Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
2024-ലെ അവസാന ആകാശവിരുന്ന്, മഴപെയ്യും പോലെ ഉര്സിഡ് ഉല്ക്കാവര്ഷം, രാത്രിയില് ആകാശത്ത് കാണാം
2024 അവസാനിക്കുന്നതിന് പ്രപഞ്ചസ്നേഹികള്ക്ക് വിസ്മയം ഒരുക്കാന് കാത്തിരിക്കുകയാണ് രാത്രിയാകാശം. ഡിസംബര് 21- 22 തീയതികളില് പാരമ്യത്തില് എത്തുന്ന ഉര്സിഡ് ഉല്ക്കാവര്ഷം ആകാശപ്രേമികള്ക്ക് ഈ വര്ഷത്തെ ഏറ്റവും ഒടുവിലത്തെ ദൃശ്യവിരുന്നാകും.

മഴപോലെ ഉല്ക്ക
മുമ്പ് പ്രത്യക്ഷമായ ജെമിനി ഉല്ക്കാവര്ഷം പോലെ വലുതല്ലെങ്കിലും സ്വര്ണ്ണമഴ പെയ്തിറങ്ങുന്നത് പോലെ വളരെ വ്യക്തവും തിളക്കമുള്ളതുമായ കാഴ്ച തന്നെയാകും ഉര്സിഡ് നല്കുക. ആകാശത്ത് ചന്ദ്രന് ഉണ്ടെങ്കില് പോലും ഈ കാഴ്ച ദൃശ്യമാകും. ജെമിനി ഉല്ക്കാവര്ഷം കാണാന് സാധിക്കാത്തവര്ക്ക് വര്ഷം അവസാനിക്കുന്നതിന് മുമ്പ് ഏറ്റവും നല്ല അവസരമാണ് മുമ്പിലുള്ളത്.
ഡിസംബര് 17 മുതല് കാണാം
ഡിസംബര് 17 മുതല് 26 വരെയുള്ള കാലയളവില് ഉര്സിഡ് ഉല്ക്കാവര്ഷം കാണാനാകും. പക്ഷേ ഇത് പാരമ്യത്തിലെത്തുക ഡിസംബര് 21, 22 തീയതികളില് ആയിരിക്കും. ഡിസംബര് തുടക്കത്തില് (2-21) തന്നെ ആരംഭിച്ച ജെമിനിഡ് ഉല്ക്കാവര്ഷം പൊതുവെ മഞ്ഞനിറത്തില് ആയിരിക്കുമെങ്കിലും ചിലപ്പോള് വെള്ള, പച്ച നിറങ്ങളില് കാണാനാകുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.
എന്താണ് ഉര്സിഡ്
എല്ലാ വര്ഷവും ഡിസംബര് 17-26 കാലയളവില് സംഭവിക്കുന്ന ഉല്ക്കാവര്ഷമാണ് ഉര്സിഡ്. ഈ വര്ഷം ഉര്സിഡ് പാരമ്യത്തിലെത്തുമ്പോള് മണിക്കൂറില് പത്ത് ഉല്ക്കാപതനങ്ങള് വരെ സംഭവിക്കാമെന്ന് എര്ത്ത്സ്കൈ ഓര്ഗനൈസേഷന് വെബ്സൈറ്റ് റിപ്പോര്ട്ട് ചെയ്യുന്നു. 8P/Tuttle എന്ന ഛിന്നഗ്രഹത്തില് നിന്നുള്ള അവശിഷ്ടങ്ങളും ധൂമവുമാണ് ഈ ഉല്ക്കാവര്ഷത്തിന് കാരണമാകുന്നത്. 5 കിലോമീറ്റര് വീതിയുള്ള, സൂര്യനെ 13.6 വര്ഷം കൂടുമ്പോള് ഭ്രമണം ചെയ്യുന്ന ഛിന്നഗ്രഹം ആണിത്.
ഈ ഉല്ക്കകള് ഉര്സ മൈനര് അഥവാ ലിറ്റര് ഡിപ്പര് നക്ഷത്രസമൂഹത്തില് നിന്നും വരുന്നതായിട്ടാണ് കാണപ്പെടുന്നത്. ഉത്തരാര്ദ്ധഗോളത്തില് എല്ലാ രാത്രികളില് ദൃശ്യമാകുന്ന നക്ഷത്ര സമൂഹം ആയതുകൊണ്ട് രാത്രി മുഴുവന് ഈ ഉല്ക്കകളെ ആകാശത്ത് കാണാനാകും.
എപ്പോള് കാണാം
ഡിസംബര് 21 ന് അര്ദ്ധരാത്രിയോടെയാണ് ഉര്സിഡ് ഉല്ക്കാവര്ഷം കാണാന് ഏറ്റവും നല്ല സമയം. ഈ ദിവസം ചന്ദ്രന് അല്പ്പം അപൂര്ണ്ണമായിരിക്കും. ചന്ദ്രന്റെ പ്രഭയില് ചില ഉല്ക്കകള് മറയുമെങ്കിലും വളരെ തിളക്കമുള്ളവയെ കാണാനാകും.
ഈ ഉല്ക്കാവര്ഷം ഏറ്റവും മികച്ച രീതിയില് കാണുന്നതിന് നഗരത്തിരക്കുകളില് നിന്നും ഒഴിഞ്ഞ ഇടം കണ്ടെത്തുക.
കൃത്രിമവെളിച്ചവും പ്രകാശവും ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക.
ചന്ദ്രന് പൂര്ണമായും ഉദിക്കുന്നതിന് മുമ്പ് അര്ദ്ധരാത്രി ആകാശത്ത് നോക്കുക.
ടെലസ്കോപ്പുകളോ ബൈനോക്കുലറുകളോ ഉപയോഗിക്കേണ്ടതില്ല. നഗ്നനേത്രങ്ങള് കൊണ്ട് ഏറ്റവും നല്ലരീതിയില് ഇത് കാണാനാകും.



Click it and Unblock the Notifications
