Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മരണത്തിന് തുല്യം, അപകടത്തിന്റെ സൂചന; ലോകത്തില്‍ നിര്‍ഭാഗ്യമായി കണക്കാക്കപ്പെടുന്ന സംഖ്യകള്‍
ലോകമെമ്പാടും സംഖ്യകളെക്കുറിച്ച് വിവിധ വിശ്വാസങ്ങളുണ്ട്. ചിലയിടങ്ങളില്‍ ചില സംഖ്യകള്‍ ശുഭകരമായി കണക്കാക്കുമ്പോള്‍ ചില സംഖ്യകള്‍ അശുഭകരമായും നിര്ഭാഗ്യകരമായും കണക്കാക്കുന്നു. ഒരേ സംഖ്യ ചില സ്ഥലങ്ങളില്‍ ശുഭകരവും ചില സ്ഥലങ്ങളില്‍ അശുഭകരവുമായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും സംഖ്യകളെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ വളരെ പ്രബലമാണ്. ചൈന, ജപ്പാന്, ഇറ്റലി, ബ്രിട്ടന് തുടങ്ങി പല രാജ്യങ്ങളിലും ചില സംഖ്യകള്‍ നിര്‍ഭാഗ്യകരവും മോശമായും കണക്കാക്കപ്പെടുന്നു.
അത്തരം സംഖ്യകള്‍ ഒഴിവാക്കാന്‍ ഇവിടങ്ങളിലെ ആളുകള്‍ ശ്രമിക്കുന്നു. വളരെ അശുഭകരമായി കണക്കാക്കുന്ന അത്തരം ചില സംഖ്യകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ദൗര്‍ഭാഗ്യം വരുത്തുമെന്ന് കണക്കാക്കുന്ന ചില സംഖ്യകളെക്കുറിച്ചും അവ നിര്ഭാഗ്യകരമായതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

നമ്പര്‍ 4
ചൈനയില്‍, നമ്പര്‍ 4 നിര്‍ഭാഗ്യകരമായ സംഖ്യയായി കണക്കാക്കപ്പെടുന്നു. കാരണം 4 നെ ഇംഗ്ലീഷില്‍ ഫോര്‍ എന്ന് വിളിക്കുന്നു. ചൈനീസ് ഭാഷയില്‍ നോക്കിയാല്‍ അവിടെ നാല് മരണത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ചൈനയിലെ പല കെട്ടിടങ്ങളിലും മൂന്നാമത്തേതിന് ശേഷം അഞ്ചാം നിലയാണ് വരുന്നത് ! ഏതെങ്കിലും റോഡിന്റെയോ കെട്ടിടത്തിന്റെയോ നമ്പറായി 4 ഇടുന്നത് ഇവിടെ ഒഴിവാക്കിയിരിക്കുന്നു. ജപ്പാനിലും അങ്ങനെത്തന്നെയാണ് സ്ഥിതി. ക്യാമറ നിര്‍മ്മാതാക്കളായ ഫുജി അതിന്റെ സീരീസ് 3 ഉല്‍പ്പന്നത്തിന് ശേഷം നേരിട്ട് സീരീസ് 5 ആണ് പുറത്തിറക്കിയത് എന്നതും ആശ്ചര്യകരമായ കാര്യമാണ്.
നമ്പര്‍ 9
ജപ്പാനില്‍ 9 എന്ന സംഖ്യ അശുഭകരമായി കണക്കാക്കപ്പെടുന്നു. ജാപ്പനീസ് ഭാഷയില്‍ അസുഖം അല്ലെങ്കില്‍ മരണം എന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ ഇവിടെ 9 എന്ന സംഖ്യ അശുഭകരമായി കണക്കാക്കപ്പെടുന്നു.
നമ്പര്‍ 13
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും നമ്പര്‍ 13 വളരെ നിര്‍ഭാഗ്യകരമായ സംഖ്യകളായി കണക്കാക്കപ്പെടുന്നു. യൂറോപ്പിലെ മിക്ക ഹോട്ടലുകളിലും റൂം നമ്പര്‍ 13 ഉം 13-ാം നിലയും കാണില്ല. വിമാനങ്ങളില്‍ പോലും സീറ്റ് നമ്പര്‍ 13 വയ്ക്കാറില്ല. യേശുക്രിസ്തുവിനൊപ്പം അത്താഴം കഴിച്ച ഒരാള്‍ യേശുവിനെ ഒറ്റിക്കൊടുത്തതായി ഒരു കഥയുണ്ട്. ഈ വ്യക്തി 13-ാം നമ്പര്‍ കസേരയില്‍ ഇരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍ ഈ സംഖ്യ വളരെ മോശവും നിര്‍ഭാഗ്യകരവുമായി ചില രാജ്യക്കാര്‍ കണക്കാക്കുന്നു.
