Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
Numerology: ദൗര്‍ഭാഗ്യം മാത്രം കൊണ്ട് വരുന്ന സംഖ്യകള്‍: ഓരോ അക്കങ്ങളിലും ഭയവും നിഗൂഢതയും
സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എത്രത്തോളം ഇതിന്റെ സ്വാധീനം ഉണ്ട് എന്നത് വളരെയധികം ശ്രദ്ധയോടെ കാണേണ്ട ഒന്നാണ്. നമ്മുടെ ജീവിതത്തില്‍ ആത്മീയമായ സ്വാധീനം ചെലുത്തുന്നതിന് സംഖ്യകള്‍ക്ക് കഴിയും എന്നാണ് വിശ്വാസം. സമൃദ്ധി, ഭാഗ്യം, വിജയം എന്നിവയെ എല്ലാം സ്വാധീനിക്കുന്നതിന് സംഖ്യാശാസ്ത്രത്തിന് കഴിയും എന്നാണ് കണക്കാക്കുന്നത്.
ചില സംഖ്യകളെ ശുഭകരമായി കണക്കാക്കുമ്പോള്‍ ചിലതിനെ അശുഭകരമായി അഥവാ ദൗര്‍ഭാഗ്യകരമായി കണക്കാക്കുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്നു. പലരും ഭയപ്പെടുന്ന സംഖ്യകള്‍ വരെ ഇതിലുണ്ട് എന്നതാണ് സത്യം. ഈ ലേഖനത്തില്‍ സംഖ്യാശാസ്ത്രപരമായി പറയുകയാണെങ്കില്‍ നിര്ഭാഗ്യകരമായി കണക്കാക്കുന്ന സംഖ്യകള്‍ ഏതൊക്കെയെന്നും എന്തുകൊണ്ടാണ് അവ നിര്‍ഭാഗ്യകരം എന്ന് പറയുന്നതെന്നും നോക്കാം.

സംഖ്യ 4 - മരണത്തിന്റെ പ്രതീകം
ന്യൂമറോളജി പ്രകാരം 4 എന്ന സംഖ്യ മരണത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. പലപ്പോഴും ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ സംസ്‌കാരങ്ങളില്‍, 'മരണം' എന്ന വാക്കിന് സമാനമായാണ് 4 എന്ന സംഖ്യ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിശ്വാസം ഇവരില്‍ വേരൂന്നിയതിന്റെ ഫലമായി പലപ്പോഴും ഇവര്‍ നാല് എന്ന നമ്പര്‍ ഒഴിവാക്കുന്നു. പലപ്പോഴും നെഗറ്റീവ് മാറ്റങ്ങളെ സൂചിപ്പിക്കുന്നതിനാണ് നാല് എന്ന സംഖ്യ ന്യൂമറോളജിയില്‍ ഉപയോഗിക്കുന്നത്.
സംഖ്യ 8 - ഇരുതല മൂര്‍ച്ചയുള്ള വാള്‍
എട്ട് എന്ന് സംഖ്യ പലപ്പോഴും സമ്പത്തിന്റേയും വിജയത്തിന്റേതുമായാണ് കണക്കാക്കുന്നതെങ്കിലും സംഖ്യയുടെ അമിതമായി ഊര്‍ജ്ജം ഇരുതല മൂര്‍ച്ചയുള്ള വാളിന് സമമായാണ് കണക്കാക്കുന്നത്. പലപ്പോഴും അസന്തുലിതാവസ്ഥ, അല്ലെങ്കില്‍ ആസക്തി എന്നിവയെയെല്ലാം സൂചിപ്പിക്കുന്നു. ഇത് ദൗര്‍ഭാഗ്യകരമായാണ് കണക്കാക്കുന്നത്.
സംഖ്യ 13- വ്യാപക ഭയം
പൊതുവേ 13 എന്ന സംഖ്യ പലപ്പോഴും ഭയത്തെയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് പാശ്ചാത്യ സംസ്‌കാരങ്ങളില്‍ 13 എന്ന സംഖ്യയെക്കുറിച്ച് വളരെ മോശം ഫലങ്ങളാണ് പറയാനുംഉള്ളത്. മാറ്റത്തെ ഭയപ്പെടുത്തുന്നതിന് വരെ കാരണമാകുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും 13 എന്ന സംഖ്യയെ അസന്തുലിതവും തടസ്സങ്ങളുള്ളതുമായി കണക്കാക്കുന്നു. ഇത് ജീവിതത്തില്‍ വെല്ലുവിളികളും ഭയവും വര്‍ദ്ധിപ്പിക്കും.
സംഖ്യ 9 - കഷ്ടപ്പാടിന്റെ പ്രതീകം
9 എന്ന സംഖ്യ കഷ്ടപ്പാടിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. പലപ്പോഴും സംഖ്യാശാസ്ത്രത്തില്‍ ഇത് അറിവിന്റെ സംഖ്യയായാണ് കണക്കാക്കുന്നത്. എന്നാല്‍ പൊതുവേ 9 എന്ന സംഖ്യയെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു സംഖ്യയായി കണക്കാക്കുന്നു. മോശം സാഹചര്യത്തിലേക്ക് ഇത് നയിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കരുതലോടെ വേണം ഈ സംഖ്യയെ ഉപയോഗിക്കാന്‍.
സംഖ്യ 666 - ദുഷ്ടശക്തി
പൊതുവേ 666 എന്ന സംഖ്യ ദുഷ്ടശക്തികളുടെ സാന്നിധ്യമുള്ള സംഖ്യയായാണ് കണക്കാക്കുന്നത്. പലപ്പോഴും ഇത് സംഖ്യാശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും പലപ്പോഴും ഈ വിശ്വാസം വ്യാപകമായി പ്രചരിക്കുന്ന ഒന്നായതിനാല്‍ ആളുകള്‍ എപ്പോഴും ഈ സംഖ്യയെ ഭയക്കുന്നു. അതുകൊണ്ട് തന്നെ പലരും കരുതലോടെ വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതും.
സംഖ്യ 536
പൊതുവേ 536 എന്ന സംഖ്യ പല രാജ്യങ്ങളിലും നിര്ഭാഗ്യം കൊണ്ട് വരുന്ന സംഖ്യയായാണ് കണക്കാക്കുന്നത്. പലപ്പോഴും ലോകത്ത് ദുരന്തങ്ങള്‍ സംഭവിച്ചതിന്റെ ഫലമായി ഈ സംഖ്യ കാരണമാണ് എന്നാണ് ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ വിശ്വാസം. കൂടാതെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവയുടെ ഭാഗങ്ങളിലെല്ലാം തന്നെ പ്രകൃതിക്ഷോഭവും പ്രതിസന്ധികളും ഉണ്ടായതിന് പിന്നില്‍ പലപ്പോഴും ഈ സംഖ്യയാണ് എന്നാണ് പലരും കരുതുന്നതും. അതിനാല്‍ ഈ സംഖ്യ ഇവിടങ്ങളില്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications











