍ നൂറ്റാണ്ടുകളായി വാസ്തുവില്‍ വിശ്വസിച്ചുവരുന്നു. വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി അകറ്റാനും പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കാനും വാസ്തു നിങ്ങളെ സഹായിക്കുന്നു. ഏത് കാര്യത്തിനും വാസ്തുപരമായ ഒരു സ്ഥാനവും അളവുമൊക്കെയുണ്ട്. അത് കൃത്യമയാല് മാത്രമേ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വീട്ടില്‍ നിലനില്ക്കും. ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പിനും നിങ്ങള്‍ ഉപയോഗപ്രദമായ വാസ്തു നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. കിടപ്പുമുറിയിലെ വാസ്തു കണക്കുകളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു.
നിങ്ങളുടെ വീട്ടില്‍ വാസ്തു ദോഷമുണ്ടെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍, വാദപ്രതിവാദങ്ങള്‍ തുടങ്ങി നിരവധി വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരും. അതിനാല്‍, നിങ്ങളുടെ കിടപ്പുമുറിയില്‍ നെഗറ്റീവ് എനര്‍ജി അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. വാസ്തുപ്രകാരം, ദാമ്പത്യ ജീവിതത്തില്‍ സ്നേഹം നിലനിര്‍ത്താനായി നിങ്ങളുടെ കിടപ്പുമുറിയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇലക്ട്രോണിക് സാധനങ്ങള്‍ ഒഴിവാക്കുക
ഈ ആധുനിക ലോകത്ത് ദമ്പതികള്‍ തമ്മിലുള്ള അകല്‍ച്ചയുടെ ഏറ്റവും വലിയ കാരണം മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളാണ്. വാസ്തു പ്രകാരം, സാങ്കേതിക ഉപകരണങ്ങളിലെ അഗ്നി മൂലകത്തിന്റെ സ്വാധീനം വ്യക്തിബന്ധങ്ങളില്‍ ദോഷത്തിന് കാരണമാകുന്നു. അതിനാല്‍ കിടപ്പുമുറികളില്‍ ഇവയുടെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
മൃഗങ്ങളുടെ ചിത്രങ്ങള്‍ ഒഴിവാക്കുക
കിടപ്പുമുറിയില്‍ സമാധാനവും സന്തോഷവും എല്ലാവരും ആഗ്രഹിക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം അക്രമിക്കുന്ന മൃഗങ്ങളുടെ ചിത്രങ്ങളും പ്രതിമകളും സൂക്ഷിക്കുന്നത് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ വിള്ളലിനും സംഘര്‍ഷത്തിനും കാരണമാകും. അതുകൊണ്ട് നിങ്ങളുടെ കിടപ്പുമുറിയില്‍ ഇത്തരം ചിത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ദൈവങ്ങളുടെ ചിത്രം വേണ്ട
നിങ്ങളുടെ കിടപ്പു മുറിയില്‍ ഒരു ദേവന്റെയോ ദേവിയുടെയോ ചിത്രം ഉണ്ടെങ്കില്‍, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. സന്തോഷത്തിന്റെ ഗ്രഹമായ ശുക്രന് കിടപ്പുമുറിയെ ഭരിക്കുന്നതായി പറയപ്പെടുന്നതിനാലാണിത്. ശുക്രന് വസിക്കുന്ന ബ്രഹസ്പതിയുടെ സാന്നിധ്യം അശുഭകരമായി കണക്കാക്കപ്പെടുന്നു. അസുരഗുരു ശുക്രനും, ദേവഗുരു ബ്രഹസ്പതിയുമാണ്. തല്‍ഫലമായി, അവര്‍ പരസ്പരം വൈരുദ്ധ്യമുള്ളവരായി കണക്കാക്കപ്പെടുന്നു. കൂടാതെ, നിങ്ങളുടെ കിടപ്പുമുറിയില്‍ മതഗ്രന്ഥങ്ങള്‍ വയ്ക്കുന്നതും ഒഴിവാക്കുക.
കട്ടിലിന്റെ സ്ഥാനം
മാസ്റ്റര്‍ ബെഡ്റൂമിന്റെ കട്ടില് കൃത്യമായി തെക്ക് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കണം. ഒരിക്കലും മധ്യഭാഗത്ത് ഇടരുത്, കാരണം അത് ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കിടപ്പുമുറി എപ്പോഴും ഒരു ചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ആയിരിക്കണം. സ്നേഹം വളര്‍ത്താനായി ദമ്പതികള്‍ എപ്പോഴും തെക്ക് ദിശയില്‍ തലവെച്ച് ഉറങ്ങണമെന്നും വാസ്തു പറയുന്നു.
ഇരുമ്പ് കട്ടില് ഒഴിവാക്കുക
ദമ്പതികള്‍ അവരുടെ കിടപ്പുമുറിയില്‍ ഒരിക്കലും ഇരുമ്പ് കട്ടില് ഉപയോഗിക്കരുത്. കാരണം ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും പങ്കാളികള്‍ക്കിടയില്‍ വഴക്കിന് കാരണമാകുകയും ചെയ്യും. എല്ലായ്പ്പോഴും ഒരു ക്യൂന്‍ സൈസ് വലുപ്പമുള്ള കട്ടില് ബെഡ്റൂമില്‍ ഉപയോഗിക്കുക.
കണ്ണാടിയുടെ സ്ഥാനം
ബെഡ്റൂമില്‍ കട്ടിലിന് നേരെ അഭിമുഖമായി ഒരിക്കലും കണ്ണാടി വയ്ക്കരുത്. കണ്ണാടിയുടെ വലിപ്പത്തിനനുസരിച്ച് അത് ദാമ്പത്യ സമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
ബെഡ്റൂമിന്റെ നിറം
കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറന്‍ ചുവരില്‍ പിങ്ക്, പീച്ച് നിറങ്ങള്‍ പെയിന്റ് ചെയ്യുന്നതാണ് ഉത്തമം. ഈ നിറങ്ങള്‍ മുറിയില്‍ ശാന്തവുമായ അന്തരീക്ഷം സൃഷ്ടിക്കുകയും നിങ്ങളുടെ സ്നേഹത്തെ സുഗമമാക്കുകയും ചെയ്യും. വിവാഹിതരായ ദമ്പതികള്‍ കിടപ്പുമുറിയില്‍ ഓറഞ്ച്, മഞ്ഞ, നീല, പിങ്ക് തുടങ്ങിയ കടും നിറങ്ങളിലുള്ള ഷോപീസുകള്‍ എപ്പോഴും സൂക്ഷിക്കണം. കറുപ്പ്, ചാരനിറം, കടും തവിട്ട് തുടങ്ങിയ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കണം.
ബെഡ്ഷീറ്റും തലയിണ കവറുകളും മാറ്റുക
രണ്ട് മൂന്ന് ദിവസം കൂടുമ്പോള്‍ നിങ്ങളുടെ ബെഡ്ഷീറ്റുകളും തലയിണ കവറുകളും മാറ്റണമെന്ന് വാസ്തു ശാസ്ത്രം ഉപദേശിക്കുന്നു. ഇത് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുകയും സന്തോഷകരവും സമൃദ്ധവുമായ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും.
കട്ടിലിന്റെ നിറം
പലരും കറുപ്പ് നിറത്തിലുള്ള കട്ടിലാണ് വാങ്ങുന്നത്. എന്നാല്‍ വാസ്തു ശാസ്ത്രമനുസരിച്ച് ഇത് ശരിയായ തിരഞ്ഞെടുപ്പായി കണക്കാക്കില്ല. ശനി ദേവനുമായി ബന്ധപ്പെട്ട നിറമാണ് കറുപ്പ് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ കിടപ്പുമുറിയില്‍ കറുത്ത കിടക്ക ഉപയോഗിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കും. ഇത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുകയും നിങ്ങളുടെ ഉല്‍പ്പാദനക്ഷമതയെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ പദ്ധതികളെ നശിപ്പിക്കുകയും ചെയ്യുന്ന നെഗറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കും. വാസ്തുപ്രകാരം കട്ടിലിന് ഏറ്റവും മികച്ച നിറമായി ബ്രൗണ്‍ നിറം കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications
