Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വീട്ടില്‍ കയറിയാല്‍ സമാധാനക്കുറവും ഉറക്കക്കുറവും പതിവാണോ? വാസ്തുവിലെ ഈ പ്രശ്നങ്ങളാകാം കാരണം
Vastu Shastra Tips: എത്ര തിരക്കുകള്‍ക്കിടയിലും സ്വന്തം വീട്ടില്‍ കയറിയാല്‍ മനസ്സിനൊരു സമാധാനമാണ്. സ്വന്തം മുറിയില്‍ കുറച്ച് നേരം വിശ്രമിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ വലിയൊരു ഭാഗ്യം മറ്റൊന്നിനും ഇല്ല. എന്നാല്‍, ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതികള്‍ക്കിടയില്‍ പലര്‍ക്കും സമാധാനം കണ്ടെത്താന്‍ സാധിക്കാതെ വരുന്നു. സ്വന്തം വീട്ടില്‍ കയറിയാല്‍ പോലും ഉറക്കമില്ലായാമയും, അങ്കലാപ്പുകളും, സമാധാനക്കുറവും നിരന്തരം വേട്ടയാടുകയാണ്. എന്തുകൊണ്ടായിരിക്കും ഇത്തരത്തില്‍ സംഭവിക്കുന്നത്?

ജോലിത്തിരക്കും, സാമ്പത്തിക പ്രശ്നങ്ങളും മാത്രമല്ല, വാസ്തുപ്രകാരമുള്ള ദോഷങ്ങള്‍ ഒരു വീടിന്റെ സമാധാനം ഇല്ലാതാക്കാം. അതിനാല്‍ ഉറക്ക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, സമാധാനക്കുറവ് പരിഹരിക്കുന്നതിനും വാസ്തുവില്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ ഉണ്ട്. ഇതു പ്രകാരം, വീട്ടില്‍ നിന്നും ഒഴിവാക്കേണ്ട വസ്തുക്കള്‍ ഏതെല്ലാമെന്ന് നോക്കാം.
ഇലക്ട്രോണിക് വസ്തുക്കള്‍
വാസ്തുപ്രകാരം, കിടക്കുന്ന റൂമില്‍ ടിവി, കമ്പ്യൂട്ടര്‍ പോലെയുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ സ്ഥാപിക്കുന്നത് ശുഭകരമല്ല. ഇത്തരം വസ്തുക്കള്‍ മുറിയില്‍ ഇരിക്കുന്നത് ഒരു വ്യക്തിയുടെ ഉറക്കത്തെ ബാധിക്കുന്നതായി വാസ്തുവില്‍ കണക്കാക്കുന്നു. അതിനാല്‍, പതിവായി ഉറക്കകുറവുള്ള വ്യക്തികളാണ് നിങ്ങള്‍ എങ്കില്‍, ഇത്തരം ഇലക്ട്രോണിക് വസ്തുക്കള്‍ മുറിയില്‍ നിന്നും മാറ്റേണ്ടത് അനിവാര്യമാണ്.
കണ്ണാടി
ഇന്ന് എല്ലാ മുറിയിലും കണ്ണാടി സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, കിടപ്പുമുറിയില്‍ കണ്ണാടി പരമാവധി സ്ഥാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വാസ്തുശാസ്ത്ര പ്രകാരം, കിടക്കുന്ന മുറിയില്‍ കണ്ണാടി സ്ഥാപിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. അതിവാല്‍, കിടക്കുമ്പോള്‍ കണ്ണാടി തുണികൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ കണ്ണാടി മുറിയില്‍ നിന്നും നീക്കം ചെയ്യുക.
കിടക്കയുടെ ദിശ
ഏത് ദിശയില്‍ കിടക്ക വിരിച്ച് കിടക്കുന്നൂ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വാസ്തു പ്രകാരം, വടക്കുകിഴക്ക് ദിശയിലേയ്ക്ക് കിടക്ക വിരിച്ച് കിടക്കാന്‍ പാടുള്ളതല്ല. ഇത് ഉറക്കത്തെ ബാധിക്കുന്നതാണ്. പല പ്രശ്നങ്ങള്‍ മൂലം ഉറക്കം തടസ്സപ്പെടാനും സാധ്യത അമിതമാണ്. അതുപോലെ കട്ടില് ഉപയോഗിക്കുന്നവരാണെങ്കില്‍ മരത്തിന്റെ കട്ടില് ഉപയോഗിക്കുക. ചതുരാകൃതിയിലുള്ള കട്ടില് ഉപയോഗിക്കുന്നതാണ് നല്ലത്.
ഭക്ഷണം കഴിക്കുന്നത്
ചിലര്‍ കിടക്കയില്‍ ഇരുന്നുകൊണ്ട് ആഹാരം കഴിക്കാറുണ്ട്. എന്നാല്‍, വാസ്തുപ്രകാരം, ഇത്തരത്തില്‍ കിടക്കയില്‍ ഇരുന്ന് ആഹാരം കഴിക്കുന്നത് ശുഭകരമല്ല. ഇത് ഉറക്കത്തെ തടസ്സപ്പെടുത്താം. ഇതിനുപകരം, എല്ലാവരും ഒരുമിച്ചിരുന്ന് സമാധാനത്തോടെ ആഹാരം കഴിക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
വെള്ളം
ചിലര്‍ രാത്രിയില്‍ കുടിക്കുന്നതിനായി കിടപ്പു മുറയില്‍ വെള്ളം കരുതി വെയ്ക്കാറുണ്ട്. എന്നാല്‍, വാസ്തു പ്രകാരം, രാത്രിയില്‍ കിടക്കുമ്പോള്‍ കിടപ്പുമുറിയില്‍ വെള്ളം സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വാസ്തുപ്രകാരം ദോഷം ചെയ്യും. ഉറക്കത്തെ തടസ്സപ്പെടുത്തും. സമാധാനം ഇല്ലാതാകുന്നതിന് കാരണമാകുന്നു. അതുപോലെ, കിടപ്പു മുറിയുടെ തൊട്ടുമുകളില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിക്കാതിരിക്കുക.
നെയ്തിരി കത്തിക്കാം
ഒട്ടും ഉറക്കം ലഭിക്കാത്തവരാണ് നിങ്ങള്‍ എങ്കില്‍, രാത്രി ഉറങ്ങുന്നതിന് മുന്‍പ് കിടപ്പുമുറിയില്‍ നെയ്യ് വിളക്ക് കത്തിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഉറക്കം മെച്ചപ്പെടുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
