Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വരലക്ഷ്മി വ്രതനാളില്‍ ഈ 4 വസ്തുക്കള്‍ വീട്ടിലെത്തിക്കൂ, ലക്ഷ്മീദേവിയും ഒപ്പം വരും, ഭാഗ്യകടാക്ഷം
എല്ലാവരുടെയും ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ് സമ്പത്ത്. സമ്പത്തിനായി ലക്ഷ്മി ദേവിയെ പലപ്പോഴും ആരാധിക്കാറുണ്ട്. എല്ലാ ഹൈന്ദവ ദേവതകളിലും വച്ച് ലക്ഷ്മി ദേവിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശ്രീഹരി വിഷ്ണുവിന്റെ പത്‌നിയാണ് ലക്ഷ്മീദേവി എന്ന് പറയപ്പെടുന്നു. ദേവിയെ ആരാധിക്കുന്നത് ഒരാളുടെ ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും വരുത്തുന്നു. എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് വരലക്ഷ്മി വ്രതം ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഈ ഉത്സവം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.
വരമഹാലക്ഷ്മി വ്രതം എന്നും ഇത് അറിയപ്പെടുന്നു. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന വരമഹാലക്ഷ്മി വ്രതം ഈ വര്‍ഷം ഓഗസ്റ്റ് 25 വെള്ളിയാഴ്ചയാണ് വരുന്നത്. ഈ ശുഭവേളയില്‍ ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ടവ ചില വസ്തുക്കള്‍ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നത് സന്തോഷവും ഐശ്വര്യവും നല്‍കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ സമ്പത്തും ധനാഗമവുമുണ്ടാകും. വരലക്ഷ്മി വ്രത ദിനത്തില്‍ ഭാഗ്യം ആകര്‍ഷിക്കാനായി നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരേണ്ട 4 വസ്തുക്കള്‍ ഇതാ.

തേങ്ങ
ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്ക് തേങ്ങകള്‍ വളരെ ഇഷ്ടമാണ്. വരലക്ഷ്മി വ്രതത്തോടനുബന്ധിച്ച് വീട്ടില്‍ തേങ്ങ കൊണ്ടുവരികയോ ഒരു തേങ്ങ വീട്ടില്‍ വയ്ക്കുകയോ ചെയ്യുന്നത് ദേവിയെ ഉടന്‍ സന്തോഷിപ്പിക്കും. അതിനാല്‍ ഇത്തവണ വരലക്ഷ്മി നാളില്‍ ഒരു ചെറിയ തേങ്ങ വീട്ടിലേക്ക് കൊണ്ടുവരാന്‍ മറക്കരുത്.
കവടി
ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ട ഒന്നാണ് മഞ്ഞ നിറത്തിലുള്ള കവടികള്‍. വരമഹാലക്ഷ്മി നാളില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോള്‍, ലക്ഷ്മി ദേവിയുടെ കൃപയ്ക്കായി ഈ മഞ്ഞ കവടികള്‍ സമര്‍പ്പിക്കണം. ഈ ദിവസം, ലക്ഷ്മി ദേവിയെ ആരാധിച്ച ശേഷം, 11 മഞ്ഞ കവടികള്‍ ഒരു മഞ്ഞ തുണിയില്‍ കെട്ടി നിങ്ങളുടെ വീടിന്റെ വടക്ക് ദിശയില്‍ വയ്ക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരുത്തുന്നതായിരിക്കും.
ശംഖ്
പാലാഴിമദനത്തിനിടെ ലക്ഷ്മീദേവിയോടൊപ്പം പ്രത്യക്ഷപ്പെട്ട 14 പുണ്യ രത്‌നങ്ങളില്‍ ഒന്നാണിത്. ലക്ഷ്മീദേവിയുടെ ഇഷ്ട വസ്തുവായി ശംഖ് കണക്കാക്കപ്പെടുന്നു. തിരുവെഴുത്തുകളില്‍ ദക്ഷിണാവര്‍ത്തി ശംഖം ലക്ഷ്മീദേവിയുടെ സഹോദരനാണെന്ന് പറയപ്പെടുന്നു. ഈ ശംഖ് വീട്ടില്‍ പൂജിക്കുന്നതിലൂടെ ലക്ഷ്മീദേവിയുടെ കൃപയും മഹാവിഷ്ണുവിന്റെ അനുഗ്രഹവും ലഭിക്കും. വിഷ്ണു പുരാണത്തില്‍ പറയുന്നത്, ദക്ഷിണാവര്‍ത്തി ശംഖത്തില്‍ ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ്. ഈ ശംഖ് വീട്ടില്‍ പൂജിച്ചാല്‍ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകില്ല.

