Latest Updates
-
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ
സൗന്ദര്യം, സമ്പത്ത്, സന്തോഷം പടി കയറിയെത്തുന്ന ഭാഗ്യത്തെ മുന്പേയറിയാം വെള്ളിയാഴ്ച ജനിച്ചവര്‍ക്ക്
ഇന്ന് വെള്ളിയാഴ്ച, ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എല്ലാം നമ്മുടെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടാവും. എന്നാല്‍ വെള്ളിയാഴ്ച ദിനത്തില്‍ ജനിച്ചവരുടെ ചില പ്രത്യേകതകള്‍ ഉണ്ട്. സ്നേഹത്തിന്റേയും സൗന്ദര്യത്തിന്റേയും ഐക്യത്തിന്റേയും ആകെത്തുകയാണ് ഈ ദിനത്തില്‍ ജനിച്ചവര്‍ക്ക് ഉണ്ടാവുന്നത്. ശുക്രനാണ് ഇവരെ ഭരിക്കുന്നത് എന്നതും ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നതും വെള്ളിയാഴ്ച ദിനത്തില്‍ തന്നെയാണ്.
ശുക്രന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. വ്യക്തിത്വം, ശാന്തത, ശക്തമായ സൗന്ദര്യബോധം എന്നിവയെല്ലാം തന്നെ ജീവിതത്തില്‍ കാത്തിരിക്കുന്നത് ഇവര്‍ക്കാണ്. പലപ്പോഴും സവിശേഷമായ പല കാര്യങ്ങളും വെള്ളിയാഴ്ച ജനിച്ചവര്ക്കുണ്ടാവുന്നു. ചില പ്രധാന സവിശേഷതകള്‍ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നതായിരിക്കും. എന്തൊക്കെയാണ് ഇവരെ കാത്തിരിക്കുന്നത്, എന്തൊക്കെയാണ് പ്രത്യേകത എന്നും നമുക്ക് നോക്കാം.

ആകര്‍ഷകമായ പെരുമാറ്റം
വെള്ളിയാഴ്ച ജനിച്ചവര്‍ക്ക് വളരെയധികം ആകര്‍ഷകമായ പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നത്. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ മനോഹരമായ ധാരാളം നിമിഷങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഹൃദ്യമായ പെരുമാറ്റവും സമീപനവും കൊണ്ട് എല്ലാവരുടേയും ഹൃദയം കീഴടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത്രയധികം ഗുണപരമായ സ്വഭാവ സവിശേഷതകള്‍ ഇവര്‍ക്കുണ്ട് എന്നതാണ് സത്യം. എളുപ്പത്തില്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ ജീവിതത്തില്‍ വളരെയധികം സന്തോഷകരമായ സാഹചര്യവും ഇവരെ തേടി എത്തുന്നു.
സമാധാനപ്രിയരും ദയയുള്ളവരും
വെള്ളിയാഴ്ച ജനിച്ചവരെങ്കില്‍ അവര്‍ വളരെയധികം സമാധാനം ആഗ്രഹിക്കുന്നവരായിരിക്കും. കൂടാതെ ദയയോടെ എല്ലാവരോടും പെരുമാറുകയും ചെയ്യുന്നു. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുകയില്ല. എന്ന് മാത്രമല്ല പല സംഘര്‍ഷങ്ങളും ഇവര്‍ മുന്‍കൈ എടുത്ത് ഒഴിവാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് ഇവര്‍ ജീവിക്കുന്നത് എന്നതാണ് സത്യം. ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും അവിടെയെല്ലാം തന്നെ തന്റെ സമാധാനവും ദയയും പ്രകടമാക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെധികം ഗുണകരമായി മാറുന്നു.

ശക്തമായ സൗന്ദര്യബോധം, കലാവാസനയും
നിങ്ങളെ ശുക്രന് ഭരിക്കുന്നതിനാല്‍ ഇവര്‍ക്ക് ശക്തമായ സൗന്ദര്യബോധവും കലാവാസനയും തേടി എത്തുന്നു. അത് മാത്രമല്ല കല, സംഗീതം, ഫാഷന്‍, സൗന്ദര്യം എന്നിങ്ങനെയുള്ള മേഖലകളില്‍ തിളങ്ങുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. എല്ലാ രൂപത്തിലും ഉള്ള മാറ്റങ്ങളില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്ന തരത്തിലായിരിക്കും മാറ്റങ്ങള്‍. സൗന്ദര്യത്തെ ഇവര്‍ വളരെധകികം വിലമതിക്കുന്നു. കൂടാതെ പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു.
പ്രണയപരവും വാത്സല്യക്കൂടുതലും
വെള്ളിയാഴ്ച ജനിച്ച വ്യക്തികളെങ്കില്‍ ഇവര്‍ പ്രണയത്തിന്റെ കാര്യത്തില്‍ മുന്നിലായിരിക്കും. മാത്രമല്ല ഇവര്‍ എപ്പോഴും സ്നേഹത്തില്‍ വിശ്വസിക്കുകയും ബന്ധങ്ങളില്‍ വളരെയധികം വൈകാരികമായി ഇടപെടുകയും ചെയ്യുന്നു. കൂടാതെ അതിനെ വളരെയധികം വിലമതിക്കുന്നവരായിരിക്കും ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോഴും കരുതലുള്ള പങ്കാളികളായിരിക്കും ഈ ദിനത്തില്‍ ജനിച്ചവര്‍. പ്രിയപ്പെട്ടവരോടൊപ്പമുള്ള ഓരോ സമയവും ഇവര്‍ വളരെയധികം ആസ്വദിക്കുകയും ചെയ്യുന്നു.
ഐക്യത്തോടെ മുന്നോട്ട് പോവുന്നു
ഏത് കാര്യത്തിലും എപ്പോഴും ഐക്യത്തോടെ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പ്രയാസകരമായ സാഹചര്യങ്ങളില്‍ നയതന്ത്രജ്ഞരുമായിരിക്കും ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട. അവരുടെ സാന്നിധ്യം പലപ്പോഴും ചുറ്റുമുള്ളവര്‍ക്ക് ശാന്തതയും സമാധാനവും എല്ലാവര്ക്കും നല്കുന്നു. അത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ വളരെയധികം സന്തോഷവും ഈ ജീവിതകാലം മുഴുവന്‍ നിലനില്ക്കുകയും ചെയ്യുന്നു.
സാമ്പത്തികമായി മുന്നിലെത്തുന്നവര്‍
വെള്ളിയാഴ്ച ജനിച്ചവരെങ്കില്‍ ഇവര്‍ സാമ്പത്തികമായി മുന്നിലെത്തുന്നവരായിരിക്കും. മാത്രമല്ല എല്ലാ വിധത്തിലുള്ള സുഖസൗകര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യുന്നു. സമ്പാദ്യത്തിന്റെയും ആസൂത്രണത്തിന്റെയും പ്രാധാന്യം എത്രത്തോളം എന്നും ഇവര്‍ മനസ്സിലാക്കുന്നു. അത്രയധികം ഗുണകരമായ മാറ്റങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. എല്ലാം കൊണ്ടും വെള്ളിയാഴ്ച ജനിച്ചവര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ ധാരാളമുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



Click it and Unblock the Notifications