Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ജന്മസമയം ജീവിതത്തിലുടനീളം ഭാഗ്യനിര്ഭാഗ്യത്തെ സ്വാധീനിക്കും: ആണ് -പെണ് സ്വഭാവം ഇപ്രകാരം
ജന്മനക്ഷത്രവും ജന്മരാശിയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ജനിച്ച സമയവും. ജനിച്ച സമയവും കൂറും നോക്കി നമുക്ക് പല കാര്യങ്ങളും ഭാവിയിലേക്ക് തീരുമാനിക്കാന്‍ സാധിക്കുന്നു. കാരണം അത്രയേറെ പ്രധാനപ്പെട്ടതാണ് ജന്മസമയം എന്നത് തന്നെയാണ് കാര്യം. ജനിക്കുന്ന സമയത്തെ ഒരു വ്യക്തിയുടെ ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കിയാണ് അവരുടെ സ്വഭാവത്തേയും ഭാവിയേയും ജീവിതത്തേയും എല്ലാം പറയുന്നത്. പലപ്പോഴും അര്‍ദ്ധരാത്രി 12 മണിക്കും പകല്‍ 12 മണിക്കും ഇടയില്‍ ജനിച്ച വ്യക്തികള്‍ക്ക് എന്തൊക്കെയാണ് ഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.
ജനിച്ച സമയം ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നത് പോലെ തന്നെ ആ വ്യക്തിയുടെ സ്വഭാവത്തേയും സ്വാധീനിക്കുന്നു. ജീവിതം മാറി വരുന്നതിന് അനുസരിച്ച് ആളുകളുടെ സ്വഭാവവും ജീവിതരീതിയും എല്ലാം മാറ്റം വരുന്നു. എന്നാല്‍ ജന്മനക്ഷത്രം പോലെ തന്നെ നമ്മുടെയെല്ലാം ജീവിതത്തെ ജന്മസമയവും എപ്രകാരം സ്വാധീനിക്കുന്നു എന്ന് നോക്കാം.

അര്‍ദ്ധരാത്രി 12-നും 12.30നും ഇടയില്‍
അര്‍ദ്ധ രാത്രി 12-നും 12.30-നും ഇടയില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് ലോകം ചുറ്റി നടക്കാന്‍ താല്‍പ്പര്യം ഉണ്ടായിരിക്കും. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയും ഉണ്ടായിരിക്കും. അത് മാത്രമല്ല അതിന് വേണ്ടി ഇവര്‍ ശ്രമിക്കുന്നു. സ്വന്തം കാര്യങ്ങളെക്കുറിച്ച് ഇവര്‍ മറ്റുള്ളവര്‍ക്ക് മുന്പില് പൊക്കിപ്പറയുന്നു. പൊതുവേ ഇന്‍ട്രോവെര്‍ട്ട് ആയ വ്യക്തികളാവുമെങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നത് വഴി ഇവര്‍ക്ക് മറ്റുള്ളവര്‍ക്കിടയില്‍ മതിപ്പുളവാക്കും.
പുലര്‍ച്ചെ 2-നും 4-നും ഇടയില്‍
പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാണ് നിങ്ങളുടെ ജനനമെങ്കില്‍ ഇത് അര്‍ത്ഥമാക്കുന്നത് ഇവര്‍ വളരെയധികം ആഢംബരത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. അത് മാത്രമല്ല ഇവര്‍ എപ്പോഴും പുതിയ സംരംഭത്തിനും തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്നു. 24-നും 27-നും ഇടയില്‍ പ്രായമുള്ളവരെങ്കില്‍ ഇവര്‍ക്ക് സൗഭാഗ്യം ഇവരെ തേടി എത്തുന്നു. അത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു.
പുലര്‍ച്ചെ 4-നും 6-നും ഇടയില്‍
നിങ്ങളുടെ ജനനം പുലര്‍ച്ചെ 4-നും 6-നും ഇടയിലാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അതിഗംഭീരമായ ഒരു വ്യക്തിത്വം ഉണ്ടായിരിക്കും എന്നതാണ്. അത് മാത്രമല്ല ഇവര്‍ക്ക് ഏത് വെല്ലുവിളിയും നേരിടുന്നതിന് സാധിക്കുന്നു. പൊതുവേ ഇവര്‍ അഭിനന്ദനം ആഗ്രഹിക്കുന്നവരാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവരെ തേടി എത്തുന്നു. എല്ലാം നേരായ മാര്‍ഗ്ഗത്തില്‍ നോക്കിക്കാണുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
രാവില 6-നും 8-നും ഇടയില്‍
നിങ്ങള്‍ രാവിലെ ആറിനും എട്ടിനും ഇടയില്‍ ജനിച്ച വ്യക്തിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് പിടികൊടുക്കാത്ത വ്യക്തിത്വമുള്ളവരായിരിക്കും. അത് മാത്രമല്ല ഏത് കാര്യത്തിനും ഇവര്‍ക്ക് സവിശേഷമായ കഴിവുകളുണ്ട്. മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലാണ്. അത് മാത്രമല്ല ജീവിതത്തിലെ ഓരോ പ്രധാന വഴിത്തിരിവുകളും നിങ്ങളെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നു.
രാവിലെ 8- 10 വരെ
നിങ്ങള്‍ ജനിച്ചത് രാവിലെ 8-നും 10-നും ഇടയിലാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ എപ്പോഴും വളരെയധികം ബൗദ്ധികമായി ചിന്തിക്കുന്നവരായിരിക്കും. അത് മാത്രമല്ല വഴക്കിടാനുള്ള സാഹചര്യങ്ങള്‍ പലപ്പോഴും ഇവര്‍ തന്നെ ഉണ്ടാക്കുന്നു. നിലപാടുകളില്‍ നിന്ന് ഒരിക്കലും മാറാതെ നില്‍ക്കുന്നവരായിരിക്കും ഇവര്‍. സത്യസന്ധതയോട ഇവര്‍ കാര്യങ്ങളെ സമീപിക്കുന്നു. ഓരോരുത്തരോടും എപ്രകാരം സൗഹൃദം സൂക്ഷിക്കണം എന്ന് ഇവര്‍ക്ക് കൃത്യമായി അറിയാം.
രാവിലെ 10-നും 12-നും ഇടയില്‍
നിങ്ങള്‍ ജനിച്ചത് രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് എപ്പോഴും ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുന്നവരാണ് ഇവര്‍ എന്നുള്ളതാണ്. അച്ചടക്കത്തോടെ എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശക്തിയും ബലഹീനതയും ഇവര്‍ തിരിച്ചറിയുന്നു. നേതൃഗുണം ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
