Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ചൊവ്വയുടെ സ്വാധീനം അതിശക്തം: ധൈര്യം, സത്യസന്ധത, കരുതല്‍ ഇവര്‍ക്കൊപ്പം മരണം വരെ
ഓരോ ദിവസത്തിലും ജനിച്ചവര്‍ക്ക് ഓരോ തരത്തിലുള്ള പ്രത്യേകതയാണ് ഉള്ളത്. പലപ്പോഴും ചൊവ്വാഴ്ച ജനിച്ചവര്‍ക്ക് അവരുടെ ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനു് അറിയുന്നതിനും താല്‍പ്പര്യം കാണും. ചൊവ്വാഴ്ച ജനിക്കുന്നവരെ ഭരിക്കുന്നത് ചൊവ്വാഗ്രഹം തന്നെയാണ്. ഇവര്‍ക്ക് ചൊവ്വയുടേതായ aഗുണങ്ങളും ലഭിക്കുകുയം ചെയ്യുന്നു. ധൈര്യവും ,സ്‌നേഹവും, കരുതലും, സത്യസന്ധതയും എല്ലാം ചൊവ്വാഴ്ച ജനിച്ചവര്‍ക്ക് ലഭിക്കുന്നു.
പലപ്പോഴും നാമെല്ലാവരും ആഗ്രഹിക്കുന്നത് പോലെ ഒരു മാറ്റത്തിലേക്കാണ് നിങ്ങളെത്തുന്നത് എന്നതും ഏറ്റവും പ്രധാനപ്പെട്ടതാണ്. അവരെ വേറിട്ട് നിര്‍ത്തുന്ന വ്യക്തിത്വത്തിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്. ചൊവ്വാഴ്ച ജനിച്ചവര്‍ അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

ധീരരും നിര്‍ഭയരും
ചൊവ്വാഴ്ച ജനിച്ച ആളുകള്‍ക്ക് പലപ്പോഴും നിര്‍ഭയരായിരിക്കും. ഇവര്‍ക്ക് ഒന്നിനേയും ആരേയും ഭയമുണ്ടാവുകയില്ല. എന്ന് മാത്രമല്ല നിങ്ങള്‍ക്ക് അവരെ ഏത് വെല്ലുവിളികളിലും വിശ്വസിച്ച് കൂടെ നിര്‍ത്തുന്നതിനും സാധിക്കുന്നു. അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ പിന്നോട്ട് പോവുകയുള്ളൂ. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവരെ തോല്‍പ്പിക്കുന്നതിന് ആര്‍ക്കും സാധിക്കുകയില്ല. ഏത് പ്രതികൂല സാഹചര്യത്തേയും ധൈര്യത്തോടെ നേരിടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ ഇവര്‍ക്ക് ചുറ്റും ചൊവ്വയുടെ പ്രത്യേക ശക്തിയും ഉണ്ടായിരിക്കും.
സ്വാഭാവിക നേതാക്കള്‍
ചൊവ്വാഴ്ച ജനിച്ചവര്‍ക്ക് നേതൃത്വത്തിലേക്ക് സ്വാഭാവികമായി തന്നെ എത്തുന്നു. അത് മാത്രമല്ല ഏത് നിര്‍ണായക ഘട്ടത്തിലും അതനുസരിച്ചുള്ള തീരുമാനം എടുക്കുന്നതിനു് മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അത് ജോലിയുടെ കാര്യത്തിലായാലും വ്യക്തിജീവിതത്തിലായാലും എല്ലാം മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. മറ്റുള്ളവരെ നേര്‍വഴിയിലൂടെ നയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം ഇവരെ തേടി എത്തുന്നു.

അഭിനിവേശമുള്ളവരും ഊര്‍ജ്ജസ്വലരുമാണ്
ഈ വ്യക്തികള്‍ ജീവിതത്തില്‍ ഉത്സാഹവും അഭിനിവേശവും നിറഞ്ഞവരാണ്. അവര്‍ അര്‍പ്പണ ബോധത്തോടെ എല്ലാ കാര്യത്തിലും ഇടപെടുകയും ലക്ഷ്യങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു. അപൂര്‍വ്വമായി മാത്രമേ ബാഹ്യ ശക്തികളുടെ ഇടപെടലിലൂടെ സ്വന്തം ലക്ഷ്യങ്ങളില്‍ നിന്ന് പിന്‍മാറുകയുള്ളൂ. പോസിറ്റീവ് ഊര്‍ജ്ജത്തോടെ മുന്നോട്ട് പോവുന്നതിനും കൂടെയുള്ളവരെ പ്രചോദിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ ഘട്ടത്തിലും ഇവര്‍ അതുകൊണ്ട് തന്നെ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു.
നേരും സത്യസന്ധതയും
ചൊവ്വാഴ്ച ജനിച്ചവര്‍ സത്യസന്ധതയെ വിലമതിക്കുന്നവരായിരിക്കും. മനസ്സില്‍ തോന്നുന്നതെന്താണോ അത് മാത്രം ചെയ്യുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നതും. ഒരിക്കലും സത്യം വിട്ട് ഒരു കളിയ്ക്കും ഇവര്‍ നില്‍ക്കുകയില്ല. അത്രയധികം മികച്ച മാറ്റങ്ങളിലൂടേയാണ് നിങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. മറ്റുള്ളവരെ പാട്ടിലാക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഇവരുടെ വായില്‍ നിന്ന വരുകയില്ല. എന്നിരുന്നാലും നിങ്ങളുടെ ഉദ്ദേശ്യങ്ങളെല്ലാം തന്നെ പരിശുദ്ധമായിരിക്കും. അതുകൊണ്ട് തന്നെ ഇവരെ ഏത് ആപത്തിലും കൂടെക്കൂട്ടാം.
സംരക്ഷണാത്മകതയും കരുതലും
ചൊവ്വാഴ്ച ജനിച്ചവര്‍ പുറമേ കഠിന ഹൃദയരായിരിക്കാം. എന്നാല്‍ അവര്‍ പ്രിയപ്പെട്ടവരെ വളരെയധികം ചേര്‍ത്ത് നിര്‍ത്തുന്നവരുമായിരിക്കും. മാത്രമല്ല സംരക്ഷണ സ്വഭാവം എപ്പോഴും ഏത് കാര്യത്തിലും ഇവരുടെ കൂടെയുണ്ടാവുന്നു. അത് തന്നെയാണ് ഏറ്റവും മികച്ച സ്വഭാവവും. ഒരു ആപത്തിലും പ്രിയപ്പെട്ടവരെ ഇവര്‍ തനിച്ചാക്കുകയില്ല. എന്നാല്‍ ചൊവ്വാഴ്ച ജനിച്ചവര്‍ക്ക് ദേഷ്യം വളരെ കൂടുതലായിരിക്കും എന്നതാണ് മറ്റൊരു പോരായ്മ. ക്ഷമയില്ലാത്തതും പലപ്പോഴും ചെറിയ ചില പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അച് മാത്രമാണ് ഇവരുടെ പോരായ്മയായി കണക്കാക്കുന്നതും.



Click it and Unblock the Notifications