Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഇന്നത്തെ ദിവസം ഏറെ പ്രത്യേകതയുള്ളത്; ഈ 5 സാധനങ്ങള്‍ വീട്ടിലെത്തിച്ചാല്‍ മഹാഭാഗ്യം പുറകേവരും
ഈ വര്‍ഷത്തെ വൈശാഖ പൂര്‍ണിമ മെയ് 5 വെള്ളിയാഴ്ചയാണ്. ഹൈന്ദവ പാരമ്പര്യമനുസരിച്ച്, വൈശാഖ പൂര്‍ണിമ ദിനത്തില്‍ ദാനധര്‍മ്മങ്ങളും മതപരമായ പ്രവര്‍ത്തനങ്ങളും ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്നു. ഈ ദിവസമാണ് ശ്രീ ബുദ്ധന് ജനിച്ചത്. അതിനാല്‍ ബുദ്ധമതത്തിലും ഇത് വളരെ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസത്തെ ബുദ്ധ പൂര്‍ണിമ എന്നും വിളിക്കുന്നു. ഈ ദിവസം നിരവധി ശുഭകരമായ യാദൃശ്ചികതകള്‍ നടക്കുന്നുണ്ട്.
ചില പ്രത്യേക നടപടികള്‍ കൈക്കൊള്ളുന്നതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും വസിക്കും. വാസ്തു ശാസ്ത്ര പ്രകാരം വൈശാഖ പൂര്‍ണിമ നാളില്‍ വീട്ടില്‍ ചില സാധനങ്ങള്‍ കൊണ്ടുവരുന്നത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും. നിങ്ങളുടെ വീട്ടില്‍ എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടാകും. ലക്ഷ്മീ ദേവിയുടെ കൃപയാല്‍ ഐശ്വര്യം നിങ്ങളുടെ കൂടെയുണ്ടാകും. വൈശാഖ പൂര്‍ണിമ നാളില്‍ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരേണ്ട ആ ഭാഗ്യവസ്തുക്കള്‍ ഇതാണ്.

ശ്രീ യന്ത്രം
ഹൈന്ദവ വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവി ശ്രീയന്ത്രത്തില്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ പ്രത്യേക ആരാധന ദിനമായ വൈശാഖ പൂര്‍ണിമ നാളില്‍ ഇത് വീട്ടിലേക്ക് കൊണ്ടുവരുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. വൈശാഖ പൂര്‍ണിമയുടെ ശുഭവേളയില്‍ ശ്രീ യന്ത്രം വീട്ടിലെത്തിക്കുന്നത് നിങ്ങളുടെ വീടിന്റെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുന്നു. വീട്ടിലെ അംഗങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതിയുണ്ടാകുന്നു. കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കുന്നു.

പിച്ചളയില്‍ തീര്‍ത്ത ആന പ്രതിമ
വൈശാഖ പൂര്‍ണിമ ദിനത്തില്‍ ഒരു പിച്ചളയില്‍ തീര്‍ത്ത ആനയെ വീട്ടില്‍ കൊണ്ടുവരുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വൈശാഖ പൂര്‍ണിമ നാളില്‍ പിച്ചള ആനയെ വീട്ടിലെത്തിച്ചാല്‍ ദാരിദ്ര്യം മാറുമെന്നാണ് വിശ്വാസം. ഇതോടൊപ്പം കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു.

ബുദ്ധന്റെ പ്രതിമ
വൈശാഖ പൂര്‍ണിമ ദിനത്തിലാണ് ശ്രീബുദ്ധന് ജനിച്ചത്. അതുകൊണ്ട് ഈ ദിവസം ബുദ്ധന്റെ വിഗ്രഹം വീട്ടില്‍ കൊണ്ടുവരുന്നതും വളരെ മംഗളകരമായി കണക്കാക്കുന്നു. ഫെങ് ഷൂയി പ്രകാരം വീട്ടില്‍ ഗൗതമ ബുദ്ധന്റെ വിഗ്രഹം സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് ഐശ്വര്യവും ഭാഗ്യവും നല്കുന്നു.

വെള്ളി നാണയം
അക്ഷയതൃതീയ പോലെ തന്നെ വൈശാഖ പൂര്‍ണിമയില്‍ സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച്, ഈ ദിവസം ഒരു വെള്ളി നാണയം വാങ്ങി വീട്ടിലെത്തിച്ചാല്‍ അത് നിങ്ങളുടെ ഭാഗ്യം മാറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. കാരണം, വെള്ളി നാണയം വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും അനുഗ്രഹം നിങ്ങള്‍ക്കൊപ്പം നിലനില്‍ക്കുമെന്നാണ് വിശ്വാസം.

കവടി
ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ് കവടി. അതിനാല്‍, വൈശാഖ പൗര്‍ണമി ദിനത്തില്‍ നിങ്ങള്‍ വീട്ടിലേക്ക് കവടി കൊണ്ടുവരിക. ഇതുമൂലം വീട്ടില്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവുമുണ്ടാകില്ല. എപ്പോഴും ഐശ്വര്യം നിങ്ങളുടെ കൂടെയുണ്ടാകും.

വൈശാഖ പൂര്‍ണിമ ശുഭമുഹൂര്‍ത്തം
സനാതന ധര്‍മ്മത്തില്‍ വൈശാഖ പൂര്‍ണിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വൈശാഖ പൂര്‍ണിമയില്‍ ഗംഗയില്‍ കുളിപ്പിച്ച് പൂജിക്കുന്ന ഒരു ആചാരമുണ്ട്. വൈശാഖ പൂര്‍ണ്ണിമ ദിനത്തില്‍ വൈദിക കലണ്ടര്‍ പ്രകാരം രാവിലെ 4.11 മുതല്‍ 4.55 വരെയായിരിക്കും സ്നാനം ചെയ്യുന്നതിന് അനുകൂല സമയം.
ഈ ദിവസം ഒരു പുണ്യനദിയില്‍ കുളിച്ചാല്‍ പുണ്യപരമായ നേട്ടങ്ങള്‍ നേടാന്‍ കഴിയും. വൈശാഖപൂര്‍ണിമ നാളില്‍ ചന്ദ്രോദയം 5:58 ന് ആയിരിക്കും. ഈ ദിവസം നിങ്ങള്‍ക്ക് ചന്ദ്രന് അര്‍ഘ്യം സമര്‍പ്പിക്കാം.

വൈശാഖ പൂര്‍ണിമ പ്രാധാന്യം
വൈശാഖ പൂര്‍ണിമയില്‍ സ്നാനം, ദാനം എന്നിവ ചെയ്യുന്നത് നിങ്ങള്‍ക്ക് വിശേഷ പുണ്യങ്ങള്‍ നല്കുന്നു. ഈ ദിവസം ആല്‍മരത്തെ പ്രത്യേകം ആരാധിക്കുന്നു. ഇതുകൂടാതെ വൈശാഖ പൂര്‍ണിമയില്‍ സത്യ വിനായക വ്രതം ആചരിക്കാനും നിയമമുണ്ട്. ഈ ദിവസം സത്യ വിനായക വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാ ദാരിദ്ര്യവും അകലുമെന്നാണ് വിശ്വാസം.
വൈശാഖ പൂര്‍ണിമയില്‍ ധര്‍മ്മരാജനെ ആരാധിക്കണമെന്ന് നിയമമുണ്ട്. സത്യവിനായക വ്രതാനുഷ്ഠാനത്തിലൂടെ ധര്മ്മരാജന് പ്രസാദിക്കുമെന്നാണ് വിശ്വാസം. ഈ വ്രതാനുഷ്ഠാനം ചിട്ടയോടെ അനുഷ്ഠിച്ചാല്‍ നിങ്ങള്‍ക്ക് അകാലമരണഭീതി ഉണ്ടാകില്ല.

വൈശാഖ പൂര്‍ണിമ വ്രത രീതി
പൗര്‍ണ്ണമി നാളില്‍ വ്രതമനുഷ്ഠിക്കുന്നയാള്‍ അതിരാവിലെ എഴുന്നേറ്റു കുളിച്ച് ശുദ്ധിവരുത്തുക. അതിനുശേഷം വ്രതാനുഷ്ഠാനം നടത്തി മഹാവിഷ്ണുവിനെ ആരാധിക്കണം. രാത്രി പൂര്‍ണ്ണചന്ദ്രനെ വിളക്ക്, ചന്ദനത്തിരി, പൂക്കള്‍, ധാന്യങ്ങള്‍, ശര്‍ക്കര മുതലായവ കൊണ്ട് പൂജിക്കുകയും വെള്ളം സമര്‍പ്പിക്കുകയും വേണം. അതിനു ശേഷം ഒരു കുടം നിറയെ വെള്ളം യോഗ്യനായ ഒരു ബ്രാഹ്മണന് ദാനം ചെയ്യണം.



Click it and Unblock the Notifications
