Latest Updates
-
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം
വീട്ടില്‍ പാമ്പ് ഇഴഞ്ഞുവരുന്നത് ശുഭമോ അശുഭമോ? ഭാവിജീവിതത്തിന്റെ സൂചനകള്‍ ഇത്
മിക്ക ആളുകള്‍ക്കും ഭയമുള്ള ഒരു ജീവിയാണ് പാമ്പ്. പല സാഹചര്യങ്ങളിലും വീട്ടിലോ വീട്ട് പരിസരത്തോ പാമ്പ് വരാറുണ്ട്. ആരിലും ഭയമുളവാക്കുന്ന ഒരു കാര്യമാണിത്. എന്നാല്‍ പാമ്പ് വീട്ടില്‍ കയറുന്നത് ഒരു സാധാരണ കാര്യമല്ല എന്നാണ് ശകുനശാസ്ത്ര പറയുന്നത്. അതുപോലെ ഒരു പാമ്പിനെ സ്വപ്നത്തില്‍ കാണുന്നതും പല തരത്തിലുള്ള ഭാവി സൂചനകളാണെന്ന് പറയുന്നു.
വീടിനുള്ളില്‍ പാമ്പ് പ്രവേശിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നടക്കാനിരിക്കുന്ന ചില കാര്യങ്ങളുടെ സൂചനയാണെന്ന് ശകുന ശാസ്ത്രത്തില്‍ പറയുന്നു. ഇത് പാമ്പിനെയും വീട്ടില്‍ അത് ദൃശ്യമായ സ്ഥാനത്തെയും ആശ്രയിച്ചിരിക്കുന്നു. ശകുനശാസ്ത്രം പ്രകാരം, വീട്ടില്‍ പാമ്പിനെ കാണുന്നതിന്റെ ഐശ്വര്യവും അശുഭ ഫലങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കറുത്ത പാമ്പ് വീട്ടില്‍ വന്നാല്‍
കറുത്ത പാമ്പ് വീട്ടില്‍ വന്നാല്‍, അടുത്തുതന്നെ നിങ്ങള്‍ക്ക് വലിയ വിജയം ലഭിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. കൂടാതെ, പൂര്‍ത്തീകരിക്കാത്ത ചില ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തെയും ഇത് സൂചിപ്പിക്കുന്നു. കറുത്ത പാമ്പ് വീട്ടില്‍ വന്നാല്‍ അത് നിങ്ങളുടെ ബിസിനസ്സിനും മറ്റും ശുഭകരമായും കണക്കാക്കപ്പെടുന്നു.
കറുത്ത പാമ്പ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകളും നല്കുന്നു. ഇത് ഇരുവരും തമ്മിലുള്ള പ്രണയം വളരുന്നതിന്റെ സൂചനയാണ്. ഇത് ഒരു കുട്ടിയുടെ ജനനത്തെയും സൂചിപ്പിക്കുന്നു. അതേ സമയം വീട്ടില്‍ എവിടെയെങ്കിലും കറുത്ത പാമ്പ് ഇരിക്കുന്നതായി കണ്ടാല്‍ അത് വലിയ പ്രശ്നങ്ങള്‍ അവസാനിക്കുന്നതിന്റെ സൂചനയായി നിങ്ങള്‍ക്ക് കണക്കാക്കാം.
ശകുനശാസ്ത്ര പ്രകാരം, ഒരു കറുത്ത പാമ്പ് വീട്ടിലേക്ക് വരുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ഒരു വലിയ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികളില്‍ വിജയിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.
വെളുത്ത പാമ്പ് വന്നാല്‍
വീട്ടില്‍ വെളുത്ത പാമ്പ് വരുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ഭാഗ്യം മാറാന്‍ പോകുകയാണെന്ന് ഇതിലൂടെ മനസിലാക്കാം. നിങ്ങളുടെ വഴിയില്‍ ഒരു വെളുത്ത പാമ്പിനെ കാണുന്നത് വളരെ ശുഭകരമാണ്. വെളുത്ത പാമ്പ് വീട്ടില്‍ വന്നാല്‍ അത് ശകുനശാസ്ത്ര പ്രകാരം വലിയൊരു കാര്യമാണ്. അത്തരമൊരു പാമ്പ് വീടിനുള്ളില്‍ വരുന്നത് വലിയ സമ്പത്ത് വരുന്നതിന്റെ സൂചനയാണ്. കൂടാതെ, ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷവും നല്കുന്നു.

മഞ്ഞ പാമ്പ് വന്നാല്‍
ശകുനശാസ്ത്ര പ്രകാരം, ഒരു മഞ്ഞ പാമ്പിനെ വീട്ടില്‍ കണ്ടാല്‍, അത് ജീവിതത്തില്‍ സമ്പത്തും സൗന്ദര്യവും വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമാണ്. ഇത് നിങ്ങള്‍ക്ക് പെട്ടെന്നുള്ള സമ്പത്തിന്റെ വരവിനെയും സൂചിപ്പിക്കുന്നു.
പച്ച പാമ്പ് വന്നാല്‍
വീട്ടില്‍ ഒരു പച്ച പാമ്പ് വരുന്നത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കുന്നു. പണമായോ കരിയറുമായോ വിവാഹവുമായോ പ്രണയവുമായോ മറ്റേതെങ്കിലും വിഷയവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇതിലൂടെ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു.
പാമ്പുമായി ബന്ധപ്പെട്ട ശകുനങ്ങള്‍
* ഒരു സര്‍പ്പം വലത്തുനിന്ന് ഇടത്തോട്ട് ഇഴയുന്നത് കണ്ടാല്‍ അത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
* ഒരു പാമ്പ് മുന്‍വശത്ത് നിന്ന് ഇഴയുമ്പോള്‍ അത് ശത്രുതയെ സൂചിപ്പിക്കുന്നു
* ഒരു കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് വലതുവശത്ത് ഒരു കറുത്ത പാമ്പിനെ കണ്ടാല്‍ അത് ശത്രുവിന്റെ മേലുള്ള വിജയത്തെ സൂചിപ്പിക്കുന്നു.
* പത്തി വിടര്‍ത്തിയ ഒരു കറുത്ത മൂര്‍ഖനെ കണ്ടാല്‍ അത് സമ്പത്തും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ലക്ഷണമായി കണക്കാക്കുന്നു.
* യാത്ര പുറപ്പെടുന്നതിന് മുമ്പ് ഒരു സര്‍പ്പത്തെ കാണുന്നത് അശുഭസൂചകമാണ്.
* വെളുത്ത പാമ്പിനെ കാണുന്നത് അശുഭമാണ്.
* യാത്ര തുടങ്ങുമ്പോള്‍ പാമ്പിനെ കാണുകയും അതിനുശേഷം ഇടതുവശത്ത് കഴുതയെ കാണുകയും ചെയ്താല്‍ അത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications
