Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
ഉത്രാടത്തോടെ ഒന്നാം ഓണത്തിന് തുടക്കം, അറിയാം പ്രാധാന്യവും പ്രത്യേകതയും
Onam 2025: രണ്ട് ദിവസം കഴിഞ്ഞാല്‍ തിരുവോണമാണ്. ഒന്നാം ഓണം എന്ന ഉത്രാടവും തിരുവോണവും എല്ലാം നമ്മള് ഓരോരുത്തരിലും ഗൃഹാതുരത ഉണര്‍ത്തുന്നതാണ്. അത്തം മുതല്‍ ആരംഭിക്കുന്ന ആഘോഷത്തിന് തുടക്കം കുറിയ്ക്കുന്നത് സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഉത്സവത്തിനാണ്. പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഈ ആചാരങ്ങളും ആഘോഷങ്ങളും മലയാളിയുള്ളിടത്തോലം കാലം നിലനില്ക്കുന്നു. കുടുംബത്തിന്റെ ഒത്തു ചേരലും സന്തോഷവും സമൃദ്ധിയും എല്ലാം ഓണക്കാലത്തോടെ മാറി മറിയുന്നു. വിളവെടുപ്പ് ഉത്സവമാണ് ഓണം എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം പ്രാധാന്യം ഓണത്തിന് നമ്മളോരോരുത്തരുടേയും ജീവിതത്തിലുണ്ട്.
അത്തം മുതല്‍ ഓണാഘോഷത്തിന് തുടക്കമിടുമെങ്കിലും ഉത്രാട ദിനത്തോടെയാണ് ഒന്നാം ഓണം ആരംഭിക്കുന്നത്. അതിനടുത്ത ദിവസം തിരുവോണവും പിന്നീട് മൂന്നാം ഓണം നാലാം ഓണം എന്നിങ്ങനെ ആഘോഷങ്ങള്‍ നീണ്ട് കിടക്കും. ഈ ദിനങ്ങളില്‍ ഉത്രാടത്തിനുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്. എന്തുകൊണ്ടാണ് ഉത്രാട ദിനത്തെ ഒന്നാം ഓണം എന്ന് പറയുന്നത്, എന്തൊക്കെയാണ് ഈ ദിനത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം അറിഞ്ഞിരിക്കണം എന്ന് നമുക്ക് നോക്കാം.

ഉത്രാടത്തിന്റെ പ്രാധാന്യം
തിരുവോണമാണ് ഓണദിവസമായി കണക്കാക്കുന്നത്, എന്നാല്‍ ഉത്രാട ദിനത്തില്‍ ആരംഭമാവുന്ന ഒന്നാം ഓണത്തോടെ ആഘോഷങ്ങളില്‍ ആളഉകള്‍ മതിമറക്കുന്നു. തിരുവോണത്തിന് തൊട്ടു മുന്‍പായി വരുന്ന ദിനമാണ് ഉത്രാടം. എല്ലാ വര്‍ഷവും തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് വേണ്ടി മഹാബലി യാത്ര ആരംഭിക്കുന്ന ദിനമായാണ് ഉത്രാട ദിനത്തെ കണക്കാക്കുന്നത്. മഹാബലിയെ വരവേല്‍ക്കുന്നതിന് വേണ്ടി ആളുകള്‍ വീട് വൃത്തിയാക്കുകയും പ്രത്യേകം അലങ്കാരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. ഇതെല്ലാം ആരംഭിക്കുന്ന ദിനമായാണ് ഉത്രാടത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഉത്രാടത്തിന് ഇത്രയും പ്രാധാന്യം ഉള്ളതും.
ഒരുക്കങ്ങളും ചടങ്ങുകളും
ഉത്രാടത്തില്, വീടുകളില്‍ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്ന ദിനമാണ്. പലപ്പോഴും എന്താണ് തയ്യാറാക്കേണ്ടത് എന്തൊക്കെ വിരുന്നൊരുക്കണം എപ്രകാരം ആഘോഷങ്ങള്‍ വേണം തുടങ്ങി എല്ലാ കാര്യങ്ങളും ഉത്രാട ദിനത്തിലാണ് ചെയ്യുന്നത്. തിരുവോണത്തിന് വേണ്ടി എല്ലാ കാര്യങ്ങളും തയ്യാറാക്കുകയും വാങ്ങിക്കുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും വേണ്ടി നടത്തുന്ന ഉത്രാടപ്പാച്ചില്‍ എന്ന ഒരു വാക്ക് തന്നെ ഉണ്ട്. മഹാബലി തമ്പുരാന് എത്തുമ്പോള്‍ യാതൊരു കുറവും വരാതെ സ്വീകരിക്കുക എന്നതാണ് ഉത്രാടപ്പാച്ചിലിന് പിന്നിലെ പ്രധാന കാര്യം. കേരളത്തിന്റെ സമ്പന്നമായ പൈതൃകം എടുത്ത് കാണിക്കുന്ന ഒരു ദിനം കൂടിയാണ് ഉത്രാട ദിനത്തോടെ തുടക്കമിടുന്നത് എന്നതാണ് സത്യം.

കുട്ടികളുടെ ഓണം
കുട്ടികളുടെ ഓണം എന്നാണ് ഉത്രാട ദിനത്തെ പറയുന്നത്. ഉത്രാട ദിനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേകം സദ്യ ഒരുക്കുകയും പുത്തനുടുപ്പുകള്‍ സമ്മാനമായി നല്‍കുകയും ചെയ്യുന്നു. തിരുവോണം ആഘോഷിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി തയ്യാറെടുക്കുന്ന ദിനം കൂടിയാണ് ഉത്രാടം. എല്ലാം വാരിക്കൂട്ടി തിടുക്കത്തോടെ ചെയ്യുന്നതിനാലാണ് ഉത്രാടപ്പാച്ചില്‍ എന്ന് പൊതുവേ പറയുന്നത്. ചില ഇടങ്ങളില്‍ ഉത്രാട ദിനത്തില്‍ വളരെ വലിയ പൂക്കളം തയ്യാറാക്കുകയും അത് തിരുവോണ ദിനം അവസാനം വരെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. ഈ ദിനത്തിലാണ് പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നതും.
സാംസ്കാരിക പ്രാധാന്യം
ഉത്രാടം എന്നത് ഓണത്തെ വരവേല്ക്കുന്നതിനുള്ള ഒരു തയ്യാറെടുപ്പ് ദിനം മാത്രമല്ല അത് ഒരു കുടുംബത്തിലെ സന്തോഷം, ഐക്യം, കൃതജ്ഞത എന്നിവയുടെ പ്രതീകം കൂടിയാണ്. അത് മാത്രമല്ല ചില ഭാഗങ്ങളില്‍ ഈ ദിനം മുതല്‍ മാതേവരെ തയ്യാറാക്കുന്നു. കൂടാതെ സമ്പത്തും സമാധാനവും ഐശ്വര്യവും സമൃദ്ധിയും ഈ ദിനത്തില്‍ നിറഞ്ഞ് നില്ക്കുക കൂടി ചെയ്യുന്ന ഒരു ദിനമാണ് ഉത്രാട ദിനം. അതുകൊണ്ട് തന്നെ ആഘോഷത്തുടക്കമായാണ് ഓരോ മലയാളിയും ഉത്രാട ദിനത്തെ കണക്കാക്കുന്നതും.



Click it and Unblock the Notifications