Latest Updates
-
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ -
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും! -
അമാവാസി രാശിമാറ്റം: മേടം രാശിയിലേക്ക് ചന്ദ്രന്, ഈ രാശിക്കാര്‍ക്ക് വന്‍ നേട്ടം -
നക്ഷത്രഫലം ഇന്ന്: അപ്രതീക്ഷിത സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ
വീട്ടില്‍ തുളസിയുണ്ടോ ? ദൈവം കുടികൊള്ളുന്നതിനാല്‍ ശ്രദ്ധിക്കണം ഇതെല്ലാം
ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന തുളസി ചെടിക്ക് ധാരാളം ഗുണങ്ങളുണ്ട്. ഹിന്ദുക്കള്‍ക്കിടയില്‍ പവിത്രമായി കണക്കാക്കപ്പെടുന്ന സസ്യമാണിത്. അതിനാല്‍, മിക്ക ഇന്ത്യന്‍ വീടുകളിലും തുളസി ചെടി കാണപ്പെടുന്നു. ജലദോഷം, പനി, ചുമ തുടങ്ങിയ വിവിധ സീസണല്‍ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായി പ്രവര്‍ത്തിക്കുന്നതാണ് ഈ സസ്യം. കൂടാതെ, തുളസി ചെടി വീട്ടില്‍ സൂക്ഷിക്കുന്നത് കുടുംബത്തിന് ഐക്യവും സന്തോഷവും നല്‍കുന്നുവെന്ന് വാസ്തു പറയുന്നു.
വീട്ടില്‍ ഒരു തുളസി ചെടി നടുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും തുളസി ചെടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്, എന്നാല്‍ ഈ ചെടി നടുന്നതിന് മുമ്പ് ചില പ്രധാന കാര്യങ്ങളും ഓര്‍മ്മിക്കേണ്ടതാണ്, അല്ലാത്തപക്ഷം നെഗറ്റീവ് ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. നിങ്ങളുടെ വീട്ടില്‍ തുളസി നടുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില വിശ്വാസങ്ങള്‍ ഇതാണ്:

തുളസി നടേണ്ട ദിശ
ഹിന്ദു വിശ്വാസമനുസരിച്ച്, കാര്‍ത്തിക മാസത്തിലെ ഒരു വ്യാഴാഴ്ചയാണ് തുളസി നടേണ്ടത്. ചെടി നടാനായി ഏറ്റവും നല്ല സ്ഥലം കിഴക്ക് ആണെങ്കിലും, നിങ്ങള്‍ക്ക് ഇത് ബാല്‍ക്കണിയിലോ വടക്കോട്ടോ വടക്കുകിഴക്ക് ദിശയിലോ ഉള്ള ജാലകത്തിനടുത്തോ സ്ഥാപിക്കാം. ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. എപ്പോഴും ഒന്നോ മൂന്നോ അഞ്ചോ പോലുള്ള സംഖ്യകളില്‍ വീട്ടില്‍ ചെടി സൂക്ഷിക്കുക. നെഗറ്റീവ് എനര്‍ജികള്‍ ആകര്‍ഷിക്കുന്നതിനാല്‍ ഉണങ്ങിയ തുളസിചെടി വീട്ടില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
തുളസിത്തറ
* തുളസി ചെടി വളര്‍ത്താന്‍ ഉപയോഗിക്കുന്ന തറ വളരെ ചെറുതായിരിക്കരുത്. തുളസി ചെടി എപ്പോഴും വീടിന്റെ അടിത്തറയ്ക്ക് മുകളിലായിരിക്കണം.
* നിങ്ങള്‍ക്ക് ഒരേസമയം ഒന്നിലധികം തുളസി ചെടികള്‍ തറയില്‍ വളര്‍ത്താം. ചില പ്രദേശങ്ങളില്‍ ചില സീസണില്‍ തുളസി ചെടി ഉണങ്ങുന്നതിനാല്‍ അധിക ചെടികള്‍ നടുന്നത് സഹായകമാകും. ചെടി ദിവസവും നനയ്ക്കണം. വെയിലത്ത് ഉണക്കിയ ചാണകപ്പൊടി ഇടയ്ക്കിടെ വളമായി ഉപയോഗിക്കണം. ഉണങ്ങിയ ഇലകള്‍ പതിവായി നീക്കം ചെയ്യണം.
തുളസീപൂജ
* നിങ്ങള്‍ തുളസിച്ചെടി പതിവായി പൂജിക്കുന്നുവെങ്കില്‍, ദിവസവും ഒരു വിളക്ക് ഇതിനുമുമ്പില്‍ കത്തിക്കുക. വിളക്കില്‍ നിന്നുള്ള ചൂട് ചെടിയെ നശിപ്പിക്കാന്‍ കാരണമാകരുത്. പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ തുളസി ചെടിയെ പ്രദക്ഷിണം വയ്ക്കണം.
