Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ജനിച്ചത് ഈ മാസത്തിലോ? ധാര്ഷ്ട്യക്കാരെങ്കിലും സമ്പന്നതയുടെ മടിത്തട്ടിലാണ് ജീവിതം
ജൂലൈ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം പലപ്പോഴും ആദ്യം ചിന്തിക്കുന്നത് ജൂലൈ മാസത്തില്‍ ആരുടെയെങ്കിലും ജന്മദിനം ഉണ്ടോ എന്നാണ്. എന്നാല്‍ ജൂലൈ മാസത്തില്‍ ജനിച്ചവരെക്കുറിച്ച് കൂടുതല്‍ പറയുകയാണെങ്കില്‍ ചെറിയ ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കണം. നിരവധി മാറ്റങ്ങളാണ് ഈ മാസം സംഭവിക്കുന്നത്. അതില്‍ തന്നെ ഗ്രഹമാറ്റങ്ങളും ജ്യോതിഷ മാറ്റങ്ങളും നിരവധിയാണ്. ഇതെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നു.
ഒരു വര്‍ഷത്തിന്റെ മാറ്റത്തെ സൂചിപ്പിക്കുന്നതാണ് ജൂലൈ മാസം. അതുകൊണ്ട് തന്നെ ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. പൊതുവേ ഇവരെ ധാര്ഷ്ട്യമുള്ളവരായാണ് കണക്കാക്കുന്നത് എങ്കിലും ചില അനുകൂലമായ സ്വഭാവങ്ങളും മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ജൂലൈ മാസം എപ്രകാരം ഓരോരുത്തരേയും ബാധിക്കുന്നു എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ കൂടുതല്‍ അറിയാം.

ന്യൂമറോളജി പ്രകാരം
ന്യൂമറോളജി പ്രകാരം ജൂലൈ മാസത്തില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും അഹങ്കാരം അല്പം കൂടുതലാണ് എന്നാണ് പറയുന്നത്. മാത്രമല്ല ഇവരില്‍ ധാര്‍ഷ്ട്യവും കൂടുതലായിരിക്കും. എങ്കിലും ഇവര്‍ ഇവര്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് വികാരാധീനരാവുകയും ദേഷ്യപ്പെടുകയും ചെയ്യും. ഇതെല്ലാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സ്വഭാവങ്ങളാണ്. ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവര്‍ ഇതെല്ലാം മാറ്റി നിര്്ത്തേണ്ടതാണ്.
ശനി വര്‍ഷത്തിന്റെ പ്രത്യേകത
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ശനിയുടെ വര്‍ഷമാണ് 2024 എന്ന് നമുക്കറിയാം. എന്നാല്‍ ഇവരില്‍ എപ്പോഴും ശനി അനുകൂലമായാണ് നില്‍ക്കുന്നത്. പക്ഷേ ചെറിയ രീതിയില്‍ ഇവരെ തേടി പ്രതികൂലാവസ്ഥകള്‍ വരാം. ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് ശനിയുടെ അനുഗ്രഹഭാവം എപ്പോഴും ഉണ്ടാവുന്നു. എങ്കിലും ജൂലൈ മാസത്തില്‍ ജനിച്ചവരില്‍ ശനി പ്രതികൂല ഭാവത്തിലും നിലനില്ക്കുന്നു എന്നതാണ് സത്യം. കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ചതിന് ശേഷം മാത്രം അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുക.
സൗഹൃദം പ്രധാനപ്പെട്ടത്
ജൂലൈ മാസത്തില്‍ ജനിച്ചവര്‍ എപ്പോഴും സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും. ആരോടും ഇവര്‍ എന്തും തുറന്ന് പറയുന്നു. ആരേയും ഒരു തരത്തിലും ഇവര്‍ വെറുപ്പിക്കുകയില്ല. പ്രണയത്തിന്റെ കാര്യത്തിലും ഇവര്‍ വളരെയധികം മുന്നിലായിരിക്കും. ഇവരുടെ പ്രണയം പലപ്പോഴും സൗഹൃദം പോലെ തന്നെ പ്രധാനപ്പെട്ടതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തിലുണ്ടാവുന്നു. എപ്രകാരം സൗഹൃദത്തേയും പ്രണയത്തേയും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവാം എന്ന് ഇവര്‍ക്ക് അറിയാന്‍ സാധിക്കും.
കലാരംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കുന്നു
പലപ്പോഴും കലാപരമായ കാര്യങ്ങളില്‍ ഇവര്‍ മുന്നിലായിരിക്കും. ജൂലൈ മാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതയാണ് ഇത്. എപ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും ഇവര്‍ക്ക് സാധിക്കുന്നു. സൗഹാര്‍ദ്ദപരമായി എല്ലാവരോടും ഇടപെടുന്നതിനാല്‍ ഇവര്‍ എല്ലാവര്ക്കും പ്രിയപ്പെട്ടവരായിരിക്കും. മനസ്സില്‍ ശത്രുത ആരോടും ഉണ്ടായിരിക്കുകയില്ല. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ ഇവരുടെ ഈ സ്വഭാവത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്നു.
എപ്പോഴും സന്തോഷം
എപ്പോഴും ജൂലൈ മാസത്തില്‍ ജനിച്ചവരുട മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടാവുന്നു. തന്റെ വ്യക്തിത്വത്തില്‍ ഇവര്‍ വളരെയധികം സന്തോഷവാന്മാരായിരിക്കും. ഏത് പ്രതിസന്ധിയേയും ഇവര്‍ക്ക് തരണം ചെയ്യുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്ന കാര്യത്തില്‍ പോലും ഇവര്‍ എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും അതിനെയെല്ലാം തരണം ചെയ്യുന്നു. വിവാഹജീവിതത്തിലും ഇവരായിരിക്കും ബെസ്റ്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതം തന്നെ മാറി മറിയുന്നു ഇവരോടൊപ്പമാണ് നിങ്ങളെങ്കില്‍.
ജോലി ചെയ്യുന്നത് ഇപ്രകാരം
ജോലിയുടെ കാര്യത്തില്‍ പോലും ഏത് മേഖലയിലാണ് ഇവര്‍ക്ക് തിളങ്ങാന്‍ സാധിക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ഡോക്ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കമ്പനി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, ഗായകര്‍, നര്‍ത്തകര്‍, കലാകാരന്മാര് എന്നീ മേഖലകളില്‍ ഇവര്‍ അവരുടെ കഴിവ് തെളിയിക്കുന്നു. പലപ്പോഴും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് പ്രത്യേക കഴിവാണ്. ജോലിയുടെ കാര്യത്തില്‍ ഇവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത വളരെ മികച്ചതായിരിക്കും
ഭാഗ്യനിറവും ഭാഗ്യ സംഖ്യയും
ജൂലൈ മാസം എപ്പോഴും ശനി വര്‍ഷവുമായി ബന്ധപ്പെട്ട് വരുന്നതിനാല്‍ ഇവരുടെ ഭാഗ്യ സംഖ്യകള്‍ എപ്പോഴും നാലും എട്ടും തന്നെയാണ്. ഏത് ശുഭകാര്യത്തിനും ഏറ്റവും അനുയോജ്യമായ സംഖ്യയാണ് എന്നതില്‍ സംശയം വേണ്ട. ശനിദേവന്റെ അനുഗ്രഹം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. ഇവരുടെ ഭാഗ്യ നിറം പച്ച, മഞ്ഞ, മജന്ത എന്നിവയാണ്. ഇത് ധരിക്കുന്നതിലൂടേയും ജീവിതം തന്നെ മാറി മറിയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
