Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Union Budget 2026: കാഞ്ചിവരം സാരിയില്‍ 9-ാം ബജറ്റ് അവതരണത്തിന് ധനമന്ത്രി നിര്‍മല സീതാരാമന്
കേന്ദ്രബജറ്റ് ആരംഭിക്കാനിരിക്കെ, ധനമന്ത്രി നിര്‍മല സീതാരാമന് ഇത്തവണ ധരിച്ചത് തമിഴ്നാടിന്റെ ആദരമായി കാഞ്ചിവരം സാരി. തമിഴ്നാടിന്റെ നെയ്ത്ത് പാരമ്പര്യത്തെ ആദരിച്ച് കൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കേന്ദ്രബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത്. തന്റെ ഒന്‍പതാമത്തെ കേന്ദ്രബജറ്റാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. തമിഴില്‍ കട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള കാഞ്ചിവരം സില്‍ക്ക് സാരിയില്‍ ഇളം സ്വര്‍ണ നിറത്തിലുള്ള ചെക്കുകളും ത്രെഡ് വര്‍ക്കുകളും ശ്രദ്ധേയമായി. കോഫി ബ്രൗണ്‍ ബോര്‍ഡറാണ് ഇതിനുള്ളത്.
തന്റെ ഒന്‍പത് വര്‍ഷക്കാലം നടത്തിയ ബജറ്റിലെല്ലാം തന്നെ നിര്‍മ്മല സീതാരാമന് തിരഞ്ഞെടുത്ത വസ്ത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ വ്യത്യസ്ത സംസ്കാരങ്ങളേയും വ്യത്യസ്ത പ്രദേശങ്ങളേയും പ്രതിനിധീകരിക്കുന്നതായിരുന്നു ഓരോ ബജറ്റിലും ധനമന്ത്രിയുടെ വസ്ത്രധാരണവും. അത് മാത്രമല്ല പ്രാദേശിക നെയ്ത്തുകാരേയും കരകൗശല വിദഗ്ധരേയും അവരുടെ തുണിത്തരങ്ങളേയും ഇത് വഴി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുന്‍കാല ബജറ്റില്‍ നിര്‍മല സീതാരാമന് ധരിച്ച വസ്ത്രങ്ങള്‍ അറിയാം.

മധുബനി ആര്‍ട്ട് സാരി - ബീഹാര്‍ 2025
2025-ല്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ മധുബനി ആര്‍ട്ട് സാരിയാണ് ധനമന്ത്രി ധരിച്ചത്. ഇത് മീന്‍, താമര തുടങ്ങിയ രൂപങ്ങള്‍ നെയ്തെടുത്ത ക്രീം നിറത്തിലുള്ള കൈത്തറി പട്ട് സാരിയായിരുന്നു. ആ വര്‍ഷത്തില്‍ പത്മശ്രീ അവാര്‍ഡ് ജേതാവായിരുന്ന ദുലാരി ദേവിയാണ് നിര്‍മല സീതാരാമന് ഈ സാരി സമ്മാനമായി നല്‍കിയത്. ഒരു മാസം സമയമെടുത്താണ് ഈ സാരി തയ്യാറാക്കിയത് എന്നാണ് വിദഗ്ധര്‍ പറഞ്ഞത്.
2024 -മംഗള്‍ഗിരി കൈത്തറി സാരി
2024-ല്‍ നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച പൂര്‍ണ ബജറ്റില്‍ ഓഫ് വൈറ്റ് നിറത്തിലുള്ള മംഗള്‍ഗിരി സാരിയാണ് ധരിച്ചത്. ഇത് നേര്‍ത്ത കോട്ടണ്‍ മിക്സ് ആയ ഒരു സാരിയായിരുന്നു. അന്ധ്രാപ്രദേശിന്റെ നെയ്ത്ത് പാരമ്പര്യത്തെ എടുത്ത് കാണിക്കുന്ന തക്ക തരത്തിലുള്ള സാരിയായതിനാല്‍ തന്നെ മംഗള്‍ഗിരി സാരി എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.
2024- ടസ്സര്‍ സില്‍ക്ക് സാരി
2024-ല്‍ തന്നെ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് കാന്ത എംബ്രോയ്ഡറി വര്‍ക്കുള്ള നീല നിറത്തിലുള്ള ടസ്സര്‍ സില്‍ക്ക് സാരിയായിരുന്നു ധരിച്ചത്. ഹാന്‍ഡ് വര്‍ക്ക് ചെയ്ത് റണ്ണിംഗ് ത്രെഡ് വര്‍ക്കില്‍ പശ്ചിമ ബംഗാളിന്റെ സ്നേഹസമ്മാനമായിരുന്നു ഈ സാരി. പശ്ചിമ ബംഗാളിന്റെ സാരി പാരമ്പര്യത്തേയും പ്രാദേശിയ വൈദഗ്ധ്യത്തേയും എടുത്ത് കാണിക്കുന്നതായിരുന്നു ഈ സാരി.
2023- ടെംബിള്‍ ബോര്‍ഡര്‍ വര്‍ക്ക്
കര്‍ണാടക നെയ്ത്ത് പാരമ്പര്യവുമായി ഇഴ ചേര്‍ന്ന് കിടക്കുന്ന മെറൂണ്‍ ടെംബിള്‍ ബോര്‍ഡര്‍ സാരിയാണ് 2023-ലെ ബജറ്റിനായി ധനമന്ത്രി ധരിച്ചത്. ഇത് ക്ലാസിക് ഡിസൈനില്‍ കടുപ്പമേറിയ നിറത്തിലാണ് ഉണ്ടാക്കിയിരുന്നത്. കസൂട്ടി എന്നറിയപ്പെടുന്ന നാടോടി പരമ്പരാഗത എംബ്രോയ്ഡറിയായിരുന്നു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. മയിലുകള്‍, രഥം, താമര തുടങ്ങിയ സൃഷ്ടികളെല്ലാം ഇതില്‍ ഉണ്ടായിരുന്നു.

