Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ആദ്യ കാഴ്ചയില്‍ത്തന്നെ മയങ്ങും, ഈ രാശിയിലെ ആണ്‍കുട്ടികള്‍ പെണ്ണിന്റെ കണ്ണില്‍ കാമദേവന്
ജ്യോതിഷത്തില്‍ 12 രാശിചിഹ്നങ്ങളുണ്ട്. വ്യത്യസ്ത രാശികളില് ജനിച്ച ആളുകള്‍ക്ക് വ്യത്യസ്ത സ്വഭാവവും വ്യക്തിത്വവും സവിശേഷതകളും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഓരോ രാശിക്കും ചില പൊതുസ്വഭാവവും സവിശേഷതയുമുണ്ടാകും. ജ്യോതിഷപ്രകാരം ചില രാശികളില് ജനിച്ച ആണ്‍കുട്ടികള്‍ വളരെ ആകര്‍ഷകമായ വ്യക്തിത്വങ്ങളുള്ളവരാണെന്ന് പറയുന്നു. അവരുടെ സംസാര ശൈലി എല്ലാവരില്‍ നിന്നും വ്യത്യസ്തമാണ്.
അതുകൊണ്ടാണ് എല്ലാവരും അവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. പെണ്‍കുട്ടികള്‍ ഇവരില്‍ പെട്ടെന്ന് മതിപ്പുളവാക്കുകയും ഉടന്‍ തന്നെ ഈ രാശിക്കാരുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. അങ്ങേയറ്റം വിശ്വസ്തരും കൂടിയാണ് ഈ രാശിക്കാര്‍. ആദ്യ കാഴ്ചയില്‍ തന്നെ പെണ്‍കുട്ടികളെ മയക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ഈ രാശിക്കാര്‍ വളരെ ബുദ്ധിയുള്ളവരാണ്. മിഥുനം രാശിയിലെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ അവരുടെ വാക്കുകള്‍ കൊണ്ട് ആകര്‍ഷിക്കുന്നു. പെണ്‍കുട്ടികള്‍ ഈ രാശിക്കാരുടെ പ്രസന്ന സ്വഭാവത്തിലും ആകര്‍ഷകമായ വ്യക്തിത്വത്തിലും എളുപ്പത്തില്‍ മതിപ്പുളവാക്കുന്നു. മിഥുന രാശിയിലുള്ളവര്‍ വളരെ തുറന്ന മനസ്സുള്ളവരാണ്. ഈ ഒരു കാര്യവും പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. ഈ രാശിയിലെ ആണ്‍കുട്ടികള്‍ വളരെ ഉല്ലാസപ്രിയരാണ്. വിവാഹശേഷം അവര്‍ അവരുടെ പങ്കാളികളെ വളരെയേറെ സ്നേഹിക്കുന്നവരാണ്. ഈ രാശിക്കാര്‍ അവരുടെ പങ്കാളി പറയുന്നതെല്ലാം ശ്രദ്ധയോടെ കേള്‍ക്കുകയും പരാതിപ്പെടാന്‍ അവര്‍ക്ക് അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നവരാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് വളരെ ആകര്‍ഷകമായ വ്യക്തിത്വമുണ്ട്. പെണ്‍കുട്ടികള്‍ അവരുമായി വളരെ വേഗത്തില്‍ അടുക്കുന്നു. ഈ രാശിചിഹ്നത്തിലുള്ള ആളുകള്‍ വളരെ വിശ്വസനീയരാണ്. അവര്‍ ഒരിക്കലും മറ്റുള്ളവരെ ഉപേക്ഷിക്കുന്നില്ല. മറ്റുള്ളവരുടെ സന്തോഷത്തിലും ഇവര്‍ വളരെയേറെ ശ്രദ്ധിക്കുന്നവരാണ്. ഈ പ്രത്യേകത കാരണം പെണ്‍കുട്ടികള്‍ അവരുമായി പെട്ടെന്ന് പ്രണയത്തിലാകുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാരായ ആണ്‍കുട്ടികള്‍ വളരെ ശുദ്ധ ഹൃദയരാണ്. പെണ്‍കുട്ടികള്‍ വളരെ വേഗത്തില്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ചിങ്ങം രാശിക്കാരുടെ സ്വഭാവം വളരെ റൊമാന്റിക് ആണ്. തികഞ്ഞ സത്യസന്ധതയോടെയാണ് അവര്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത്. ഈ രാശിയിലെ ആണ്‍കുട്ടികള്‍ തങ്ങളുടെ പങ്കാളിയെ ഭ്രാന്തമായി സ്നേഹിക്കുന്നവരാണ്. പങ്കാളിയുടെ സന്തോഷത്തിനായി ഇത്തരം ആണ്‍കുട്ടികള്‍ക്ക് ഏതറ്റം വരെയും പോകും.
കുംഭം
പങ്കാളിയുടെ വികാരങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഗുണം കുംഭം രാശിയിലെ ആണ്‍കുട്ടികള്‍ക്ക് ഉണ്ട്. അത്തരം ആളുകള്‍ അവരുടെ പങ്കാളികളോട് അങ്ങേയറ്റം വിശ്വസ്തരായിരിക്കും. തങ്ങളുടെ പങ്കാളിയെ അവര്‍ എപ്പോഴും ഒരു രാജ്ഞിയെപ്പോലെ നിലനിര്‍ത്തുന്നവരുമാണ്.
ധനു
ധനു രാശിക്കാരായ ആണ്‍കുട്ടികള്‍ വളരെ സത്യസന്ധരാണ്. പെണ്‍കുട്ടികളുടെ ബാഹ്യ രൂപത്തേക്കാള്‍ നിങ്ങളുടെ ആന്തരിക സൗന്ദര്യമാണ് അവര്‍ ഇഷ്ടപ്പെടുന്നത്. അവര്‍ ഒരിക്കലും പങ്കാളികളെ വഞ്ചിക്കാത്തതിന്റെ കാരണവും ഇതാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കൂട്ടര്‍ പങ്കാളിയെ ആദ്യ ദിനം പോലെ തന്നെ സ്നേഹിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. ഈ രാശിയിലെ ആണ്‍കുട്ടികളിലേക്ക് പെണ്‍കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ ആകര്‍ഷിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications