Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
സിവില് സര്വ്വീസ് പരീക്ഷാ ഫലം 2022: ആറാം റാങ്ക് കരസ്ഥമാക്കി ഗഹന നവ്യ ജെയിംസ്
സിവില് സര്വ്വീസ് പരീക്ഷ ഫലം 2022 പ്രഖ്യാപിച്ചു. മലയാളികള്ക്ക് അഭിമാനമായി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് കരസ്ഥമാക്കി. ആദ്യ പത്തില് ആറ് റാങ്കുകളും പെണ്കുട്ടികള് കരസ്ഥമാക്കി. ആദ്യ നൂറ് റാങ്കുകളില് ശ്രദ്ധേയമായ മലയാളി സാന്നിധ്യങ്ങള് ഇവരാണ്. ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസം , മുപ്പത്തി ആറാം റാങ്ക് കരസ്ഥമാക്കി വി എം ആര്യ, അനൂപ് ദാനം 38-ാം റാങ്കിന് അര്ഹനായി, 63-ാം റാങ്കിലെത്തി ഗൗതം രാജ് തുടങ്ങിയവര് കേരളത്തിന് അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്.
ദേശീയ തലത്തില് ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഇഷിത കിഷോറാണ്. ഗരിമ ലോഹ്യക്കാണ് രണ്ടാം റാങ്ക്. എന് ഉമാഹാരതി മൂന്നാം റാങ്കും കരസ്ഥമാക്കി. സ്മൃതി മിശ്രയാണ് നാലാം റാങ്കിലേക്ക് എത്തിയത്. അഞ്ചാം റാങ്ക് സ്വന്തമാക്കി മയൂര് ഹസാരികയും ഉണ്ട്. ഐഎഎസിലേക്ക് വിവിധ സര്വ്വീസുകളിലേക്കായി 933 പേര്ക്കാണ് നിയമനം ലഭിക്കുന്നത്.

മലയാളികള്ക്ക് അഭിമാനമായി കോട്ടയം പാലാ മുത്തോലി സ്വദേശിനി ഗഹന നവ്യ ജെയിംസ് തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തി. ഇപ്പോള് എം ജി യൂണിവേഴ്സിറ്റിയില് ഇന്റര്നാഷണല് റിലേഷന്സില് പിഎച്ച്ഡി ചെയ്യുകയാണ് ഗഹന. പാലാ അല്ഫോന്സാ കോളജില് നിന്ന് ഒന്നാം റാങ്കോടെയാണ് ബി എ ഹിസ്റ്ററിയില് ബിരുദം സ്വന്തമാക്കിയത്. പിന്നീട് എം എ പൊളിറ്റിക്കല് സയന്സിലും തന്റെ റാങ്ക് നേട്ടം ആവര്ത്തിച്ചു.
പാലാ സെന്റ് തോമസ് കൊളജിലാണ് ഗഹന തന്റെ ബിരുദാനന്തര ബിരുദം പൂര്ത്തിയാക്കിയത്. പാലെ സെന്റ് തോമസ് കോളജ് റിട്ടയേര്ഡ് അധ്യാപകന് പ്രൊഫ. സി. കെ ജെയിംസിന്റേയും അധ്യാപിക ദീപ ജോര്ജ്ജിന്റേയും മകളാണ് ഗഹന. റാങ്ക് നേട്ടത്തില് മലയാളികള്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് പാലാ സ്വദേശി ഗഹനയും തിരുവനന്തപുരം സ്വദേശി ആര്യയും.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് വി എം ആര്യ. രണ്ടാമത്തെ തവണ നടത്തിയ പരിശ്രമത്തിലാണ് ഈ മധുരനേട്ടം ആര്യക്ക് സ്വന്തമാക്കാന് സാധിച്ചത്. നിലവില് അധ്യാപികയായാണ് ആര്യ ജോലി ചെയ്യുന്നത്. 2022 ജൂണ് 5-നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. പിന്നീട് ഇതിന്റെ മെയിന് പരീക്ഷ സെപ്റ്റംബര് 16- 25 വരെയുള്ള തീയ്യതികളില് നടത്തിയിരുന്നു. കുറേ നാളത്തെ കഠിനാധ്വാനത്തിന്റേയും സ്വപ്നത്തിന്റേയും സഫലീകരമാണ് ഇപ്പോള് പുറത്ത് വന്ന പരീക്ഷ ഫലം. വിജയികള്ക്ക് അഭിനന്ദനങ്ങള്.
Image courtesy: facebook



Click it and Unblock the Notifications
