Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ആരു തടുത്താലും വിധിയില്‍ മാറ്റമില്ല: സാമുദ്രിക ശാസ്ത്രം പറയും നിങ്ങളനുഭവിക്കേണ്ട രോഗപിഢകള്
സാമുദ്രിക ശാസ്ത്രം എന്നത് പുരാതന ആചാരം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും ശാരീരിക പ്രത്യേകതകളെക്കുറിച്ചും പറയുന്നതാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തേയും പ്രത്യേകതകളും ശാരീരിക മാറ്റങ്ങളും അനുസരിച്ചാണ് ഇത്തരം കാര്യങ്ങള്‍ പരയുന്നത്. ഇത് പലപ്പോഴും നിങ്ങള്‍ക്കുണ്ടാവാന്‍ ഇടയുള്ള അല്ലെങ്കില്‍ നിലവിലുള്ളതുമായ രോഗാവസ്ഥകളെക്കുറിച്ചും പ്രതിപാദിക്കുന്നു. അതിനായി മുഖരേഖകള്‍, ശരീര ആകൃതി, മറ്റ് സവിശേഷതകള്‍ എന്നിവ കണക്കാക്കും.
വേദ ജ്യോതിഷത്തിന്റെ ഭാഗമാണ് എന്നത് കൊണ്ട് തന്നെ ഇതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല കാര്യങ്ങളിലൂടേയും ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. സാമുദ്രിക ശാസ്ത്രം അനുസരിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയാണ് എങ്ങനെ ഇത് കണക്കാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

നെറ്റിയും മാനസികാരോഗ്യവും
നെറ്റിയും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ട് എന്നതാണ് ആദ്യത്തെ കാര്യം. കാരണം ഒരു വ്യക്തിയുടെ ആരോഗ്യം മനസ്സിലാക്കുന്നതിന് പലപ്പോഴും നെറ്റി നോക്കിയാല്‍ മതി എന്നാണ് സാമുദ്രിക ശാസ്ത്രപ്രകാരം പറയുന്നത്. വ്യക്തമായ നെറ്റി നല്ല മാനസികാരോഗ്യത്തെ സ്ൂചിപ്പിക്കുന്നു. എന്നാല്‍ വരകളോ പാടുകളോ ഉള്ള നെറ്റിയാണെങ്കില്‍ അത് നിങ്ങളില്‍ സമ്മര്‍ദ്ദമോ ഉത്കണ്ഠയോ സൂചിപ്പിക്കാം.
കണ്ണുകളും കരളും
അതുപോലെ കണ്ണുകള്‍ മഞ്ഞനിറത്തില്‍ കാണപ്പെട്ടാല്‍ കരള്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. പലപ്പോഴും ഈ വ്യാഖ്യാനങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്നു. പണ്ട് മുതല്‍ തന്നെ കണ്ണിന്റെ മഞ്ഞ നിറം നോക്കി മഞ്ഞപ്പിത്തം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
മൂക്കിന്റെ ആകൃതി
സാമുദ്രിക ശാസ്ത്രത്തില്‍ മൂക്കിന്റെ ആകൃതിയും വലിപ്പവും പ്രാധാന്യമര്‍ഹിക്കുന്നു. നല്ല ആകൃതിയിലുള്ള മൂക്ക് നല്ല ശ്വസന ആരോഗ്യത്തെ സൂചിപ്പിക്കുന്നു, അതേസമയം വളഞ്ഞ മൂക്കാണെങ്കില്‍ അത് ശ്വസന പ്രശ്നങ്ങളെ സൂചിപ്പിക്കാം. കൂടാതെ, വിളറിയ ചുണ്ടുകള്‍ വിളര്ച്ചയിലേക്കോ പോഷകാഹാരക്കുറവിലേക്കോ ആണ് എത്തിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്നും സാമുദ്രിക ശാസ്ത്രപ്രകാരം പറയുന്നു.
ശരീരഘടന നിസ്സാരമല്ല
ശരീര ഘടനയും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പലപ്പോഴും സമതുലിതമായ ശരീരഘടന മൊത്തത്തിലുള്ള ക്ഷേമത്തിന്റെ അടയാളമായി കാണുന്നു. നേരെമറിച്ച്, ആനുപാതികമല്ലാത്ത ശരീരഭാഗങ്ങള്‍ അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, വലിയ അടിവയറുള്ളവരും നേര്‍ത്ത കൈകള്‍ ഉള്ളവരും പലപ്പോഴും ഇടക്കിടെ ദഹനപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരായിരിക്കാം.
ചര്‍മ്മത്തിന്റെ നിറവും ഘടനയും
ചര്‍മ്മത്തിന്റെ ഘടനയും നിറവും സാമുദ്രിക ശാസ്ത്രത്തില്‍ ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളായി പറയുന്നതാണ്. നിങ്ങളുടെ ചര്‍മ്മം മിനുസമാര്ന്നതാണെങ്കില് അത് നല്ല രക്തചംക്രമണത്തെയും ചൈതന്യത്തെയും സൂചിപ്പിക്കുന്നു, അതേസമയം വരണ്ടതോ പരുക്കനോ ആയ ചര്‍മ്മം നിര്ജ്ജലീകരണത്തിന്റെയോ പോഷകാഹാരക്കുറവിന്റെയോ അടയാളമായിരിക്കാം. അതുപോലെ, ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കാം.
കൈകളുടെ ആരോഗ്യം
സാമുദ്രിക ശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ കൈകള്‍ ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്കുന്നു. മൃദുവും ഇഴയടുപ്പമുള്ളതുമായ കൈകള്‍ നല്ല രക്തയോട്ടം, ഊര്‍ജ്ജ നില എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറുവശത്ത്, എപ്പോഴും കൈകള്‍ക്ക് തണുപ്പുള്ളവരാണെങ്കില് അത് മോശം രക്തചംക്രമണം അല്ലെങ്കില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിവയെ സൂചിപ്പിക്കാവുന്നതാണ്.
നെറ്റിചുളിക്കുന്ന വ്യക്തി
ഒരു വ്യക്തി പതിവായി നെറ്റി ചുളിക്കുന്ന സ്വഭാവക്കാരാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വിട്ടുമാറാത്ത സമ്മര്‍ദ്ദമോ തലവേദനയോ ഉണ്ട് എന്നതാണ്. അത് മാത്രമല്ല മാനസികാരോഗ്യത്തേയും ഇത് സൂചിപ്പിക്കുന്നു. പലപ്പോഴും ഇതെല്ലാം ഒരു വ്യക്തിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും അവരുടെ ഇപ്പോഴുള്ള ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിനും വേണ്ടി സഹായിക്കുന്നു. സാമുദ്രിക ശാസ്ത്രം അനുസരിച്ച് ബാഹ്യ സവിശേഷതകളിലൂടെ നമ്മുടെ ശരീരം പലപ്പോഴും ആന്തരിക പ്രശ്നങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു എന്നതാണ്.



Click it and Unblock the Notifications
