Latest Updates
-
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം! -
2026 മെയ് 27: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടോ?
Union Budget 2025: മധുബനി സാരിയില്‍ തുടര്‍ച്ചയായ 8-ാം ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്
Union Budget 2025: കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന് ഇപ്രാവശ്യം ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റില്‍ എത്തിയത് ഏറെ പ്രത്യേകതകളോടെയാണ്. ഈ ബജറ്റ് അവതരണം പത്മപുരസ്കാര ജേതാവ് ദുലാരി ദേവിക്കും മധുബനി കലയ്ക്കുമുള്ള ആദരം കൂടിയാണ് എന്നതും ശ്രദ്ധേയം. 2021-ലെ പത്മപുരസ്കാര ജേതാവാണ് ദുലാരി ദേവി. ദുലാരി ദേവിയുടെ അഭ്യര്‍ത്ഥനയെ മാനിച്ച് മധുബനി സാരി ധരിച്ചാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് അവതരണ ദിനത്തില്‍ ഈ സാരി ധരിക്കണം എന്നതും ദുലാരി ദേവിയുടെ ആഗ്രഹമായിരുന്നു.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തിലുള്ള മധുബാനി കലയില്‍ പ്രത്യേകതകള്‍ ഏറെയുള്ള സാരിയാണ് ധനമന്ത്രി ഇന്ന് ധരിച്ചിരിക്കുന്നത്. ഇതിലൂടെ ദുലാരി ദേവിക്കും മധുബാനി കലയ്ക്കും ഉള്ള ആദരം കൂടിയാണ് നിര്‍മ്മല സീതാരാമന് അറിയിയ്ക്കുന്നത്. വര്‍ണാഭമായ ബോര്ഡറുകളോടെ അതിസങ്കീര്‍ണമായ ജ്യാമിതീയ പാറ്റേണുകള്‍ കോര്‍ത്തിണയ്ക്കി, പൂക്കളും പ്രകൃതിയും പുരാണവും എല്ലാം സംയോജിപ്പിച്ചാണ് ഈ സാരി തയ്യാറാക്കിയിരിക്കുന്നത്. ബീഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള പരമ്പരാഗതമായ ഒരു കലയാണ് മധുബാനി എന്ന് പറയുന്നത്.

സമ്പന്നമായ സംസ്കാരം
ഈ സാരി ധരിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെക്കൂടിയാണ് എടുത്ത് കാണിക്കുന്നത്. കൂടാതെ ഈ മേഖലയെ പ്രോത്സാഹപ്പിക്കുന്നതിനും ഈ കലാരൂപത്തെ സജീവമായി നിലനിര്‍ത്തുന്നതിനും അതേ സമയം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്ക് എല്ലാ വിധ പിന്തുണയും നല്‍കുക എന്നത് കൂടിയാണ് ലക്ഷ്യം. ബജറ്റ് അവതരണത്തിനായി എത്തുന്ന ധനമന്ത്രി എപ്പോഴും വസ്ത്രധാരണത്തിലും ശ്രദ്ധ നല്‍കിയിരുന്നു.
ബജറ്റുകളും വസ്ത്രധാരണവും
2023-ലെ ബജറ്റില്‍ സ്വര്‍ണ ഡിസൈനുകള്‍ കോര്‍ത്തിണക്കിയ മജന്ത ബോര്‍ഡറിലുള്ള വെളുത്ത സില്‍ക്ക് സാരിയായിരുന്നു ധനമന്ത്രി ധരിച്ചിരുന്നത്. ഇടക്കാല ബജറ്റ് അവതരണത്തിലും നീല കൈത്തറി സാരിയിലും അവതരണം നടത്തി. 2019-ലായിരുന്നു ധനമന്ത്രിയുടെ ആദ്യത്തെ ബജറ്റ് അവതരണം. ഈ സമയം സ്വര്‍ണ നിറത്തിലുള്ള ബോര്‍ഡറോട് കൂടിയ പിങ്ക് മംഗല്‍ ഗിരി സാരിയായിരുന്നു ധരിച്ചിരുന്നത്.
ബജറ്റുകളും വസ്ത്രധാരണവും
2020-ല്‍ നീല ബോര്ഡറില് മഞ്ഞ നിറത്തിലുള്ള സില്‍ക്ക് സാരിയും മഞ്ഞ നിറത്തിലുള്ള ബ്ലൗസും ആയിരുന്നു ധനമന്ത്രിയെ വ്യത്യസ്തയാക്കിയത്. 2021-ല്‍ ചുവപ്പും വെള്ളയും നിറത്തിലുള്ള പോച്ചംമ്പള്ളി സില്‍ക്ക് സാരിയും ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന്റെ ഭാഗമായി. ഇന്ത്യയുടെ സില്‍ക്ക് സിറ്റി എന്ന അംഗീകാരം പോച്ചംപള്ളി നേടിയിട്ടുണ്ട്. 2022-ല്‍ അവതരിപ്പിച്ച ബജറ്റില്‍ ബോംകായ് സാരിയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന് ധരിച്ചിരുന്നത്. അതില്‍ തവിട്ട്, ചുവപ്പ് നിറത്തിലുള്ള ഷേഡുകളായിരുന്നു പ്രത്യേകതയും. 2024-ലെ ബജറ്റ് അവതരണത്തില്‍ സ്വര്‍ണ നിറത്തിലുള്ള കറുത്ത ബോര്‍ഡറോട് കൂടിയ ചുവന്ന നിറത്തിലുള്ള സാരിയിയാരുന്നു ധരിച്ചത്.

പുതിയ റെക്കോര്‍ഡ്
തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മല സീതാരാമന്. ഇതിന് മുന്‍പ് തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മൊറാജി ദേശായിയുടെ റെക്കോര്‍ഡിനെ മറികടന്ന് ഇന്ന് എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. മാത്രമല്ല ഈ വര്‍ഷത്തെ ബജറ്റ് പേപ്പര്‍ രഹിത ബജറ്റ് ആണെന്ന പ്രത്യേകതയും ഉണ്ട്. ടാബില്‍ നോക്കിയാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്നത്.



Click it and Unblock the Notifications