Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
Union Budget 2026: തുടര്‍ച്ചയായ 9-ാമത്തെ ബജറ്റുമായി ധനമന്ത്രി നിര്‍മല സീതാരാമന് റെക്കോര്‍ഡിലേക്ക്
2026 ഫെബ്രുവരി 1-ന് ധനമന്ത്രി നിര്‍മല സീതാരാമന് 2026-27 വര്‍ഷത്തേക്കുള്ള സാമ്പത്തിക ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ധനമന്ത്രിയായതിന് ശേഷം 9-ാമത്തെ തുടര്‍ച്ചയായ ബജറ്റ് ആണ് നിര്‍മല സീതാരാമന് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. അത് മാത്രമല്ല ഈ വര്‍ഷത്തെ ബജറ്റിന് ഒരു പ്രത്യേകത കൂടിയുണ്ട്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്രബജറ്റ് ഞായറാഴ്ച അവതരിപ്പിക്കപ്പെടുന്നത്. നരേന്ദ്രമോദി സര്‍ക്കാരാണ് ഈ ദിനത്തിന് മാറ്റം കൊണ്ട് വന്നത് എന്നതും പ്രത്യേകതയുള്ളതണ്.
ആദ്യത്തെ ബജറ്റ്, അതായത് 1947-ന് ശേഷമുള്ള രാജ്യത്തിന്റെ ആദ്യത്തെ ബജറ്റ് അവതിപ്പിച്ചത് 1947 നവംബര്‍ 26-നാണ്. അന്നത്തെ ധനമന്ത്രിയായിരുന്ന ആര് കെ ഷണ്മുഖം ചെട്ടിയാണ് ഇത് അവതരിപ്പിച്ചത്. ബജറ്റിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക വികസന പദ്ധതികല്‍ക്ക് രൂപം നല്‍കുകയും രാജ്യത്തിന്റെ വളര്‍ച്ച എപ്രകാരമായിരിക്കണം എന്ന് തീരുമാനിക്കപ്പെടുകയും ചെയ്യുന്നു. ധനമന്ത്രി നിര്‍മല സീതാരാമന് തുടര്‍ച്ചയായ 9-ാം ബജറ്റിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.

ഏറ്റവും കൂടുതല്‍ ബജറ്റുകള്‍
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുക എന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയാണ്. ഇദ്ദേഹം 10 തവണയാണ് ബജറ്റ് അവതരണത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ധനമന്ത്രി നിര്‍മല സീതാരാമന് ഇപ്പോള്‍ തന്റെ 9-ാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ അതും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ്.
2019- മുതല്‍
നിര്‍മല സീതാരാമന് 2019- മുതല്‍ തുടര്‍ച്ചയായി ബജറ്റുകള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതില്‍ തന്നെ ആറ് പൂര്‍ണ ബജറ്റുകളും മൂന്ന് ഇടക്കാല ബജറ്റുകളും ധനമന്ത്രി എന്ന നിലക്ക് നിര്‍മല സീതാരാമന് അവതരിപ്പിച്ചിട്ടുണ്ട്. അത് മാത്രമല്ല ഇത്രയും നീണ്ട കാലയളവില്‍ ധനമന്ത്രിയായി ഭരണം നടത്തിയ ഇന്ത്യയിലെ ഏക ധനമന്ത്രിയാണ് നിര്‍മല സീതാരാമന്. നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളാണ് രാജ്യത്തിന് വേണ്ടി ഉണ്ടാവുക എന്നത് ഉറ്റു നോക്കുകയാണ് നാമെല്ലാവരും.

ആറ് പൂര്‍ണ ബജറ്റുകള്‍
ധനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം ആറ് പൂര്‍ണ ബജറ്റുകളാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ചത്. അതില്‍ തന്നെ ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംങ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരുടെ റെക്കോര്‍ഡുകളാണ് ധനമന്ത്രി ഇപ്പോള്‍ മറി കടന്നിരിക്കുന്നത്. 2027-28 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയാല്‍ തന്റെ പത്താമത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന് ചരിത്രം സൃഷ്ടിക്കും. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകത എന്നത് ധനമന്ത്രിയുടെ ബജറ്റ് ഫ്രീഫ്കേസ്-ല്‍ നിന്ന് 'ബഹി ഖാട്ട' (ടാബ്ലറ്റ്)-ക്കേ് മാറിയിരിക്കുന്നു എന്നതാണ്. ഇത് സാങ്കേതിക വിദ്യയിലെ മികച്ച ചുവട് വെപ്പിനേയും സൂചിപ്പിക്കുന്നു.



Click it and Unblock the Notifications
