Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
നിമിഷനേരത്തില്‍ ഭാഗ്യം നിര്‍ഭാഗ്യത്തിലേക്ക് വഴിമാറും: പെണ്ണിന് മുഖത്തെ മറുക് പറയും രഹസ്യങ്ങള്‍
മറുകുകള്‍ക്ക് എപ്പോഴും നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. പലപ്പോഴും ശരീരത്തിലും മുഖത്തും ഉള്ള മറുകുകള്‍ വ്യക്തിത്വം, വിധി, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എന്നിവയെല്ലാം പറയുന്നു. ഓരോ മറുകിനും ഓരോ പ്രത്യേകതയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത് നിര്‍ഭാഗ്യകരമായ ചില കാര്യങ്ങളെക്കുറിച്ചും നമുക്ക് സൂചന നല്കുന്നു. പലപ്പോഴും സ്ത്രീകളുടെ മുഖത്തുണ്ടാവുന്ന ചില മറുകുകളാണ് നിര്‍ഭാഗ്യത്തെ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ ജീവിതത്തിലെ നിര്‍ഭാഗ്യത്തേയും സൂചിപ്പിക്കുന്ന ചില സൂചനകള്‍ ഉണ്ട്. മറുകുകള്‍ സ്ത്രീകളുടെ മുഖത്താണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ്. പല്പ്പോഴും ഇത് നിങ്ങളുടെ ജീവിതത്തിന്റെ ചില മേഖലകളിലെ വെല്ലുവിളികളെയോ പോരാട്ടങ്ങളെയോ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ മുഖത്തെ നിര്‍ഭാഗ്യകരമായ മറുകുകള്‍ ഏതൊക്കെയാണെന്നും, എപ്രകാരമാണ് നിര്‍ഭാഗ്യം കൊണ്ട് വരുന്നതും എന്ന് നോക്കാം.

കണ്‍പോളയിലെ മറുക്
നിങ്ങളുടെ കണ്‍പോളയിലെ മറുക് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സ്ഥിരതയില്ലാത്തതിനെയാണ്. അത് മാത്രമല്ല ഇവര്‍ക്ക് പലപ്പോഴും കരിയറില്‍ പല വിധത്തിലുള്ള തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാവുന്നു. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് വേണം ഇടപെടുന്നതിന്.
പുരികങ്ങള്‍ക്കിടയിലുള്ള മറുക്
സ്ത്രീകളുടെ പുരികങ്ങള്‍ക്കിടയിലെ മറുക് സൂചിപ്പിക്കുന്നത് ഇവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വരും എന്നാണ്. അത് മാത്രമല്ല ഇവരുടെ വ്യക്തിപരമായ വളര്‍ച്ചയില്‍ പലപ്പോഴും തടസ്സങ്ങളുണ്ടാവുന്നു. ദാമ്പത്യജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു, ദൗര്ഭാഗ്യത്തോടെയാണ് ഇവര്‍ പലപ്പോഴും മുന്നോട്ട് പോവുന്നത്.
ഇടതു കവിളിലെ മറുക്
വലത് കവിളിലെ മറുക് ഭാഗ്യകരമായി കണക്കാക്കപ്പെടുമ്പോള്‍ പലപ്പോഴും സ്ത്രീകളില്‍ ഇടത് വശത്തുള്ള മറുക് സൂചിപ്പിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളെയാണ്. പലപ്പോഴും വൈകാരികമായ പല പ്രശ്നങ്ങളും നിങ്ങ്ള്ക്കുണ്ടാവുന്നു. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു എന്നതാണ് പ്രധാന വെല്ലുവിളി.

മൂക്കിന്റെ അറ്റത്തുള്ള മറുക്
മൂക്കിന്റെ അറ്റത്തുള്ള മറുക് പലപ്പോഴും ആവേശത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു. എന്നാല്‍ ഇത് സ്ത്രീകളില്‍ പലപ്പോഴും എടുക്കുന്ന തീരുമാനത്തില്‍ പ്രതിസന്ധികളുണ്ടാക്കിയേക്കാം. അത് മാത്രമല്ല പലപ്പോഴും തെറ്റിദ്ധാരണകള്‍ പല വിധത്തില്‍ ഇവരുടെ ജീവിതത്തെ പ്രശ്നത്തിലാക്കിയേക്കാം. തെറ്റുകള്‍ പതിവായി ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
ചുണ്ടിനടുത്തുള്ള മറുക്
നിങ്ങളുടെ ചുണ്ടിന് അടുത്തുള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇവര്‍ പലപ്പോഴും തെറ്റിദ്ധാരണകള്‍ക്ക് പാത്രമായേക്കാം. അനാവശ്യമായ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. അനാവശ്യ വിമര്‍ശനത്തിന് പലപ്പോഴും നിങ്ങള്‍ വിധേയരായേക്കാം.
താടിയിലെ മറുക് (ഇടത് വശം)
താടിയുടെ ഇടതുവശത്തുള്ള മറുക് കുടുംബ ജീവിതത്തില്‍ സ്വസ്ഥതക്കുറവുണ്ടാക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇവരെ വിടാതെ പിന്തുടരുന്നു. അമിതമായി പല വിധത്തിലുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സെന്‍സിറ്റീവ് ആവുന്നു. ഇത് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു.
നെറ്റിയിലെ മറുക് (ഇടത് വശം)
നെറ്റിയിലെ ഇടത് വശത്തുള്ള മറുകുകള്‍ സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങള്‍ പല കാര്യത്തിലും പരാജയപ്പെടുന്നു എന്നതിന്റെ സൂചനയാണ്. ഏത് കാര്യത്തിലും ഇവര്‍ക്ക് വിജയം വൈകി മാത്രമേ എത്തുകയുള്ളൂ. പലപ്പോഴും പല കാര്യത്തിലും തൃപ്തിയില്ലാത്ത അവസ്ഥയാണ് എന്നതാണ് ഏറ്റവും വലിയ കാര്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