2022 - ബോംകായി
ഒഡീഷയില്‍ നിന്നുള്ള ബോംകായി എന്ന തരത്തില്‍ പെടുന്ന സാരിയായിരുന്നു 2022-ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് ധരിച്ചത്. ഇത് ഈ നെയ്ത്തുകാരുടെ കരകൗശല കഴിവുകള്‍ വ്യക്തമാക്കുന്നതായിരുന്നു എന്നതില്‍ സംശയം വേണ്ട. തവിട്ടും, ചുവപ്പും നിറത്തിലുള്ള സാരിയില്‍ വെളുത്ത ഷാളും ധരിച്ചാണ് ധനമന്ത്രി തന്റെ ബജറ്റ് അവതരിപ്പിച്ചത്. ഇതെല്ലാം തന്നെ വ്യത്യസ്തതയെയാണ് സൂചിപ്പിക്കുന്നതും.
2021- പോച്ചമ്പള്ളി ഇക്കാട്ട്
തെലങ്കാനയില്‍ നിന്നുള്ള പോച്ചമ്പള്ളി ഇക്കാട്ട് എന്ന കൈത്തറി സാരിയായിരുന്നു 2021-ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി ധരിച്ചത്. അത് കൂടാതെ ഡൈയിംങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സാരി തയ്യാറാക്കുകയും ചെയ്തത്. ചുവപ്പും ഓഫൈ്വറ്റ് നിറത്തിലുള്ള ഈ സാരി ജ്യാമീതിയ ഡിസൈനുകള്‍ക്ക് പേര് കേട്ടതാണ്.

2020 - മഞ്ഞ സില്‍ക്ക് സാരി
തന്റെ ബജറ്റ് അവതരണത്തില്‍ വ്യത്യസ്തത കൊണ്ട് വരുന്നതിന് എപ്പോഴും നിര്‍മല സീതാരാമന് ആഗ്രഹിച്ചിരുന്നു. 2020-ലെ ബജറ്റില്‍ നീല ബോര്‍ഡറുള്ള മഞ്ഞ സില്‍ക്ക് സാരിയായിരുന്നു ധനമന്ത്രി ധരിച്ചത്. മഞ്ഞയെ പൊതുവേ നമ്മള് ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ശുഭാപ്തി വിശ്വാസത്തിന്റേയും പ്രതീകമായാണ് കണക്കാക്കുന്നത്.
2019- പിങ്ക് മംഗള്‍ഗിരി സാരി
2019-ലായിരുന്നു നിര്‍മല സീതാരാമന് തന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. സ്വര്‍മ ബോര്‍ഡറുള്ള പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരിയായിരുന്നു അത്. ആന്ധ്രപ്രദേശിലെ കൈത്തറി സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടി ഇത് കാരണമായി. ധനമന്ത്രി ഓരോ വര്‍ഷത്തെ ബജറ്റിലും ധരിക്കുന്ന സാരിക്ക് വളരെയധികം വ്യത്യസ്തതകളും ഉണ്ട്.



Click it and Unblock the Notifications