നമ്പര്‍ 17
ഇറ്റലിയില്‍, 17 എന്ന സംഖ്യ വളരെ നിര്‍ഭാഗ്യകരമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ റോമന്‍ സംഖ്യയില്‍ 17 എഴുതിയാല്‍, അത് XVII ആയി മാറുന്നു. ഈ സംഖ്യ പുനഃക്രമീകരിക്കുകയാണെങ്കില്‍, അത് 'VIXI' എന്ന വാക്ക് രൂപപ്പെടുത്തുന്നു, ലാറ്റിന്‍ ഭാഷയില്‍ 'എന്റെ ജീവിതം ഇപ്പോള്‍ പൂര്‍ത്തിയായി' എന്നാണ് ഇത് വിശദീകരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഇവിടങ്ങളിലെ ആളുകള്‍ ഈ നമ്പര്‍ ഒഴിവാക്കുന്നു. മാസത്തിലെ 17ാം തീയതികളില്‍ ഇവിടെയുള്ള കടകള്‍ അടച്ചിടുന്നു. വളരെ വിചിത്രമായി തോന്നുന്നു അല്ലേ..!
നമ്പര്‍ 39
ഇസ്ലാമിക രാജ്യമായ അഫ്ഗാനിസ്ഥാനില്‍ 39 എന്ന സംഖ്യ അശുഭകരമായി കണക്കാക്കപ്പെടുന്നു. അവിടെ 39 എന്ന സംഖ്യയെ 'മോര്ദ-ഗൗ' അതായത് ചത്ത പശു എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് ഈ നമ്പര്‍ ഒഴിവാക്കാന്‍ ഇവിടെയുള്ളവര്‍ ശ്രമിക്കുന്നത്.
നമ്പര്‍ 536
ചൈന ഉള്‍പ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും 536 എന്ന സംഖ്യ നിര്‍ഭാഗ്യകരമായ സംഖ്യകളായി കണക്കാക്കപ്പെടുന്നു. കൊല്ലവര്‍ഷം 536-ല്‍ ലോകത്ത് ഭയങ്കരമായ ഒരു ദുരന്തം ഉണ്ടായതായി പറയപ്പെടുന്നു. ആ സമയത്ത്, നിഗൂഢമായ ഒരു മൂടല്‍മഞ്ഞ് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവയുടെ ഭാഗങ്ങള്‍ 18 മാസത്തോളം രാവും പകലും ഇരുട്ടില്‍ മുക്കി. ആ വര്‍ഷം ലോകത്തിലെ താപനില 2.5 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞു. കഴിഞ്ഞ 2,300 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പാണ് അന്ന് ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. ചൈനയില്‍ വേനല്‍ക്കാലത്ത് മഞ്ഞുവീഴ്ചയുണ്ടായി കൃഷി നശിച്ചു. ഇതുമൂലം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ഭക്ഷ്യ പ്രതിസന്ധി നേരിടേണ്ടി വന്നു. അതിനാല്‍ ഈ സംഖ്യ ഇവിടങ്ങളില്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു.
നമ്പര്‍ 24, 43
ജാപ്പനീസ് ആളുകള്‍ എപ്പോഴും 24, 43 നമ്പറുകളെ ഭയപ്പെടുന്നു. 24 എന്ന നമ്പര്‍ അപകടത്തിന്റെ സൂചനയാണെന്ന് അവര്‍ വിശ്വസിക്കുന്നു. ജാപ്പനീസ് ആളുകള്‍ ഈ നമ്പറില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഇക്കാരണത്താല്‍ ജപ്പാനില്‍ 24, 43 നമ്പറുകളില്‍ എവിടെയും മുറികളില്ല. ജാപ്പനീസ് വിശ്വാസമനുസരിച്ച് ഈ സംഖ്യ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം പോലെയാണ്.



Click it and Unblock the Notifications
