Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Budget 2024: ലണ്ടനില്‍ സെയില്‍സ് ഗേള്‍- ഇന്ത്യയുടെ ധനകാര്യമന്ത്രി: അറിയാം നിര്‍മല സീതാരാമനെക്കുറിച്ച്
ഏത് തടസ്സവും ഇല്ലാതാക്കി മുന്നോട്ട് കുതിച്ച് വിജയക്കൊടി പാറിച്ച നിരവധി സ്ത്രീരത്നങ്ങളെക്കുറിച്ച് നമുക്കറിയാം. ഇന്ദിരാഗാന്ധി മുതല്‍ തുടങ്ങുന്ന ഒരിക്കലും അവസാനിക്കാത്ത അഭിമാനകരമായ ഒരു നീണ്ട ലിസ്റ്റ് തന്നെ നമുക്ക് മുന്നില്‍ ഉണ്ട്. അതില്‍ മുന്നില്‍ നില്ക്കുന്ന ഒരു പേര് തന്നെയാണ് നമ്മുടെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റേത്. നാളെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന നമ്മുടെ കേന്ദ്ര ധനമന്ത്രി പദത്തിലേക്ക് അവര്‍ എത്തിയതിന് പിന്നില്‍ നിരവധി കഷ്ടപ്പാടുകള്‍ ഉണ്ട്.
പരീശീലനം സിദ്ധിച്ച ഒരു സാമ്പത്തിക വിദഗ്ധയാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ജീവിതത്തില്‍ വിജയത്തിലേക്ക് അടുക്കുന്നതിന് മുന്‍പായി അവര്‍ ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഇവര്‍ ഏറ്റെടുത്ത വിവിധ റോളുകള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

പഠനശേഷം
തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് നിര്‍മല സീതാരാമന് തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളജില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്. കൂടാതെ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയില് നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
പ്രണയവും വിവാഹവും
ആന്ധ്രപ്രദേശിലെ മന്ത്രിയായ പരകാല ശേഷാവതാരത്തിന്റെ മകന് പരകാല പ്രഭാകറുമായി പഠന കാലത്ത് ഇവര്‍ പ്രണയത്തിലായി. ശേഷം ഇവര്‍ ലണ്ടനിലേക്ക് മാറുകയും പരകാല പ്രഭാകര്‍ അവിടെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പിഎച്ച്ഡി ചെയ്യാനായി ചേരുകയും ചെയ്തു.
സെയില്‍സ് ഗേള്‍ ജോലി
ലണ്ടനില്‍ റീജന്റ് സ്ട്രീറ്റിലെ ഒരു ഹോം ഡെക്കര്‍ സ്റ്റോറില്‍ സെയില്‍സ് ഗേള്‍ ആയി ജോലിയോടെയാണ് തുടക്കം. പിന്നീട് ബിബിസി റേഡിയോയില്‍ പരിഭാഷകയായി ജോലി ചെയ്യുകയും ചെയ്തു. അതിന് ശേഷം പ്രൈസ് വാട്ടര്‍ഹൗസ് എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ ഗവേഷണ വിഭാഗത്തില്‍ അനലിസ്റ്റായി കുറച്ച് കാലം ജോലി ചെയ്തു.
ഇന്ത്യയിലേക്കുള്ള തിരിച്ച് പോക്ക്
നിര്‍മല സീതാരാമനും ഭര്‍ത്താവും 1991-ല്‍ ഇന്ത്യയിലേക്ക് തിരിച്ച് വന്നു. തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ഹൈദരാബാദില്‍ മാര്‍ക്കറ്റിംഗ് റിസര്‍ച്ച് ഏജന്‍സി സ്ഥാപിക്കുകയും സ്കൂള്‍ ആരംഭിക്കുകയും ചെയ്തു. തന്റെ കുഞ്ഞിന്റെ പഠനാര്‍ത്ഥമാണ് ഇന്ത്യയിലേക്ക് ഇവര്‍ തിരിച്ച് വന്നത്. പിന്നീടുള്ള ജീവിതം ഇന്ത്യയിലേക്കായി ഇവര്‍ പറിച്ച് നടപ്പെട്ടു.
രാഷ്ട്രീയം
അതിന് ശേഷമാണ് ദേശീയ വനിതാ കമ്മീഷനിലേക്ക് ഇവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഇവിടെ മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം അവര്‍ ബിജെപിയില്‍ ചേരുകയും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. 2003-2005 കാലഘട്ടത്തിലായിരുന്നു ഇത്. എന്നാല്‍ നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും കുടുംബവും വര്‍ഷങ്ങളായി കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. എന്നാല്‍ നിര്‍മല സീതാരാമന് അവരുടെ തിരഞ്ഞെടുപ്പില്‍ തന്നെ ഉറച്ച് നില്‍ക്കുകയും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.
മന്ത്രി പദത്തിലേക്ക്
2010-ലാണ് നിര്‍മല സീതാരാമന് ബിജെപി വകതാവായത്. നിതിന്‍ ഗഡ്കരിയാണ് ഈ സമയത്തുണ്ടായിരുന്ന പാര്‍ട്ടി അധ്യക്ഷന്‍. 2014-ല്‍ വാണിജ്യവ്യവസായ വകുപ്പ് മന്ത്രിയായി അധികാരമേറ്റു. ആന്ധ്രയില്‍ നിന്ന് രാജ്യസഭാംഗമായി അധികാരമേറ്റത് 2014-ലാണ്. 2016-2022 വരെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭാംഗമായി ചുമതലയേറ്റു. 2017- 2019 വരെ വരെ ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു ഇവര്‍. പിന്നീട് 2019 മുതല്‍ ധനമന്ത്രിയായി സ്ഥാനമേറ്റു. അത് ഇന്നും തുടരുന്നു.
മോദിസര്‍ക്കാരിന്റെ ബജറ്റ്
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതിന് തയ്യാറെടുക്കുന്ന ധനമന്ത്രി നിര്‍മല സീതാരാമന് ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന മന്ത്രിയാണ്. മുകളില്‍ പറഞ്ഞതെല്ലാം തന്നെ നിര്‍മല സീതാരാമന് എന്ന ഉരുക്ക് വനിതയുടെ ജീവിതത്തിലെ നേട്ടങ്ങള്‍ തന്നെയാണ്. അവര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടങ്ങള്‍.



Click it and Unblock the Notifications