പാരിജാതം
സമുദ്രമദന സമയത്ത് കണ്ടെത്തിയതാണ് ഈ പുണ്യസസ്യവും എന്ന് പറയപ്പെടുന്നു. ഇന്ദ്രദേവന്‍ ഈ ചെടി സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയി അവിടെ നട്ടു. പാരിജാതം ചെടി ലക്ഷ്മി ദേവിക്കും വളരെ പ്രിയപ്പെട്ടതാണ്. ഈ ചെടി ഭൂമിയില്‍ ഒരു അനുഗ്രഹമാണ്. ഈ പ്രത്യേക ചെടി വീട്ടില്‍ നട്ടുപിടിപ്പിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും ലഭിക്കുന്നതായിരിക്കും.
ഇക്കാര്യങ്ങള്‍ ചെയ്യുക
ശുചിത്വം ഇഷ്ടപ്പെടുന്ന ദേവതയാണ് ലക്ഷ്മീദേവി. ദേവി എപ്പോഴും വൃത്തിയുള്ള സ്ഥലത്താണ് താമസിക്കുന്നത്. ശാന്തവും മനോഹരവും വൃത്തിയുള്ളതുമായ സ്ഥലങ്ങളില്‍ താമസിക്കാന്‍ ദേവി ആഗ്രഹിക്കുന്നു. ലക്ഷ്മി ദേവിയെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് നിങ്ങളുടെ വീടിന്റെ എല്ലാ മൂലകളും വൃത്തിയാക്കുക. വീട്ടുസാധനങ്ങള്‍ ശരിയായി ക്രമീകരിക്കുക. മാലിന്യങ്ങള്‍ നീക്കി വീട് എപ്പോഴും ശുചിയായി വയ്ക്കുക.
രംഗോലി
നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തിലൂടെയാണ് ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുന്നത്. ഗംഭീരവും മനോഹരവുമായ പ്രവേശന കവാടം ദേവിയെ ആകര്‍ഷിക്കുന്നു. അതിനാല്‍ നിങ്ങളുടെ വീടിന്റെ പ്രധാന കവാടം വൃത്തിയാക്കി അതിനുമുന്നില്‍ രംഗോലി ഇടുക. ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ട നിറങ്ങളായ ചുവപ്പ്, സ്വര്‍ണ്ണം, മഞ്ഞ എന്നീ നിറങ്ങള്‍ രംഗോലിയില്‍ ഉപയോഗിക്കുക.
താമരപ്പൂവ്
ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ട പുഷ്പമാണ് താമര. ദേവി എപ്പോഴും ഒരു പൂവ് തന്നോടൊപ്പം സൂക്ഷിക്കുന്നു. അതിനാല്‍, നിങ്ങളുടെ വീട് അലങ്കരിക്കാന്‍ നിങ്ങള്‍ താമരപ്പൂക്കള്‍ ഉപയോഗിക്കുക. ലക്ഷ്മി ദേവി തീര്‍ച്ചയായും നിങ്ങളുടെ വീട്ടില്‍ വരുന്നതായിരിക്കും. താമര വിശുദ്ധിയെയും സമ്പത്തിനെയും പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ താമര വിത്ത് ജപമാല സൂക്ഷിക്കുക.
ശ്രീയന്ത്രം
ഹിന്ദു പുരാണങ്ങളില്‍ ചില ആകര്‍ഷണ യന്ത്രങ്ങളെ കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. ഇവയില്‍ ഏറ്റവും ശക്തവും മഹത്തായതുമാണ് ശ്രീ യന്ത്രം. നിയമങ്ങള്‍ പാലിച്ച് നിങ്ങള്‍ അതിനെ പൂജിച്ചാല്‍, അത് നിങ്ങളുടെ വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും. ഇത് നിങ്ങളുടെ പൂജാമുറിയില്‍ മുറിയില്‍ വയ്ക്കുക, ഭാഗ്യത്തിനായി ദിവസവും ആരാധിക്കുക.

തുളസി പൂജ
ഐശ്വര്യത്തെ പ്രതീകപ്പെടുത്തുന്ന ഏറ്റവും ശുഭകരമായ സസ്യമായി തുളസിയെ കണക്കാക്കപ്പെടുന്നു. ദിവസവും തുളസിത്തറയില്‍ വിളക്ക് കത്തിച്ച് പൂജിക്കുന്നത് ഐശ്വര്യവും സമ്പത്തും കൈവരുത്തും. തുളസിദേവിയെ പ്രാര്‍ത്ഥിക്കുന്ന ഓരോ വീട്ടിലും ദൈവാനുഗ്രഹങ്ങളുണ്ടാകും. ലക്ഷ്മി ദേവിയെ ക്ഷണിക്കുന്നതിനോ പ്രസാദിപ്പിക്കുന്നതിനോ വേണ്ടി നിങ്ങളുടെ വീടിന് പുറത്ത് തുളസി ചെടി നട്ടുപിടിപ്പിക്കുക, അതിനടുത്ത് ഒരു വിളക്ക് കത്തിക്കുക.
വരലക്ഷ്മി വ്രതത്തിന്റെ പ്രാധാന്യം
വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ആഗ്രഹിക്കുന്ന വരനെ ലഭിക്കുകയും ദാമ്പത്യ ജീവിതം സന്തോഷകരമാകുകയും ചെയ്യുന്നു. മഹാവിഷ്ണുവിന്റെ ഭാര്യയായി അറിയപ്പെടുന്ന ലക്ഷ്മിയുടെ ഒരു രൂപമാണ് വരലക്ഷ്മി. വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നതിലൂടെ അഷ്ട സിദ്ധിയുടേയും മഹാലക്ഷ്മിയുടേയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം വീട്ടിലും ദാമ്പത്യ ജീവിതത്തിലും നിലനില്‍ക്കും.
വിശ്വാസമനുസരിച്ച്, ഈ ദിവസം ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ മുക്തി ലഭിക്കും. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും ഈ വ്രതം വളരെ ഉപകാരപ്രദമാണ്. ഈ വ്രതം അനുഷ്ഠിക്കുന്ന ഏതൊരാളും ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ആസ്വദിക്കുന്നു, പണത്തിന് ഒരു കുറവുമുണ്ടാകില്ല.



Click it and Unblock the Notifications












