Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ജീവന്റെ ഉത്പ്പത്തിയുടെ തുടക്കം ആഴക്കടലില്‍? 13000 അടി താഴെ 'ഡാര്‍ക്ക് ഓക്സിജന്‍'
സമുദ്രം എപ്പോഴും അത്ഭുതങ്ങള്‍ നിറഞ്ഞ ഒന്ന് തന്നെയാണ്. പലപ്പോഴും ആഴക്കടല്‍ ഒളിപ്പിച്ച അത്ഭുതങ്ങള്‍ ശാസ്ത്രലോകത്തിന് എപ്പോഴും താല്‍പ്പര്യമുള്ളത് തന്നെയാണ്. എന്താണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് ആഴത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, അറിയേണ്ടത് എന്തെല്ലാം എന്നത് നമുക്ക് നോക്കാം. സമുദ്ര ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ സ്വീറ്റ്മാന് പസഫിക് സമുദ്രത്തില്‍ നടത്തിയ ആഴക്കടല്‍ ഗവേഷണത്തിന്റെ ഭാഗമായാണ് പുതിയ ഒരു പ്രതിഭാസത്തെ കണ്ടെത്തിയത്.
13,100 അടി ആഴത്തിലുള്ള കടലില്‍ സൂര്യപ്രകാശമില്ലാതെ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. സൂര്യപ്രകാശമില്ലാതെ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നതായി ആന്‍ഡ്രൂ സ്വീറ്റ്മാന്റെ സെന്‍സറുകള്‍ സൂചിപ്പിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സമുദ്രത്തിലെ ജൈവവൈവിധ്യം
സമുദ്രത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കുന്നതിനിടയിലാണ് ഡാര്‍ക്ക് ഓക്സിജന്‍ എന്ന പേരില്‍ ഓക്സിജന്‍ ഉത്പാദനം ടക്കുന്നതായി ഇദ്ദേഹം കണ്ടെത്തിയത്. പസഫിക് സമുദ്രത്തില്‍ നടത്തിയ പര്യവേഷണത്തിനിടയിലാണ് ഈ കണ്ടെത്തല്‍ നടന്നത്. സമുദ്രത്തിലെ ചില രാസവസ്തുക്കളാണ് ജൈവേതര പ്രക്രിയയിലൂടെ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് കണ്ടെത്തിയത്.
സെന്‍സറുകള്‍ ഉപയോഗിച്ച്
സൂര്യപ്രകാശം പോലും കടക്കാത്ത ആഴക്കടലില്‍ എപ്രകാരമാണ് ഓക്സിജന്‍ ഉത്പാദനം നടക്കുന്നത് എന്നത് അത്ഭുതകരമായ ഒന്നായിരുന്നു. ഇതിന്റെ കാരണത്തെ കണ്ടെത്തുന്നതിന് വേണ്ടി സെന്‍സറുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇത്തരം ഒരു കണ്ടുപിടുത്തത്തിലൂടെ എപ്രകാരം അന്തരീക്ഷത്തില്‍ ജീവന് നിലനില്ക്കും എന്നതിനെക്കുറിച്ചുള്ള പുതിയ ഒരു ഗവേഷണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് ഈ പദ്ധതിയുമായി സഹകരിക്കുന്ന പ്രധാന ഗവേഷകരില്‍ ഒരാളായ ഡോ. മരിയ ഗോണ്‍സാലസ് പറഞ്ഞു.
സമുദ്രജീവിതത്തില്‍ സംഭവിക്കുന്ന മാറ്റം
ഇരുണ്ട ഓക്സിജന്റെ സാന്നിധ്യം അഥവാ ഡാര്‍ക്ക് ഓക്സിജന്‍ സമുദ്ര ആവാസവ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ആഴക്കടലില്‍ ഉണ്ടാവുന്ന ചില ജീവി ജാലങ്ങള്‍ അവയുടെ നിലനില്‍പ്പിനായി ഈ ഓക്സിജനെ ആശ്രയിക്കുമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല ആഴക്കടലില്‍ ശാസ്ത്രത്തിന് പോലും കണ്ടെത്താന്‍ സാധിക്കാത്ത തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം എന്നതാണ്.
ഭാവിയില്‍ മാറ്റങ്ങള്‍
പലപ്പോഴും ഇരുണ്ട ഓക്സിജന്‍ കണ്ടെത്തിയതിലൂടെ അതേ തരത്തിലുള്ള പ്രക്രിയകള്‍ സമുദ്രത്തിന്റെ മറ്റ് ഏതെങ്കിലും പ്രദേശത്ത് നടക്കുന്നുണ്ടോ ഇല്ലയോ എന്നത് മനസ്സിലാക്കുന്നതിന് വേണ്ടിയും അവര്‍ പഠനങ്ങള്‍ നടത്താന്‍ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിഭാസം എത്രത്തോളം വ്യാപകമാണെന്ന് അന്വേഷിക്കുകയാണ് ശാസ്ത്രഞ്ജരുടെ അടുത്ത നടപടി എന്ന് ഈ ഗവേഷണത്തില്‍ പങ്കാളിയായ ഡോ. ഗോണ്‍സാലസ് പറഞ്ഞു.



Click it and Unblock the Notifications