* ഹിന്ദു വിശ്വാസപ്രകാരം തുളസി ഒരു പുണ്യ സസ്യമാണ്. മിക്കവാറും എല്ലാ ഇന്ത്യന്‍ വീടുകളിലും തുളസിച്ചെടി കാണാന്‍ സാധിക്കും. മഹാവിഷ്ണുവിന്റെ ഭക്തയായ തുളസി ദേവിയുടെ ഭൗമിക പ്രതീകമായാണ് ആളുകള്‍ ഇതിനെ കണക്കാക്കുന്നത്. വിവിധ ഔഷധഗുണങ്ങള്‍ ഉള്ളതിനാല്‍ തുളസിയെ ഒരു അത്ഭുത സസ്യമായും കണക്കാക്കപ്പെടുന്നു.
ശിവലിംഗത്തില്‍ അര്‍പ്പിക്കരുത്
* ശിവലിംഗത്തില്‍ ഒരിക്കലും തുളസി ഇലകള്‍ സമര്‍പ്പിക്കരുത്. ഐതിഹ്യമനുസരിച്ച്, ശിവന് വധിച്ച ശംഖുചൂഡ് എന്ന രാക്ഷസന്റെ ഭാര്യയായിരുന്നു അവള്. അതിനാല്‍, തുളസി ഇലകള്‍ ശിവന് സമര്‍പ്പിക്കുന്നത് നിഷിധമാണ്.
* ഞായറാഴ്ചകളിലും ഏകാദശിയിലും തുളസി ഇല പറിക്കുന്നത് ദോഷകരമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ഈ പതിവ് ഒഴിവാക്കണം.
ഉണങ്ങിയ തുളസി ദോഷം
* ഉണങ്ങിയ തുളസി ചെടി ഒരു പുണ്യ നദിയിലോ ഒരു ജലാശയത്തിലോ വേണം കളയാന്‍. കൂടാതെ, ഉണങ്ങിയ തുളസി ചെടി നിര്‍ഭാഗ്യം കൊണ്ടുവരുമെന്ന് കരുതുന്നതിനാല്‍ ഉടന്‍ തന്നെ ഇവ ഒഴിവാക്കുകയും പുതിയത് നട്ടുപിടിപ്പിക്കുകയും ചെയ്യുക.
* തുളസി ഒരു പെണ് ചെടിയായതിനാല്‍ ഇതിനടുത്ത് മുള്ളുള്ള കുറ്റിച്ചെടുകളോ കള്ളിച്ചെടി പോലെയുള്ള ചെടികളോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. പുഷ്പിക്കുന്ന ചെടികള്‍ തുളസിക്ക് ചുറ്റും സൂക്ഷിക്കാം.
തുളസി നടേണ്ടത്
* കുടുംബത്തിലെ അമ്മമാരോ മുതിര്‍ന്നവരോ അതിരാവിലെ തുളസിയെ ആരാധിക്കുന്നത് നമ്മള് എല്ലാവരും കണ്ടിരിക്കും. ഇതിനു പിന്നില്‍ ആരോഗ്യപരമായ ഒരു കാരണം കൂടിയുണ്ട്. തുളസി പുറത്തുവിടുന്ന ഓക്സിജന്‍ ശ്വസിക്കുന്നത് ശരീരത്തിലെ വിവിധ അണുബാധകളെ നശിപ്പിക്കും. കൂടാതെ, വൈകുന്നേരങ്ങളില്‍ അതിനടുത്ത് ഒരു മണ്‍വിളക്ക് കത്തിക്കാനും ശ്രമിക്കുക.
* വാസ്തു പ്രകാരം, തുളസി ചെടി നിങ്ങളുടെ വീടിന്റെ വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ വയ്ക്കണം. ഒരു തുളസി ചെടി സ്ഥാപിക്കാന്‍ ബാല്‍ക്കണി പോലും അനുയോജ്യമാണ്.
നെഗറ്റീവ് എനര്‍ജി നീക്കുന്നു
* ഒരു തുളസി ചെടി വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജിയും ദോഷങ്ങളും ഇല്ലാതാക്കുന്നു. അതിനാല്‍, ചൂലുകള്‍, ഡസ്റ്റ്ബിന്നുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവ പോലുള്ളവ അതിന്റെ സമീപത്ത് സൂക്ഷിക്കാതിരിക്കുക.
* തുളസിയില കഴിക്കുന്നത് എത്രത്തോളം ആരോഗ്യകരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ജലദോഷവും വൈറല്‍ അണുബാധകളും ഭേദമാക്കാന്‍ ഇത് പ്രകൃതിദത്ത മരുന്നായി ഉപയോഗിക്കുന്നു. അതിനാല്‍, രാവിലെ രണ്ട് മൂന്ന് തുളസി ഇലകള്‍ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകള്‍ അകറ്റുകയും ചെയ്യും.



Click it and Unblock the Notifications











